Tuesday , March 3 2026, 9:47 am

slider

മുത്തങ്ങയില്‍ നേരിട്ടത് കൊടിയ മര്‍ദ്ദനം; കാലം കഴിഞ്ഞാലും മാപ്പിന് അര്‍ഹതയില്ല: സി.കെ ജാനു

കല്‍പ്പറ്റ: മുത്തങ്ങയില്‍ നേരിട്ടത് കൊടിയ മര്‍ദ്ദനങ്ങളാണെന്നും എത്രകാലം കഴിഞ്ഞ് മാപ്പ് പറഞ്ഞാലും മാപ്പിന് അര്‍ഹതയില്ലെന്നും സി.കെ ജാനു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രൂരമായ പീഢനത്തിനിരയായി. വേദന അങ്ങനെതന്നെ നിലനില്‍ക്കും. എന്നാല്‍ വൈകിയെങ്കിലും നടപടി തെറ്റായിപ്പോയി എന്ന് തുറന്നു പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും സി.കെ ജാനു പറഞ്ഞു. മുത്തങ്ങയിലെ പോലീസ് നടപടിയില്‍ ഖേദമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി ഇന്നലെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സി.കെ ജാനു. മുത്തങ്ങയില്‍ സമരം ചെയ്ത ആളുകള്‍ക്ക് ഭൂമിയാണ് …

Read More »

20 ദിവസം, 250 കോടി; കുതിപ്പ് തുടര്‍ന്ന് കല്യാണി ചിത്രം ലോക

20 ദിവസം കൊണ്ട് 250 കോടിയെന്ന മിന്നും നേട്ടവുമായി കല്യാണി ചിത്രം ലോകയുടെ മുന്നേറ്റം തുടരുന്നു. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സ് ലോകയിലെ ആദ്യ ചിത്രം ലോക- ചാപ്റ്റര്‍ 1 ചന്ദ്രയാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. ആദ്യ ദിവസം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. ട്രാക്കിംങ് സൈറ്റായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം ചിത്രം ഇതുവരെ 257 കോടി നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍ …

Read More »

ഒക്ടോബര്‍ രണ്ടുവരെ സ്‌കൂളുകളില്‍ മോദിയെ കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡല്‍ഹി: ഒക്ടോബര്‍ രണ്ടുവരെ സ്‌കൂളുകളില്‍ പ്രധാനമന്ത്രിയെ കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്രീയ വിദ്യാലയ (കെ.വി.എസ്), സി.ബി.എസ്.ഇ, നവോദയ സ്‌കൂള്‍ (എന്‍.വി.എസ്) എന്നിവയ്ക്കാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്. നരേന്ദ്ര മോദിയുടെ കുട്ടിക്കാലം പശ്ചാത്തലമായി 2018ല്‍ പുറത്തിറങ്ങിയ ‘ചലോ ജീത്തെ ഹേ’ എന്ന സിനിമയാണ് പ്രദര്‍ശിപ്പിക്കേണ്ടത്. സെപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 2വരെയുള്ള കാലയളവില്‍ സ്‌കൂളുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കണമെന്നാണ് സെപ്തംബര്‍ 11ന് നല്‍കിയ നിര്‍ദേശത്തിലുള്ളത്. പുതുതലമുറയില്‍ വ്യക്തിത്വത്തെക്കുറിച്ചും സേവനത്തെ …

Read More »

മുത്തങ്ങ സംഭവത്തില്‍ അതിയായ ഖേദമുണ്ട്, ആദിവാസികളെ കുടിയൊഴിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മൂന്നുതവണ കത്തയച്ചിരുന്നു’: എ.കെ ആന്റണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്റണി. മുത്തങ്ങ സംഭവത്തിലും ശിവഗിരിയിലെ പോലീസ് നടപടിയുടേയും പേരില്‍ താന്‍ മാത്രമാണ് പഴികേള്‍ക്കേണ്ടി വന്നതെന്ന് എ.കെ. ആന്റണി പറഞ്ഞു. ആന്റണി സര്‍ക്കാരിന്റെ കാലത്ത് ശിവഗിരിയിലുണ്ടായ പോലീസ് നടപടിയെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയായി ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി. ‘മുത്തങ്ങ സംഭവത്തില്‍ അതിയായ ദുഖമുണ്ട്. ആദിവാസികളെ മുത്തങ്ങയില്‍ നിന്ന് …

Read More »

ആരോഗ്യ മേഖലയിലെ പ്രതിസന്ധി: ധനവകുപ്പ് 100 കോടി ഇടക്കാല ധനസഹായം അനുവദിച്ചു

തിരുവനന്തപുരം: ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാനും വിതരണക്കാര്‍ക്കുള്ള കുടിശ്ശിക തീർക്കാനുമായി ധനവകുപ്പ് 100 കോടി രൂപ അനുവദിച്ചു. 65 കോടി രൂപ സർക്കാർ ആശുപത്രികൾക്കും 35 കോടി രൂപ സ്വകാര്യ ആശുപത്രികൾക്കും നൽകും. മെഡിക്കൽ കോളജുകളിൽ ഉപകരണ ക്ഷാമവും മരുന്ന് ക്ഷാമവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി കുടിശ്ശിക തീർക്കാനായി കെഎംഎസ്എല്ലിനും കാരുണ്യ സുരക്ഷ പദ്ധതിക്കും കൂടിയായാണ് ധനവകുപ്പ് ഇടക്കാല തുക അനുവദിച്ചത്. 50 കോടി രൂപയാണ് കെഎംഎസ്‍സിഎല്ലിന് അനുവദിച്ചത്. …

