തിരുവനന്തപുരം: ബ്രിട്ടനെ ഭയന്ന് സുഭാഷ് ചന്ദ്രബോസ് ജര്‍മനിയിലേക്ക് പലായനം ചെയ്തു എന്ന ചരിത്രവസ്തുതകള്‍ക്കു വിരുദ്ധമായ പരാമര്‍ശവുമായി എസ്.സി.ഇ.ആര്‍.ടിയുടെ കൈപ്പുസ്തകം. സംസ്ഥാന സിലബസിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി അധ്യാപകര്‍ക്ക് നല്‍കുന്ന കൈപ്പുസ്തകത്തിലാണ് പിഴവ് കണ്ടെത്തിയത്.
പിഴവ് ശ്രദ്ധയില്‍ പെട്ട അധ്യാപകര്‍ വകുപ്പിനെ അറിയിക്കുകയും തുടര്‍ന്ന് തെറ്റുതിരുത്തി പുറത്തിറക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്ന സുഭാഷ് ചന്ദ്രബോസ് പിന്നീട് ആ സ്ഥാനം രാജിവെച്ച് ഫോര്‍വേഡ് ബ്ലോക്ക് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചുവെന്ന ഭാഗത്തിനുശേഷമാണ് പിഴവ്. ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജര്‍മ്മനിയിലേക്ക് പലായനം ചെയ്ത അദ്ദേഹം പിന്നീട് ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന സൈനിക സംഘടന രൂപീകരിച്ച് ബ്രിട്ടനെതിരെ പോരാടി എന്നായിരുന്നു പുസ്തകത്തില്‍. പിഴവ് സംഭവിച്ചതില്‍ എസ്.സി.ഇ.ആര്‍.ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.