മാരുതിയുടെ വിറ്റാര ഇലക്ടിക്കാവുന്നു. ഇതടക്കം ഒൻപത് ബ്രാൻ്റ് ഇലക്ട്രിക് കാറുകൾ ഈ വർഷം നിരത്തിലിറങ്ങും. മഹീന്ദ്ര (2) വിൻഫാസ്റ്റ്( 5 )ഹുണ്ടായ് ക്രെറ്റ(1) ബിവൈ ഡി (1 ). ഇന്ത്യയുടെ ഇലക്ട്രിക് കാർ മാർക്കറ്റിൽ ഈ വർഷം കുതിച്ചെത്തുന്നത് ഇത്രയുമാണ്. കിലോമീറ്റർ ആശങ്കകൾ പരിഹരിക്കാനാണ് മഹീന്ദ്രയുടെ ശ്രമം .ഒറ്റ ചാർജിൽ 300 കിലോമീറ്ററിൽ നിന്ന് 600 കിലോമീറ്ററിലേക്ക് മഹീന്ദ്ര വണ്ടികൾ ഈ വർഷം അപ്ഗ്രേഡ് ചെയ്യും. 20 മിനിറ്റിൽ 80 ശതമാനം ചാർജിങ് എന്ന മൈൽസ്റ്റോണും ഈ വർഷം സാധിക്കും. ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ കാർവിപണിയാണ് ഇന്ത്യയുടേത് .ഇലക്ട്രിക് കാറുകളുടെ വിലക്കൂടുതലും ചാർജിംഗ് പ്രശ്നങ്ങളുമാണ് വിപണി നേരിടുന്ന റോഡ് ബ്ളോക്കുകൾ .കഴിഞ്ഞ വർഷം രാജ്യത്തെ മൊത്തം കാർ ഉത്പ്പാദനത്തിൻ്റെ രണ്ടര ശതമാനം മാത്രമായിരുന്നു ഇലകട്രിക് കാറുകൾ. പക്ഷെ ആഗോളമായി ഇലക്ട്രിക് കാറുകൾക് പ്രിയം കുറയുകയാണ്.2024ൽ മാത്രം 13 % ഉത്പാദനക്കുറവുണ്ടായി .
മാരുതി വിറ്റാര വൈദ്യുതിയിൽ ഓടും
Comments
DeToor reflective wanderings…