ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസമുണ്ടാകുമെന്നും സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. വധശിക്ഷ 24നോ 25നോ നടപ്പാക്കുമെന്നാണ് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ.എ പോള്‍ കോടതിയില്‍ അറിയിച്ചത്. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
നിമിഷ പ്രിയ ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ കോടതിയെ സമീപിച്ചത് എന്നാണ് കെ എ പോളിന്റെ വിശദീകരണം. നിമിഷ പ്രിയയുടെ വധശിക്ഷ ആവശ്യപ്പെട്ട് തലാലിന്റെ കുടുംബം വീണ്ടും പ്രോസിക്യൂഷനെ സമീപിച്ചിട്ടുണ്ട്. മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്നും മോചന ശ്രമത്തിനായി ഇടപെടുന്നതില്‍ നിന്ന് കാന്തപുരത്തെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പോളിന്റെ ഹര്‍ജിയില്‍ അറ്റോര്‍ണി ജനറലിന് സുപ്രിംകോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.