പത്തനംതിട്ട: പത്തനംതിട്ട ജില്ല സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം. സംസ്ഥാനത്ത് കൊടുംകുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുന്നെന്നും കൊടി സുനിയെ പോലുള്ളവര്‍ക്ക് ജയില്‍ വിശ്രമകേന്ദ്രമാണെന്നും സമ്മേളനത്തിന്റെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കാപ്പാ പോക്‌സോ കേസ് പ്രതികള്‍ക്ക് രാഷ്ട്രീയ സ്വീകരണം കിട്ടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസുകാര്‍ അമിതാധികാരം ഉപയോഗിക്കുന്നതായും എഡിജിപി എം ആര്‍ അജിത് കുമാറിനെപ്പോലെയുള്ളവര്‍ മന്ത്രിമാരെപ്പോലും അംഗീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സര്‍ക്കാര്‍ വകുപ്പുകളില്‍ കുടുംബ ശീ അംഗങ്ങളെ തിരുകിക്കയറ്റുകയാണെന്നും ഇത് പി.എസ.്സിയേയും എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിനേയും നോക്ക് കുത്തിയാക്കുന്നതു പോലയാണ് ഇതെന്നും രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. മൃഗസംരക്ഷണ വകുപ്പ് തൃപ്തികരമല്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.