മനുഷ്യൻ്റെ മുക്കും പുതുതായി ഉണ്ടാക്കി ചൈനീസ് ശാസ്ത്ര മുന്നേറ്റം. കാർ അപകടത്തിൽ മൂക്ക് പൂർണമായും തകരാറിലായ രോഗിക്കാണ് മാസങ്ങൾ നീണ്ട ശസ്ത്രക്രിയയിലൂടെ പുതിയതൊന്ന് വളർത്തി പിടിപ്പിച്ചത്. ആദ്യം നെറ്റിയിലെ തൊലി വലിച്ചു നീട്ടി ക്രമപ്പെട്ടുത്തി മൂക്കിൻ്റെ രൂപത്തിലാക്കി. അടുത്ത ഘട്ടം നെഞ്ചിൻകൂടിലെ എല്ലെടുത്ത് മൂക്കിൻ്റെ ദ്വാരങ്ങളും പാലവും രൂപപ്പെടുത്തി തൊലിയോട് യോജിപ്പിച്ചു . ഇതിലേക്ക് രക്തയോട്ടം സജീവമാക്കാൻ മാസങ്ങൾ കാത്തിരുന്നു. ലൈവായ മൂക്കിനെ നെറ്റിയിൽ നിന്ന് വേർപ്പെടുത്തി യഥാസ്ഥാനത്ത് ശസ്ത്രക്രിയയിലൂടെ ചേർത്ത് പിടിപ്പിച്ചു .അമേരിക്ക 15 വർഷം മുന്നേ തുടങ്ങി വെച്ച സങ്കീർണമായ വൈദ്യശാസ്ത്ര പരീക്ഷണമാണ് ചൈന വിജയകരമാക്കിയത്. ലോകത്തിൽ ഏറ്റവുമധികം ശാസ്ത്ര ഗവേഷണങ്ങൾ നടക്കുന്നത് ചൈനയിലാണ്. 20 ലക്ഷം ശാസ്ത്രജ്ഞരാണ് ഒരേ സമയം വിവിധ ഗവേഷണ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്നത്.
കൃത്രിമമൂക്കും സാധ്യമാക്കി ചൈനയുടെ ശാസ്ത്ര മുന്നേറ്റം
Comments
DeToor reflective wanderings…