കോഴിക്കോട്: വടകരയില്‍ വീടിനു മുന്നില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വയോധികന്‍ അമിത വേഗതയിലെത്തിയ ബസിടിച്ച് മരിച്ചു. വടകര ഇന്ത്യന്‍ ബാങ്കിലെ റിട്ട. ജീവനക്കാരന്‍ കുട്ടോത്ത് ഏറാംവെള്ളി നാരായണന്‍ (66) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടടുത്തായിരുന്നു അപകടം.
വീടിന് മുന്‍പില്‍ വടകര ഭാഗത്തേക്ക് ബസ് കാത്തുനിന്ന നാരായണനെ അമിത വേഗതയിലെത്തിയ ബസിന്റെ പിന്‍ഭാഗം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് നാരായണന്‍ തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്ര- വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹരേറാം എന്നാ ബസാണ് ഇടിച്ചത്.
Comments