ടോയ് ട്രെയിനെന്ന് വേണേൽ വിളിക്കാം.. ബംഗാളിലെ ന്യൂജൻപായ്ഗുരിയിൽ നിന്ന് ഡാർജിലിംഗിലേക്ക് .88 കിലോമീറ്റർ യാത്ര ഈ ട്രെയിനിലാവാം. സമുദ്രനിരപ്പിൽ നിന്ന് 330 അടി ഉയരത്തിൽ യാത്ര തുടങ്ങാം . ചുറ്റിത്തിരിഞ്ഞ് ഇത് 747 0അടിയിലത്തും , ഡാർജിലിംഗിൽ . ലോകത്തിൻ്റെ നെറുകയിലെത്തിയ അനുഭവം .ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ റെയിൽവെ സ്റ്റേഷനും ,ഗും , ഈ വഴിയിലാണ് . 7200 അടി ഉയരത്തിൽ .ഡീസലടക്കം ആറു ട്രെയിനുകൾ ഒരു ദിവസം സർവീസ് നടത്തും പക്ഷെ ഹൈലൈറ്റ് റെഡ് പാണ്ടയാണ്. ആവി എഞ്ചിനിൽ ഓടുന്ന വണ്ടി .ബ്രിട്ടീഷ് നിർമിതം. ഇപ്പോൾ പോകാൻ ഒരു കാരണമുണ്ട്. ജൂൺ എട്ടു മുതൽ15 വരെ റെയിൽവെ ഡാർജിലിംഗിൽ ഒരു ഫെസ്റ്റിവൽ നടത്തും . ഈ വേൾഡ് ഹെറിറ്റേജ് സൈറ്റിനെ പ്രമോട്ട് ചെയ്യാൻ . എന്നാൽ പുറപ്പെട്ടോളു..
Comments