കോഴിക്കോട്: നാദാപുരത്ത് കുറുക്കന്റെ ആക്രമണത്തില്‍ വയോധികന് പരിക്ക്. ചിയ്യൂര്‍ സ്വദേശി തയ്യില്‍ ശ്രീധരനാണ് വീടിനു സമീപത്തെ റോഡില്‍ വച്ച് കുറുക്കന്റെ കടിയേറ്റത് കഴുത്തിന് പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കടിയേറ്റതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുറുക്കനെ തല്ലിക്കൊന്നു. പ്രദേശത്ത് കുറുക്കന്റെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments