ജോൺസ് മാത്യു-
യൂറോപ്യൻ സന്ദർശനം ആഗ്രഹിക്കുന്നവർ ചില വസ്തുതകൾ മുൻകൂട്ടി ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.
യൂറോപ്യൻ യാത്രക്ക് മാനസികമായി തയ്യാറാകേണ്ടത് വളരെ അത്യാവശ്യമാണ്. സാംസ്ക്കാരികമായും സാമൂഹ്യപരമായും വളരെയേറെ വ്യത്യസ്തമായ യൂറോപ്പ് ഇന്ത്യൻ സാമൂഹ്യ ശീലങ്ങളുമായി താരതമ്യം ചെയ്യുവാൻ പ്രയാസമാണ്. യാത്രക്ക് മുൻപ് സന്ദർശിക്കുന്നതിന് ആഗ്രഹിക്കുന്ന രാജ്യത്തെക്കുറിച്ച് ഒരു ലഘു ചരിത്രം, കാലാവസ്ഥ, ഭക്ഷണവിഭവങ്ങൾ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.
സാമൂഹിക ജീവിതത്തിലും പൊതു ഇടങ്ങളിലുമുള്ള പെരുമാറ്റ രീതികളെക്കുറിച്ചും ഒരു സാമാന്യ ധാരണ ഉണ്ടായിരിക്കുന്നത് യാത്രക്കിടയിടയിലെ അബദ്ധങ്ങൾ ഒഴിവാക്കുന്നതിന് സഹായകരമാണ്.
യൂറോപ്യൻ യാത്ര പുറപ്പെടുന്നതിന് മുൻപായി ചെയ്യേണ്ടത്.
ബാങ്ക് ATM കാർഡുകൾ International വിനിമയ Mode ൽ ആക്കുകയും wifi സൗകര്യം activate ചെയ്യുകയും വേണം. കാരണം വിമാനത്തിനകത്തും ചില മ്യൂസിയത്തിനകത്തുമുള്ള റെസ്റ്റൊറൻ്റ് സൗകര്യങ്ങൾ Debit/Credit കാർഡ് വഴി മാത്രമാണ് ലഭ്യമാകുക.
നാട്ടിൽ നിന്ന് യൂറോ / പൗണ്ട് എന്നിവ വാങ്ങുക. Globaltotter എന്ന പേരിൽ ഒരു അന്താരാഷ്ട്ര ATM Card ലഭ്യമാണ്. യൂറോപ്യൻ ബാങ്കുകളുടെ ATM വഴി ഇന്ത്യൻ Bank ATM കാർഡ് ഉപയോഗിച്ച് പണം എടുക്കുമ്പോൾ യൂറോപ്യൻ ബാങ്കും ഇന്ത്യൻ ബാങ്കും സേവന ചാർജ്ജ് ഈടാക്കും.
യാത്രക്ക് തയ്യാറാകുന്നവർ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട വസ്തുത, യൂറോപ്പിൽ സമയ ബന്ധിതമായ യാത്ര ചെയ്യുകയാണെങ്കിൽ അനാവശ്യമായ ചെലവുകൾ ഒഴിവാക്കാം. ഉദാ: ബസ്, മെട്രൊ, ട്രെയ്ൻ എന്നിവയുടെ സമയം, റൂട്ട് മാപ്പ് എന്നിവ മുൻകൂട്ടി ശ്രദ്ധിച്ച് തയ്യാറാക്കണം.