Saturday , October 4 2025, 5:10 am

ഗാസയിൽ ക്ഷാമവും പട്ടിണിയും ഔദ്യോഗികമായി പ്രഖ്യാപിച്ച് യു. എൻ. ഇതേവരെ മരണം 63000

മരിച്ചവരിൽ 83 ശതമാനവും സിവിലിയന്മാർ . 90 ശതമാനത്തിലധികം സ്ക്കൂളുകളും തകർക്കപ്പെട്ടു.94 ശതമാനം ആശുപത്രികളും. പട്ടിണിയിൽ ഒരാൾ മരിക്കുമ്പോൾ മറ്റ് മൂന്നു പേർ മരണത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു. മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനത്തിലധികം മരിച്ചു കഴിഞ്ഞു. 20 ലക്ഷമാണ് ഗാസയുടെ ജനസംഖ്യ . യുദ്ധം തുടങ്ങിയിട്ട് 11 മാസമായി. 1948 ലാണ് പാലസ്തീൻ അധിനിവേശത്തിലൂടെ ഇസ്രായേൽ രാഷ്ട്രം സ്ഥാപിതമായത്. അതോടെ, ഏഴര ലക്ഷം പാലസ്തീനികൾ നാടില്ലാത്തവരായി. ഇസ്രായേലിൻ്റെ പാലസ്തീൻ അധിനിവേശത്തിൻ്റെ വിളിപ്പേര് നാക്ക് ബാ.

Comments