Thursday , July 31 2025, 2:57 pm

പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പാലക്കാട് കര്‍ഷകന്‍ മരിച്ചു

പാലക്കാട്: കൃഷിയിടത്തില്‍ തേങ്ങ ശേഖരിക്കാന്‍ പോയ കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു. ഓലശേരി സ്വദേശി മാരിമുത്തു (72) നാണ് കൃഷിയിടത്തില്‍ പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റത്. പറമ്പിലുണ്ടായിരുന്ന ഷെഡ്ഡിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈന്‍പൊട്ടിക്കിടക്കുന്നത് അറിയാതെ അപകടത്തില്‍ പെടുകയായിരുന്നു. തേങ്ങയെടുക്കാനായി മാരിമുത്തുവാണ് ദിവസവും പറമ്പിലെത്താറുണ്ടായിരുന്നത്.

ഏറെസമയം കഴിഞ്ഞും മാരിമുത്തു തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെയ്താണ് മൃതദേഹം മാറ്റാനായത്. പ്രദേശത്ത് ഇന്നലെ ശക്തമായ കാറ്റുണ്ടായിരുന്നു. കൃഷിത്തോട്ടത്തിലൂടെയാണ് വൈദ്യുത ലൈന്‍ കടന്നുപോകുന്നത്. വൈദ്യുതി മന്ത്രി സ്ഥലം സന്ദര്‍ശിക്കുമെന്നാണ് വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Comments