Saturday , October 4 2025, 4:52 am

30 ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം നഷ്ടമാകും; സുപ്രധാന ഭരണഘടന ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍

ന്യൂഡല്‍ഹി: ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പെട്ട് അറസ്റ്റിലാകുന്ന മന്ത്രിമാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. 30 ദിവസമോ അതിലധികമോ പോലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടക്കേണ്ടി വന്നാല്‍ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കുന്നതാണ് ബില്‍. ഇത്തരം കേസുകളില്‍ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കണം. അല്ലാത്തപക്ഷം മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയതായി കണക്കാക്കും.

മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അറസ്റ്റിലായാലും 31ാം ദിവസം സ്ഥാനം നഷ്ടമാകും. അതേസമയം ജയില്‍മോചിതരായാല്‍ തല്‍സ്ഥാനത്ത് തിരികെ വരുന്നതിന് തടസ്സമില്ലെന്നും ബില്‍ പറയുന്നു. നിലവിലെ ചട്ടപ്രകാരം ക്രിമിനല്‍ കേസുകളില്‍ രണ്ടുവര്‍ഷമെങ്കിലും തടവു ശിക്ഷ കിട്ടുന്നവര്‍ അയോഗ്യരാകും. രാഷ്ട്രീയ പ്രവര്‍ത്തകരുടെ സംശുദ്ധി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതിനു മുന്‍പു തന്നെ സര്‍ക്കാരിന്റെ ഈ നീക്കം.

Comments