മലപ്പുറം: മലപ്പുറം കാക്കഞ്ചേരിയിൽ ദേശീയപാതയിൽ വിള്ളൽ. 20 മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടത്.
ഇന്ന് ഉച്ചയോടെയാണ് വിള്ളൽ രൂപപ്പെട്ടത്. റോഡിലൂടെയുള്ള വാഹന ഗതാഗതം താത്കാലികമായി നിർത്തിവെച്ചു.
വാഹനങ്ങൾ സർവീസ് റോഡിലൂടെ വഴിതിരിച്ചുവിടുന്നു. നിര്‍മാണഘട്ടത്തിൽ തന്നെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിരുന്നു എന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
Comments
DeToor reflective wanderings…