Saturday , October 4 2025, 3:34 am

സര്‍ക്കാര്‍ കുടിശ്ശിക കെട്ടിക്കിടക്കുന്നു; ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തി കമ്പനികള്‍

തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള കുടിശ്ശിക കെട്ടിക്കിടക്കുന്നതിനാല്‍ ഹൃദയ ശസത്രക്രിയ ഉപകരണങ്ങളുടെ വിതരണം സ്വകാര്യ കമ്പനികള്‍ നിര്‍ത്തിവച്ചു. ഹൃദ്രോഗചികിത്സയുമായി ബന്ധപ്പെട്ട ആന്‍ജിയോപ്ലാസ്റ്റിക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്, കത്തീറ്റര്‍, ഗൈഡ് വയര്‍, ബലൂണ്‍ തുടങ്ങിയവയുടെ വിതരണമാണ് കമ്പനികള്‍ നിര്‍ത്തിയത്. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകള്‍ അടുത്തു തന്നെ നിലയ്ക്കുന്ന സാഹചര്യമാണ്. കയ്യിലുള്ള സ്റ്റോക്കുകളെ ആശ്രയിച്ചാണ് നിലവിലെ ശസ്ത്രക്രിയകള്‍ നടക്കുന്നത്.

മെഡിക്കല്‍ കോളജുകളടക്കം 21 ആശുപത്രികള്‍ക്ക് വിതരണക്കാര്‍ നേരിട്ടാണ് ഉപകരണങ്ങള്‍ നല്‍കുന്നത്. ആശുപത്രികള്‍ വഴിയാണ് പണം നല്‍കേണ്ടതും. 18 മാസത്തെ കുടിശ്ശികയായി 158.58 കോടി നല്‍കാനുണ്ട്. 41.4 കോടി കഴിഞ്ഞവര്‍ഷം ജൂണ്‍ വരെയുള്ള കുടിശ്ശികയാണ്.

സര്‍ക്കാരുമായി പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടാവാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിതരണക്കാര്‍ പറയുന്നത്. കുടിശ്ശികത്തുക നല്‍കാതെ വിതരണം ആരംഭിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു.

Comments