Saturday , October 4 2025, 3:36 am

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് ആരോപണമുന്നയിച്ച യുവതികള്‍. നേരത്തേ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും കേസുമായി മുന്നോട്ട് പോകാന്‍ തയ്യാറല്ലെന്നാണ് യുവ നടി ഉള്‍പ്പെടെയുള്ളവര്‍ പോലീസിനെ അറിയിച്ചത്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യുവതികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

രാഹുല്‍ ഗര്‍ഭഛിത്രത്തിന് നിര്‍ബന്ധിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. നിയമനടപടിക്ക് ഇവര്‍ക്കും താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

Comments