കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള ഭവന പദ്ധതിക്കായി കോൺഗ്രസ് സ്ഥലം കണ്ടെത്തി. നൂറ് വീട് പണിയാൻ മൂന്നിടങ്ങളിൽ ആയാണ് സ്ഥലം. ഇതിൽ മേപ്പാടി പഞ്ചായത്തിൽ കണ്ടെത്തിയ മൂന്നേകാൽ ഏക്കർ സ്ഥലത്തിൻ്റെ രജിസ്ട്രേഷൻ ഈ മാസം 13 ന് നടക്കുമെന്ന് വയനാട് ഡിസിസി പ്രസിഡൻ്റ് ടിജെ ഐസക് വ്യക്തമാക്കി.
ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഉടൻ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തോട്ടഭൂമി ആണോ എന്നത് ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് സ്ഥലം രജിസ്റ്റർ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments
DeToor reflective wanderings…