Thursday , March 5 2026, 3:10 pm

Travel

കനത്തമഴ; ട്രാക്കുകളിൽ മരം വീണ് ട്രെയിനുകൾ വൈകിയോടുന്നു

കോഴിക്കോട്: സംസ്ഥാനത്ത്‌ കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് അതി ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. തൃ​ശൂ​ർ, മ​ല​പ്പു​റം, കാ​സ​ർ​കോ​ട് ​​ജി​ല്ല​ക​ൾ ഓ​റ​ഞ്ച് അ​ല​ർ​ട്ടും മ​റ്റ് ജി​ല്ല​ക​ളിൽ യെ​ല്ലോ അ​ല​ർട്ടുമാണ്. ഇന്നലെ രാത്രി റെയിൽവേ ട്രാക്കിൽ പലയിടത്തായി മരങ്ങൾ വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുകയാണ്. തിങ്കളാഴ്ച ​വൈകീട്ട് 6.45ഓടെയാണ് കോഴിക്കോട് കല്ലായിക്കും ഫറോക്കിനും ഇടയിൽ അരീക്കാട്, നല്ലളം പൊലീസ് സ്റ്റേഷനടുത്തുള്ള ആന റോഡ് ഉള്ളിശേരികുന്ന് ഭാഗത്തെ റെയിൽവേ …

Read More »

നീലഗിരി വിനോദസഞ്ചാര കേന്ദ്രങ്ങൾ രണ്ട് ദിവസത്തേക്ക് അടച്ചു; നാടുകാണി വഴിയുള്ള യാത്ര ഒഴിവാക്കാൻ നിർദേശം

മലപ്പുറം: കാലവർഷത്തെ തുടർന്ന് നീലഗിരി ജില്ലയിലെ ഊട്ടി ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചതായി നീലഗിരി ജില്ല കലക്ടർ അറിയിച്ചു. അതിനാൽ ജില്ലയിൽ നിന്ന് നിലമ്പൂർ-നാടുകാണി ചുരം വഴി ഊട്ടിയിലേക്കും നീലഗിരി ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടർ വി.ആർ. വിനോദ് അറിയിച്ചു.

Read More »

സംസ്ഥാനത്ത് വിനോദസഞ്ചാരത്തിന് വിലക്ക്; കോഴിക്കോട് ബീച്ചില്‍ പ്രവേശനമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു. മിക്ക ജില്ലകളിലും റെഡ് അലേര്‍ട്ടടക്കം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് ആയതിനാല്‍ ഇന്നലെ രാത്രിയോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നത് നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയിരുന്നു. കോഴിക്കോട് ബീച്ചിലും യാത്രക്കാര്‍ പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വ്യാഴാഴ്ചയോടെ തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. …

Read More »

5.2 കിലോമീറ്റര്‍ നീളത്തില്‍ ഒരു റോപ് വേ; പറഞ്ഞു വന്നാല്‍ രാജ്യത്തെ ഏറ്റവും നീളം കൂടിയതാണിത്

രാജ്യത്തെ ഏറ്റവും നീളമേറിയ റോപ് വേ ഡെറാഡൂണില്‍ ഒരുങ്ങുന്നു. 5.2 കിലോമീറ്റര്‍ നീളത്തിലാണ് റോപ് വേ നിര്‍മിക്കുന്നത്. രാജ്യത്തിലെ ഏറ്റവും വലിയ റോപ് വേ ആയിരിക്കും ഡെറാഡൂണില്‍ വരാന്‍ പോകുന്നത്. യൂറോപ്യന്‍ സാങ്കേതികവിദ്യയിലും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയാണ് റോപ് വേ നിര്‍മിക്കുന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ മുതല്‍ മസൂറി വരെ 20 മിനിറ്റ് കൊണ്ട് ഇത് ഓടിയെത്തും. രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷനുകളുടെ അതിഗംഭീരമായ ആകാശക്കാഴ്ച്ചയാണ് റോപ് വേ …

Read More »

മുത്തങ്ങയിലും തോല്‍പ്പെട്ടിയിലും രണ്ടു ദിവസം സന്ദര്‍ശകര്‍ക്ക് വിലക്ക്

കല്‍പ്പറ്റ: മഴ, ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശത്തിന്റെ പശ്ചാത്തത്തില്‍ 23,24 തീയതികളില്‍ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.  

Read More »

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കും

കല്‍പ്പറ്റ: വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. ജില്ലയില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍എടക്കല്‍ ഗുഹ, കുറുവ, കാന്തന്‍പാറ, പൂക്കോട്, കര്‍ലാട് വിനോദ സഞ്ചാരന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര കലാവസ്ഥാ നിരീക്ഷണ വകുപ്പ് ജില്ലയില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളില്‍ ടൂറിസം കേന്ദ്രങ്ങളില്‍ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കര്‍ശനമായി നിരോധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

Read More »

