Saturday , August 2 2025, 12:42 am

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു: സംസ്ഥാനത്ത് 2.66 കോടി വോട്ടര്‍മാര്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ആകെ 2.66 കോടി വോട്ടര്‍മാരാണുള്ളത്. ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫീസുകളിലും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിന്മേലുള്ള ആക്ഷേപങ്ങളും പരാതികളും ഓഗസ്റ്റ് 7 വരെ സ്വീകരിക്കും.

പട്ടികയില്‍ 1.26 കോടി പുരുഷന്മാരും 1.40 കോടി സ്ത്രീകളും 233 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വോട്ടര്‍മാരുമുണ്ട്. ഓഗസ്റ്റ് 29ന് തിരുത്തലുള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്നിനുള്ളില്‍ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് പട്ടികയില്‍ പേരുചേര്‍ക്കാന്‍ പറ്റുക.

Comments