വളര്‍ത്തുമൃഗങ്ങള്‍ അവരുടെ ഭാഷയില്‍ എന്താണ് സംസാരിക്കുന്നതെന്ന് അറിയാന്‍ ആഗ്രഹം ഉള്ളവരായിരിക്കും നമ്മളില്‍ പലരും. ഇനി അവരെയും കേള്‍ക്കാനുള്ള അവസരം ലഭിക്കാന്‍ പോകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മൃഗങ്ങളുടെ ശബ്ദങ്ങള്‍ എ.ഐ ഉപയോഗിച്ച് മനുഷ്യ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള പദ്ധതിയുമായി ഒരുങ്ങിയിരിക്കുകയാണ് ചൈനീസ് കമ്പനി.
ചൈനയിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്‍ ഉടമയായ ബൈദു മൃഗങ്ങളുടെ ശബ്ദം മനുഷ്യഭാഷയിലേക്ക് മാറ്റാനാവുന്ന ഒരു സാങ്കേതിക വിദ്യ എന്ന ആശയം മുന്നോട്ടുവെക്കുകയാണ്. മൃഗങ്ങളുടെ ശബ്ദം,ശരീരഭാഷ, പെരുമാറ്റത്തിലെ മാറ്റങ്ങള്‍, മറ്റു സൂചനകള്‍ എന്നിവ ഉള്‍പ്പെടെ ആദ്യം ശേഖരിക്കും. അതിനുശേഷം എ.ഐയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന്‍ വിവരങ്ങള്‍ വിശകലനം ചെയ്യുകയും അത് മനുഷ്യ ഭാഷയിലേക്ക് മാറ്റുകയും ചെയ്യും.
ഇത് മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഇടയിലുള്ള ആഴത്തിലുള്ള ആശയവിനിമയം സാധ്യമാക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പദ്ധതി വിജയിച്ചാല്‍ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ വളര്‍ത്തു നായയുടെ കുര മനുഷ്യ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഭാവിയില്‍ സാധിച്ചേക്കും.
ചൈനീസ് നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അഡ്മിനിസ്ട്രേഷനില്‍ ഇതിനായി ഒരു പേറ്റന്റ് ഫയല്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഏറെ കാലമായി മൃഗങ്ങളുടെ ഭാഷ മനസിലാക്കാനുള്ള ശ്രമങ്ങള്‍ മനുഷ്യര്‍ നടത്തുന്നുണ്ട്. അതനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം തേടാനാണ് ബൈദു പുതിയ പേറ്റന്റിലൂടെ ശ്രമിക്കുന്നത്. ബൈദുവിന്റെ പുതിയ പേറ്റന്റ് രേഖകള്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
DeToor reflective wanderings…