Thursday , June 26 2025, 5:55 pm

കേരളത്തില്‍ 1000 കടന്ന് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. 1147 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ഗോരികള്‍ ഉള്ളതും കേരളത്തിലാണ്. കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ ജെ.എന്‍ വകഭേദമായ എല്‍.എഫ് 7 ആണ് സംസ്ഥാനത്ത് രോഗികളില്‍ കണ്ടെത്തിയത്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം എന്നിവയുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. കേരളത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

 

Comments