Saturday , October 4 2025, 6:41 am

വെളിച്ചെണ്ണ വില വീണ്ടും കുതിക്കുന്നു; ലിറ്റര്‍ വില 500ന് മുകളില്‍

കോഴിക്കോട്: ഓണത്തിന് വില ഒന്ന് കുറഞ്ഞതിന് ശേഷം വെളിച്ചെണ്ണ വില വീണ്ടും കുതിപ്പ് തുടങ്ങി. ലിറ്ററിന് 500ന് മുകളിലാണ് പല ബ്രാന്‍ഡുകളുടേയും വില. ഓണക്കാലത്ത് സപ്ലൈകോ വഴി ഒരു ലിറ്റര്‍ 339 രൂപയ്ക്ക് സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കിയിരുന്നു.

തേങ്ങവില ഉയരുന്നതാണ് വെളിച്ചെണ്ണ വിലയും ഉയരാന്‍ കാരണം. മൊത്ത വില ചന്തകളില്‍ കിലോയ്ക്ക് 65 രൂപയും ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 75 രൂപയുമാണ് തേങ്ങയ്ക്ക് വില. തേങ്ങവില വര്‍ധിക്കുന്നത് വെളിച്ചെണ്ണ വില ഇനിയും കൂടാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.

Comments