സഞ്ചരിക്കുന്ന കൊട്ടാരമാണിത്. പേര് ഗോൾഡൻ ചാരിയറ്റ് . ബെംഗ്ളൂരു യശ്വന്ത് പൂരിൽ നിന്ന് പുറപ്പെട്ട് ഏഴാം ദിവസം അവിടെ തന്നെ തിരിച്ചെത്തും .അഞ്ചു രാത്രിയും ആറു പകലും . മൈസൂർ, കാഞ്ചിപുരം, മഹാബലിപുരം, തഞ്ചാവൂർ, ചെട്ടിനാട്, കൊച്ചി, ചേർത്തല, മാരാരിക്കുളം വഴി യാത്ര. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെജും നോൺ വെജും വിളമ്പുന്ന രണ്ടു റെസ്റ്റോറൻ്റുകൾ, കോൺഫ്രൻസ് ഹാളുകൾ, ബാർ എല്ലാമുണ്ട്. ഡബിൾ ബെഡുകളുള്ള 44 കാബിനുകളാണ് ആകെയുള്ളത്. ടെലിവിഷനും ഡി. വി ഡി പ്ളെയറും എസിയും അലമാരകളും ഒക്കെയായി യാത്രക്കാരെ സ്വാഗതം ചെയ്യുന്നു.
Comments
DeToor reflective wanderings…