തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സൗജന്യ യൂണിഫോം വിതരണം മുടങ്ങി. പി.എം ശ്രീ പദ്ധതിയില്‍ ചേരാത്തതിനാല്‍ സമഗ്ര ശിക്ഷ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. കുട്ടികളില്‍ നിന്ന് പണം പിരിച്ചാണ് ഇത്തവണ പലയിടത്തും യൂണിഫോം വിതരണം നടത്തിയത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ എ.പി.എല്‍ വിഭാഗം ആണ്‍കുട്ടികള്‍ ഒഴികെ എല്ലാ കുട്ടികള്‍ക്കും സമഗ്ര ശിക്ഷാ പദ്ധതി വഴിയായിരുന്നു യൂണിഫോം നല്‍കിയിരുന്നത്.
48 കോടി രൂപയോളമാണ് ഇതിന്റെ ചെലവ്. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌കൂളുകള്‍ക്ക് ഗ്രാന്റ് അനുവദിച്ചിട്ടില്ല.
Comments
DeToor reflective wanderings…