Saturday , October 4 2025, 8:39 am

വരുന്നു അതിതീവ്ര മഴ; കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിതീവ്ര മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ചു. നാളെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ബാക്കി എല്ലാ ജില്ലാകളിലും ഓറഞ്ച് അലേര്‍ട്ടും നിലനില്‍ക്കുന്നുണ്ട്.

മഴവെള്ളപ്പാച്ചലില്‍ മലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലി അളക്കല്‍ നഗറിലെ ചങ്ങാടം ഒഴുകിപ്പോയതിനെ തുടര്‍ന്ന് പ്രദേശത്തെ 34 ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.

എട്ട് ദിവസം നേരത്തെയാണ് ഇത്തവണ കേരളത്തില്‍ കാലവര്‍ഷം എത്തിയത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തിയത്. 2009 ലും 2001 ലും ആണ് സംസ്ഥാനത്ത് അവസാനമായി മണ്‍സൂണ്‍ ഇത്രയും നേരത്തെ എത്തിയത്. അന്ന് മേയ് 23 നായിരുന്നു കാലവര്‍ഷമെത്തിയത്.

Comments