Tuesday , March 3 2026, 9:47 am

slider

പാലിയേക്കരയിലെ ടോള്‍ വിലക്ക് വീണ്ടും നീട്ടി

തൃശൂര്‍: പാലിയേക്കരയിലെ ടോള്‍ പിരിവിന് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി വീണ്ടും നീട്ടി. ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചെങ്കിലും ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റി) ഇക്കാര്യം അറിയിച്ചാല്‍ മാത്രമേ പരിഗണിക്കൂ എന്നാണ് ഹൈക്കോടതി നിലപാടെടുത്തത്. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരടങ്ങിയ ബെഞ്ചാസ് കേസ് പരിഗണിച്ചത്. ജില്ല കലക്ടറാണ് ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതിയുടെ അധ്യക്ഷന്‍. ഗതാഗത പ്രശ്‌നങ്ങള്‍ …

Read More »

‘പോലീസിനെ കയ്യേറ്റം ചെയ്തയാളെ തടവി ബിരിയാണി വാങ്ങിക്കൊടുക്കുമെന്ന് കരുതുന്നത് ശരിയാണോ?’; കസ്റ്റഡി മര്‍ദ്ദനത്തെ ന്യായീകരിച്ച് സിപിഐഎം തൃശൂര്‍ ജില്ല സെക്രട്ടറി

തൃശ്ശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തെ ന്യായീകരിച്ച് സി.പി.ഐ.എം ജില്ല സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍. ‘പോലീസിനെ കയ്യേറ്റം ചെയ്തയാളെ തടവി ബിരിയാണി വാങ്ങിക്കൊടുക്കുമെന്ന് കരുതുന്നത് ശരിയാണോ?’ എന്നായിരുന്നു ജില്ല സെക്രട്ടറിയുടെ പ്രതികരണം. കുന്നംകുളത്ത് കസ്റ്റഡി മര്‍ദ്ദനത്തിനിരയായ കോണ്‍ഗ്രസ് നേതാവ് സുജിത്തിന്റെ വിവാഹത്തെ മുന്‍നിര്‍ത്തി മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് അബ്ദുള്‍ ഖാദര്‍ ഉയര്‍ത്തിയത്. ‘സ്വാതന്ത്ര്യ സമരസേനാനിയുടേത് പോലെയാണ് കുന്നംകുളത്തെ വിവാഹം എന്നായിരുന്നു കെ.വി അബ്ദുള്‍ ഖാദറിന്റെ വിമര്‍ശനം. ഖത്തറിനെതിരെ ഇസ്രയേല്‍ നടത്തിയ …

Read More »

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് രണ്ട് മരണംകൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ടു മരണംകൂടി സ്ഥിരീകരിച്ചു. ഈമാസം 11-ാം തീയതി നടന്ന മരണങ്ങളാണ് അമീബിക് രോഗബാധ മൂലമാണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ 52 കാരിയും കൊല്ലത്ത് 91 കാരനുമാണ് മരണപ്പെട്ടത്. ഇതോടെ രോഗബാധ മൂലം ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി. സംസ്ഥാനത്ത് ഇതുവരെ 62 പേര്‍ക്ക് രോഗബാധ ഉണ്ടായെന്നാണ് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. ഇന്നലെ രണ്ട് പേര്‍ക്ക് രോഗം …

Read More »

പേരൂര്‍ക്കട വ്യാജ മാല മോഷണക്കേസ്: നഷ്ടപരിഹാരമായി ഒരുകോടി രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് ബിന്ദു

തിരുവനന്തപുരം: പേരൂര്‍ക്കട വ്യാജ മാലമോഷണക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസില്‍ പ്രതിയാക്കപ്പെട്ട ബിന്ദു. മനുഷ്യാവകാശ കമ്മീഷന് രേഖാമൂലം നല്‍കിയ പരാതിയിലാണ് ബിന്ദുവിന്റെ ആവശ്യം. ഇതിനു പുറമേ സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മാലമോഷണക്കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ബിന്ദുവിനെ മനപ്പൂര്‍വ്വം കുടുക്കുകയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍. ചുള്ളിമാനൂര്‍ സ്വദേശിയായ ബിന്ദു ജോലിക്കു നിന്ന വീട്ടിലെ ഉടമ ഓമന ഡാനിയേലിന്റെ സ്വര്‍ണമാല മോഷണം പോയെന്ന പരാതിയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് ബിന്ദുവിനെ പോലീസ് …

Read More »

ജനപ്രതിനിധികളുടെ ശമ്പള വര്‍ധന ബില്‍ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കില്ല

തിരുവനന്തപുരം: മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും ശമ്പള വര്‍ധന ബില്‍ ഇത്തവണ നിയമസഭയില്‍ അവതരിപ്പിച്ചേക്കില്ല. മന്ത്രിസഭ യോഗത്തില്‍ ശമ്പള വര്‍ധന ഇപ്പോള്‍ വേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും അടുത്തിരിക്കെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് ജനവികാരം എതിരാക്കുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍ പിന്നോട്ടടിച്ചത്. ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി സി.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശ അടങ്ങിയ ഫയലാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയത്. 35 ശതമാനം വര്‍ധനവാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. ശമ്പള …

