കോഴിക്കോട്: സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില. ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75040 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3427 ഡോളറിലെത്തി.
40 ദിവസത്തെ ഇടവേളയ്ക്കിടയിലാണ് സ്വര്‍ണവിലയില്‍ മറ്റൊരു റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയത്. ജൂണ്‍ 14ന് ഗ്രാമിന് 9320 രൂപയും പവന് 74560 രൂപയും കൂടി റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ന്നിങ്ങോട്ട് ഗ്രാമിന് 9000 രൂപയില്‍ താഴോട്ടു പോകാതെ നില്‍ക്കുകയായിരുന്നു.
ഏറ്റവും കുറഞ്ഞ പണിക്കൂലി നല്‍കിയാല്‍ പോലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 82000 രൂപയ്ക്ക് മുകളിലാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാര്‍ ജെറോം പവലിന്റെ ഇന്നത്തെ പ്രഖ്യാപനങ്ങളും ഡോളറിന്റേയും യുഎസ് ട്രഷറി യീല്‍ഡിന്റെയും വീഴ്ചയും രാജ്യാന്തര വിപണിയിലെ സ്വര്‍ണവിലയെ സ്വാധീനിച്ചു. യുഎസും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ഇറക്കുമതി തീരുവ ചര്‍ച്ചകള്‍ സമവായത്തിലാകുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായാലേ സ്വര്‍ണ വിലയിലെ കുതിപ്പ് തടയാനാകുക. അല്ലാത്തപക്ഷം സ്വര്‍ണ വില ഇനിയും ഉയരുമെന്നാണ് വിപണി വിദഗ്ദര്‍ നല്‍കുന്ന സൂചന.