Saturday , October 4 2025, 5:14 am

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 77000 രൂപ

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന് 77000 രൂപയെന്ന മാജിക് സംഖ്യയിലേക്ക് സ്വര്‍ണവില കുതിച്ചു കയറി. ഗ്രാമിന് 85 രൂപ കൂടി 9705 രൂപയിലെത്തി. പണിക്കൂലിയും നികുതിയും ചേര്‍ത്ത് ഒരു പവന് നല്‍കേണ്ടി വരിക 83000 രൂപയാണ്.

ഓഗസ്റ്റ് 22ന് 73720 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. 10 ദിവസം കൊണ്ട് 3920 രൂപയുടെ വര്‍ധനവുണ്ടായത്.

Comments