കൊച്ചി: ആര്‍എസ്എസിന്റെ ജ്ഞാനസഭയില്‍ വിസിമാര്‍ പങ്കെടുത്തത് ഗവര്‍ണറുടെ ഭീഷണി മൂലമെന്ന വിദ്യഭ്യാസ മന്ത്രി വ.ശിവന്‍കുട്ടി. ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ആര്‍എസ്എസിന്റെ പ്രവാചകനും പ്രചാരകനുമായി ഗവര്‍ണര്‍ മാറിയെന്നും രൂക്ഷമായ ഭാഷയില്‍ മന്ത്രി പ്രതികരിച്ചു.
ആര്‍എസ്എസിന്റെ ആശയങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം എ്‌ന നിലയിലായിരുന്നു സംഘടനയുടെ തലവന്റെ പ്രസംഗം. ഇത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും മതേതരത്വത്തിന് യോജിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഇങ്ങനെയൊരു പരിപാടി നടത്താന്‍ ധൈര്യമുണ്ടായത് ഗവര്‍ണറുടെ പിന്‍ബലത്തിലാണ്. വിഷയത്തില്‍ പ്രതിഷേധം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള വി.സി ഡോ.മോഹനന്‍ കുന്നുമ്മല്‍, കാലിക്കറ്റ് വി.സി ഡോ. പി. രവീന്ദ്രന്‍, കണ്ണൂര്‍ വി.സി ഡോ.കെ കെ സാജു, ഫിഷറീസ് സര്‍വകലാശാല വി.സി ഡോ. എ ബിജു കുമാര്‍ എന്നിവരാണ് ആര്‍എസ്എസ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേഖറും സെമിനാറില്‍ പങ്കെടുത്തിരുന്നു.