രാജ്യത്ത് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന നഗരങ്ങളുടെ പട്ടിക പുറത്ത്. ദ നാഷണൽ ആനുവൽ റിപ്പോർട്ട് ആൻഡ് ഇൻഡെക്സ് ഓൺ വിമൻ സേഫ്റ്റി അഥവാ NARI ആണ് 2025 ലെ പട്ടിക പുറത്തിറക്കിയത്. ഏതായാലും പട്ടികയിലെ ആദ്യ പത്തു നഗരങ്ങളിൽ കേരളത്തിൽ നിന്ന് ഒരു സ്ഥലം പോലും ഇടം പിടിച്ചിട്ടില്ല. ഇന്ത്യൻ നഗരങ്ങൾ സ്ത്രീകൾക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് വെളിപ്പെടുത്തുന്നതാണ് NARI റിപ്പോർട്ട്. 31 നഗരങ്ങളിലായി 12,770 സ്ത്രീകളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. ഈ സർവേയിൽ ദേശീയ സുരക്ഷ സ്കോർ 65 ശതമാനമായി കണക്കാക്കി. ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺ വിജയ രഹത്കർ ആണ് റിപ്പോർട്ട് പുറത്തിറക്കിയത്.സുരക്ഷയെ കേവലം ഒരു ക്രമസമാധാന പ്രശ്നമായി കാണാൻ കഴിയില്ലെന്നും ഒരു സ്ത്രീയുടെ ആരോഗ്യം, വിദ്യാഭ്യാസം, ആരോഗ്യം, ജോലി, അവസരങ്ങൾ, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങി എല്ലാ വശങ്ങളെയും ബാധിക്കുന്ന ഒന്നായി കണക്കാക്കണമെന്നും അവർ പറഞ്ഞു.
NARI 2025: സ്ത്രീകൾക്ക് സുരക്ഷിതമായ നഗരങ്ങൾ
കൊഹിമ – നാഗാലാൻഡ്: നാഗാലാൻഡിൻ്റെ മനോഹരമായ തലസ്ഥാനനഗരമാണ് കൊഹിമ. രാജ്യത്ത് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനമാണ് കൊഹിമയ്ക്ക്. സ്ത്രീകൾക്ക് വളരെ സുരക്ഷിതമായി അനുഭവപ്പെടുന്ന ഇവിടെ സ്ത്രീകൾ ഉയർന്ന നിലയിൽ ബഹുമാനിക്കപ്പെടാറുമുണ്ട്. മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൊഹിമയിൽ കുറ്റകൃത്യനിരക്ക് വളരെ കുറവാണ്. സ്ത്രീ – പുരുഷ സമത്വത്തിലൂന്നിയ സംവിധാനങ്ങളാണ് ഇവിടെ ഏറെയും.
DeToor reflective wanderings…