Read More »

വഖഫ് നിയമഭേദഗതി: വിവാദ വകുപ്പുകള്‍ക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്‌റ്റേ

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതിയുടെ സുപ്രധാന വിധി. വഖഫ് നിയമഭേദഗതിയിലെ വിവാദ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന ഹരജികളില്‍ ചിലത്‌ പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് എ.ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവാദ വ്യവസ്ഥകളില്‍ ചിലത് കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. അഞ്ചുവര്‍ഷം ഇസ്ലാം മതം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകുവെന്ന നിയമത്തിലെ വ്യവസ്ഥ ഉള്‍പ്പെടെയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. …

Read More »

നിയമസഭ സമ്മേളനം തുടങ്ങി; രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍

തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ 14ാം സമ്മേളനത്തിന് തുടക്കം. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 10 വരെ മൂന്നു ഘട്ടങ്ങളിലായി 10 ദിവസങ്ങളിലായാണ് സമ്മേളനം നടക്കുക. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി പി തങ്കച്ചന്‍, വാഴൂര്‍ സോമന്‍ എംഎല്‍എ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ച് സഭ ഇന്ന് പിരിയും. ചൊവ്വാഴ്ച മുതലാണ് സഭയില്‍ ഭരണപരമായ കാര്യങ്ങളിലടക്കം ചര്‍ച്ചയുണ്ടാവുക. അതേസമയം അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ പാലക്കാട് എം.എല്‍.എ …

Read More »

പണിതീരാത്ത റോഡ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശമനുസരിച്ച് ഉദ്ഘാടനം ചെയ്തു; എസ് ഐക്ക് സസ്‌പെന്‍ഷന്‍

മൂവാറ്റുപുഴ: എംഎല്‍എയുടെ നിര്‍ദേശ പ്രകാരം പണിതീരാത്ത റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്.ഐക്ക് സസ്‌പെന്‍ഷന്‍. നഗരവികസന പദ്ധതിയുടെ ഭാഗമായി 151 ദിവസമായി അടച്ചിട്ടിരുന്ന മൂവാറ്റുപുഴ നഗരത്തിലെ എംസി റോഡ് ടാറിങ് പൂര്‍ത്തിയാക്കിയ ശേഷം കുറച്ചു വാഹനങ്ങള്‍ക്ക് മാത്രമായി തുറന്നു നല്‍കിയിരുന്നു. ട്രാഫിക് എസ്‌ഐ ആയ കെ.പി സിദ്ദിഖ് ആയിരുന്നു നാടമുറിച്ച് റോഡ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിനിടെ എം.എല്‍.എ മാത്യു കുഴല്‍നാടന്‍ എസ്.ഐയെ വേദിയിലേക്ക് വിളിക്കുകയും ഉദ്ഘാടനം ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ചടങ്ങില്‍ …

Read More »

ഈ ആന ഇടയില്ല’; റോബോട്ടിക് ആനയെ തൃശൂരിലെ ക്ഷേത്രത്തിന് സ്‌പോണ്‍സര്‍ ചെയ്ത് ക്രിക്കറ്റ് താരം കെ.എല്‍ രാഹുല്‍

തൃശൂര്‍: ഇടയാത്ത, ആളുകള്‍ക്കു നേരെ തിരിഞ്ഞോടാത്ത ആന. അതും അമ്പലത്തില്‍. ആലോചിക്കുമ്പോള്‍ തന്നെ കൗതുകമുള്ളൊരു കാഴ്ചയാണ് തൃശൂരിലെ വടക്കേക്കാട് കല്ലൂര്‍ പത്മനാഭപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ സംഭവിച്ചത്. എന്നാല്‍ ഇത് സാധാരണ ജീവനുള്ള ആനയല്ല. ഒരു റോബോട്ടിക്ക് ആനയാണ്. പത്മനാഭപുരം പത്മനാഭന്‍ എന്ന് പേരിട്ടിരിക്കുന്ന ആന ഇനി ക്ഷേത്രത്തിന് സ്വന്തമാണ്. ആനയെ സ്‌പോണ്‍സര്‍ ചെയ്തതാകട്ടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുലും. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെറ്റ എന്ന സംഘടനയാണ് ആനയെ …

Read More »

രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ പുതിയ ഇരിപ്പിടം; സഭ സമ്മേളനം നാളെ തുടങ്ങും

തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ ഇനി പ്രത്യേക ഇരിപ്പിടം. നടപടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. സഭയില്‍ വരുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രാഹുലാണെന്നും ഇതുവരെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. നിയമ നിര്‍മാണത്തിന് മാത്രമായി ചേരുന്ന 12 ദിവസത്തെ സഭ സമ്മേളനം നാളെ തുടങ്ങും. നാല് …

Read More »