തമിഴ്നാട്: വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കുട്ടിയെ പുലി പിടിച്ചത്. ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്നിയെ ആണ് പുലി കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രി മുഴുവന്‍ പ്രദേശത്തെ തേയില തോട്ടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തിരച്ചില്‍ ഇന്നും തുടരുകയാണ്.
കുട്ടിയുടെ ഉടുപ്പിന്റെ ഭാഗവും കണ്ടെത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിനെ എത്തിച്ച് പരിശോധന നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Comments
DeToor reflective wanderings…