കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ജി. ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തോടെയായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
രണ്ട് തവണ കെ.പി.സി.സി അധ്യക്ഷനായിരുന്നു. 1981-1992 കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും, 1991-1992, 1992-1998, 2003-2009 കാലയളവില്‍ രാജ്യസഭാംഗമായും, 1998-2001, 2004-2005 കാലയളവില്‍ കെ.പി.സി.സി പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
കൊല്ലം ജില്ലയിലെ ശൂരനാട് ഗ്രാമത്തില്‍ തെന്നല എന്‍. ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാര്‍ച്ച് 11നായിരുന്നു ജനനം. തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബി.എസ്.സി യില്‍ ബിരുദം നേടി പഠനം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസിന്റെ പുളിക്കുളം വാര്‍ഡ് കമ്മറ്റി പ്രസിഡന്റായി രാഷ്ട്രീയ ജീവിതം തുടങ്ങി. പിന്നീട് കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പിന്നീട് കൊല്ലം ഡി.സി.സി പ്രസിഡന്റായി. 1967, 1980, 1987 വര്‍ഷങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
DeToor reflective wanderings…