കോഴിക്കോട് മാമ്പുഴയില്‍ കയാക്കിങ് ബോട്ട് സര്‍വീസിന് തുടക്കം

കോഴിക്കോട്: കല്ലായിപ്പുഴയുടെ ഭാഗമായ മാമ്പുഴയുടെ ജലടൂറിസം സാധ്യത ഉപയോഗപ്പെടുത്തി സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കാന്‍ മാമ്പുഴ തയ്യാറാകുന്നു. പെരുവയല്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാ ഗ്രൂപ്പ് സംരംഭമായാണ് കീഴ്മാട് മാമ്പുഴ പാലത്തിന് സമീപം കയാക്കിങ് ബോട്ട് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഇവിടെ കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. കല്ലായിപ്പുഴയുടെ കൈവഴിയായ മാമ്പുഴ കുറ്റിക്കാട്ടൂര്‍ പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ പ്രദേശങ്ങളിലൂടെ കടന്നുപോയി കല്ലായി പുഴയോട് ചേരുന്നു. പുഴയുടെ മുഴുവന്‍ …

Read More »

കർണാടകയും തമിഴ്നാടും കേരളവും കറങ്ങാൻ ന്യൂജെൻ ട്രെയിൻ

സഞ്ചരിക്കുന്ന കൊട്ടാരമാണിത്. പേര് ഗോൾഡൻ ചാരിയറ്റ് . ബെംഗ്ളൂരു യശ്വന്ത് പൂരിൽ നിന്ന് പുറപ്പെട്ട് ഏഴാം ദിവസം അവിടെ തന്നെ തിരിച്ചെത്തും .അഞ്ചു രാത്രിയും ആറു പകലും . മൈസൂർ, കാഞ്ചിപുരം, മഹാബലിപുരം, തഞ്ചാവൂർ, ചെട്ടിനാട്, കൊച്ചി, ചേർത്തല, മാരാരിക്കുളം വഴി യാത്ര. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെജും നോൺ വെജും വിളമ്പുന്ന രണ്ടു റെസ്റ്റോറൻ്റുകൾ, കോൺഫ്രൻസ് ഹാളുകൾ, ബാർ എല്ലാമുണ്ട്. ഡബിൾ ബെഡുകളുള്ള 44 കാബിനുകളാണ് ആകെയുള്ളത്. …

Read More »

ലോകത്തിലെ ഏറ്റവും അപകടകരമായ ട്രെയിന്‍ യാത്ര

ലോകത്തിലെ ഏറ്റവും അപകടകരമായ ട്രെയിന്‍ യാത്ര; 704 കിലോമീറ്റര്‍, സ്‌റ്റോപ്പില്ല, സീറ്റില്ല, വെള്ളംപോലുമില്ല തികച്ചും വ്യത്യസ്തമായ ഒരു ട്രെയിന്‍ യാത്ര,  3 കിലോമീറ്റര്‍ വരെ നീളുന്ന മൗറിറ്റാനിയയിലെ Iron Ore Train (ഇരുമ്പയിര് ട്രെയിന്‍) ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും ഭാരമേറിയതും അപകടകരവുമായ ട്രെയിനുകളില്‍ ഒന്നാണ്. വലിയ അളവില്‍ ഇരുമ്പയിര് വഹിച്ചുകൊണ്ട് ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയിലൂടെ ഈ ട്രെയിന്‍ നിര്‍ത്താതെ സഞ്ചരിക്കുന്നു.പശ്ചിമാഫ്രിക്കയിലെ വിശാലവും വരണ്ടതുമായ രാജ്യമായ മൗറിറ്റാനിയ, ലോകത്തിലെ ഏറ്റവും സമ്പന്നമായ …

Read More »

ഹിമാലയത്തിലെ മിനി സ്വിറ്റ്സർലാന്റ്

പൈൻമരങ്ങളും ദേവദാരുവൃക്ഷങ്ങളും ഇടതിങ്ങി നിൽക്കുന്ന മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന കോടമഞ്ഞ്. അതുവരെയുണ്ടായിരുന്ന വെട്ടവും വെളിച്ചവുമെല്ലാം പോയ്മറഞ്ഞു. ക്ഷണനേരത്തിനുള്ളിൽ മഴ തുടങ്ങി. കയ്യകലെ ഹിമാലയം-6 കേദാർനാഥിൽനിന്നുള്ള മലയിറക്കം വലിയ ക്ലേശകരമായിരുന്നില്ല. കൊടുംതണുപ്പും ഹിമക്കാറ്റും ശക്തമായിരുന്ന ഒരു രാത്രിക്കുശേഷം പുലർച്ചെ നാലര കഴിഞ്ഞപ്പോഴേയ്ക്കും മടക്കയാത്ര ആരംഭിച്ചു. മലയോരങ്ങളിലും താഴ്‌വരകളിലുമെല്ലാം ഇരുട്ട് വീണുകിടക്കുകയാണ്. കല്ലുപാകിയ നടപ്പാതയ്ക്ക് അരികിലെ വൈദ്യുതിവിളക്കുകളുടെ വെളിച്ചത്തിൽ ഗൗരികുണ്ഡ് ലക്ഷ്യമാക്കി നടന്നു. കേദാർനാഥിലേക്ക് മലകയറുകയും അടിവാരത്തേക്ക് മലയിറങ്ങുകയും ചെയ്യുന്ന അപൂർവ്വം ചില തീർത്ഥാടകസംഘങ്ങളെ …

Read More »