Thursday , July 31 2025, 2:06 pm

വൃത്തിയില്ലാത്ത അടുക്കള; ഫിറ്റ്‌നസ്സില്ലാത്ത കെട്ടിടം: ഇ.പി ജയരാജന്‍ നടത്തിയ വൃദ്ധസദനം സര്‍ക്കാര്‍ പൂട്ടി

കണ്ണൂര്‍: സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ നടത്തിവന്ന സ്വകാര്യ വൃദ്ധസദനം ‘മൈത്രിസദനം’ , സാമൂഹിക നീതി വകുപ്പ് ഇടപെട്ട് അടച്ചുപൂട്ടി. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമില്ലെന്ന് കണ്ടെത്തിയാണ് നടപടി. ഇവിടുത്തെ 9 അന്തേവാസികളെ സര്‍ക്കാര്‍ വൃദ്ധസദനങ്ങളിലേക്ക് മാറ്റി.

1996ല്‍ തുടങ്ങിയ സ്ഥാപനത്തിന് 2017വരെയാണ് ലൈസന്‍സുണ്ടായിരുന്നത്. 16 വര്‍ഷത്തോളം ഇ.പി ജയരാജനായിരുന്നു സ്ഥാപനത്തിന്റെ ചെയര്‍മാന്‍. അന്തേവാസികളില്‍ നിന്നും തുക ഈടാക്കുന്നുണ്ടെങ്കിലും മതിയായ സൗകര്യങ്ങള്‍ സ്ഥാപനത്തിലുണ്ടായിരുന്നില്ല.

ചോര്‍ന്നൊലിക്കുന്നതും കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നതുമായ വാടകക്കെട്ടിടത്തിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ബില്‍ഡിങ് ഫിറ്റ്‌നസ്, സാനിറ്ററി സര്‍ട്ടിഫിക്കറ്റ് എന്നിവ വര്‍ഷങ്ങളായി ലഭ്യമാക്കിയിരുന്നില്ല. വൃത്തിഹീനമായ പരിസരവും അടുക്കളയും. പാചകത്തൊഴിലാളിക്ക് മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രവും ഉണ്ടായിരുന്നില്ല.

Comments