Saturday , October 4 2025, 5:10 am

അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി: ആരോഗ്യമന്ത്രി

തിരുവനന്തപുരം: അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരെയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 157 ഡോക്ടര്‍മാര്‍ക്കെതിരെയുമാണ് നടപടി സ്വീകരിക്കുന്നത്.

പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 3 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 81 പേരെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പിരിച്ചുവിട്ടിരുന്നു. ഇതിനു പുറമെ കഴിഞ്ഞ ദിവസം മെഡിക്കല്‍ വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ പിരിച്ചുവിട്ടതായി മന്ത്രി അറിയിച്ചു.

 

Comments