കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. കുടക് സ്വദേശിയായ 48 വയസ്സുകാരനാണ് അറസ്റ്റിലായത്. ഒരു മാസം മുന്‍പ് ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. പ്രതിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ നാട്ടിലെത്തിക്കുകയായിരുന്നു. ഹൗസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
ഒരാഴ്ച മുന്‍പാണ് 15കാരി വീട്ടില്‍ പ്രസവിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് മാതാവിന്റെയും കുട്ടിയുടെയും അടുത്ത് നിന്ന് മൊഴിയെടുത്തിരുന്നെങ്കിലും പ്രതി ആരാണെന്ന് വ്യക്തമാക്കിയിരുന്നില്ല. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ട്.
Comments