എഗ്ഗ് ഫ്രീസിംഗ് അഥവാ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്ന രീതിക്ക് ഇന്ത്യയില്‍ അടുത്തകാലത്തായി പ്രചാരമേറുന്നതായി റിപ്പോര്‍ട്ടുകള്‍. ഇഷ്ടമുള്ളപ്പോള്‍ ഗര്‍ഭം ധരിക്കാനും അമ്മയാകാനും ഇതുവഴി സ്ത്രീകള്‍ക്ക് കഴിയും എന്നതാണ് എഗ്ഗ് ഫ്രീസിംഗിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുന്നത്.
ആരോഗ്യപരമോ വ്യക്തിപരമോ ആയ കാരണങ്ങളാല്‍ ഗര്‍ഭധാരണം നീണ്ടുപോകുന്ന സ്്ത്രീകളും പ്രത്യുല്‍പാദന ശേഷി സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും ഇത്തരത്തില്‍ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നുണ്ട്. ‘ഊസൈറ്റ് ക്രയോപ്രിസര്‍വേഷന്‍’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രക്രിയ വഴി അണ്ഡങ്ങള്‍ സംരക്ഷിച്ച് സൂക്ഷിച്ച് വയ്ക്കാന്‍ സാധിക്കുന്നു. 30കളുടെ അവസാനത്തില്‍ അണ്ഡത്തിന്റെ ഗുണനിലവാരവും അളവും കുറയാന്‍ തുടങ്ങുമെന്നതും നേരത്തേ തന്നെ ഇവയെ സംരക്ഷിച്ച് നിര്‍ത്താമെന്നതും എഗ്ഗ് ഫ്രീസിംഗ് പ്രചാരണത്തിന് കാരണമാണ്.
മനുഷ്യശരീരത്തിന് പ്രായമാകുന്നതു പോലെ അണ്ഡ കോശങ്ങള്‍ളേയും പ്രായം ബാധിക്കും. എന്നാല്‍ എഗ്ഗ് ഫ്രീസിംഗ് വഴി അവയെ പ്രായമാകാതെ സൂക്ഷിക്കാം. ഇതുവഴി സ്ത്രീകള്‍ക്ക് സ്വന്തം അണ്ഡം പിന്നീട് ഉപയോഗിക്കാം എന്ന് മാത്രമല്ല മറ്റൊരാളുടെ അണ്ഡം ഉപയോഗിച്ച് ഗര്‍ഭം ധരിക്കാനും സഹായിക്കുന്നു.