Read More »

2019ല്‍ ശബരിമല സ്വര്‍ണപാളിയുടെ ഭാരം 42.8 കിലോ; അറ്റകുറ്റപ്പണി കഴിഞ്ഞ് തിരികെയെത്തിച്ചപ്പോള്‍ 4കിലോ കുറഞ്ഞു; കേസില്‍ വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണ്ണപാളി കേസില്‍ നിര്‍ണായക നീക്കവുമായി ഹൈക്കോടതി. സ്വര്‍ണ്ണപാളികളുടെ ഭാരത്തില്‍ സംശയങ്ങളുന്നയിച്ച കോടതി വിശദ അന്വേഷണത്തിനു ഉത്തരവിട്ടു. 2019ല്‍ അറ്റകുറ്റപ്പണികള്‍ക്കായി സ്വര്‍ണപ്പാളി എടുത്തു കൊണ്ടു പോയപ്പോള്‍ 42.8 കിലോ ഉണ്ടായിരുന്നു. എന്നാല്‍ തിരികെ കൊണ്ട് വന്നപ്പോള്‍ 4കിലോ ഭാരം കുറഞ്ഞതായി രേഖകളില്‍ കാണുന്നതായി കോടതി കണ്ടെത്തി. ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യേേത്താടെയാണ് വിശദ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. മഹസര്‍ രേഖകള്‍ പരിശോധിച്ച കോടതി 2019ല്‍ ഒന്നേകാല്‍ മാസം സ്വര്‍ണപാളി …

Read More »

ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ആവശ്യത്തിനില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി കാര്‍ഡിയോളജി വിഭാഗം മേധാവി ഇന്നലെ ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കിയിട്ടുണ്ട്. ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു. വിതരണ കമ്പനികള്‍ ഒന്നാം തിയ്യതി മുതല്‍ ഉപകരണങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയതാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണം. സംസ്ഥാനത്തെ 21 സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നായി 158 കോടി രൂപ കുടിശികയായതിനെ തുടര്‍ന്നാണ് വിതരണ കമ്പനികള്‍ …

Read More »

മലപ്പുറത്ത് വന്‍ ആയുധവേട്ട; വീട്ടില്‍ നിന്ന് കണ്ടെത്തിയത് 20 എയര്‍ ഗണ്ണും മൂന്ന് റൈഫിളും

മലപ്പുറം: എടവണ്ണയില്‍ വന്‍ ആയുധവേട്ട. രഹസ്യ വിവരത്തെ തുടര്‍ന്ന് ഉണ്ണിക്കമ്മദ് എന്ന വയോധികന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും വീട്ടില്‍ നിന്ന് കണ്ടെത്തി. കൂടാതെ 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്‌സും പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ വീട്ടുടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. ഉണ്ണിക്കമ്മദിന് ഒരു തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് ഉണ്ട്. ആയുധങ്ങള്‍ അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച് വില്‍പന നടത്തുകയായിരുന്നു എന്നാണ് പ്രാഥമിക …

Read More »

ഇന്ത്യയില്‍ നിന്ന് ഗ്രീസിലേക്ക് നേരിട്ട് പറക്കാം; പുതിയ റൂട്ട് പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇനി നേരിട്ട് ഗ്രീസിലേക്ക് പറക്കാം. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനി ഇന്‍ഡിഗോയാണ് പുതിയ റൂട്ട് പ്രഖ്യാപിച്ചത്. റെഗുലേറ്ററി കമ്മിറ്റിയുടെ അനുമതി ലഭിച്ചാലുടന്‍ ആഴ്ചയില്‍ ഏഥന്‍സിലേക്ക് 6 വിമാന സര്‍വീസുകളാണ് കമ്പനി തുടങ്ങുക. 2026 ജനുവരി മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. എയര്‍ബസ് എ321 എക്‌സ്.എല്‍. ആര്‍ എന്ന വിമാനമാണ് ഇതിനായി ഉപയോഗിക്കുക. ഈ വര്‍ഷം പുതുതായി പത്ത് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുമെന്ന് നേരത്തേ ഇന്‍ഡിഗോ പ്രഖ്യാപിച്ചിരുന്നു. …

Read More »

‘പലസ്തീനികളെ ഇസ്രയേല്‍ വംശഹത്യ നടത്തി’; ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്

ജനീവ: ഗാസയില്‍ പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്ര സഭ നിയോഗിച്ച അന്വേഷണ കമ്മീഷന്‍. 1984ലെ വംശഹത്യ പ്രതിരോധ കണ്‍വെന്‍ഷന്‍ നിര്‍വചിക്കുന്ന 5 വംശഹത്യ മാനദണ്ഡങ്ങളില്‍ നാലെണ്ണം ഇസ്രയേല്‍ ഭരണകൂടവും സുരക്ഷ സേനയും നടത്തിയെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. 2023ല്‍ ഹമാസിനെതിരെ ഇസ്രയേല്‍ യുദ്ധമാരംഭിച്ച ശേഷം വംശഹത്യ നിരോധിച്ചുള്ള അന്താരഷ്ട്ര നിയമങ്ങളുടെ ലംഘനം ഇസ്രയേല്‍ നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക നാവി പിള്ളൈ അധ്യക്ഷയായ …

Read More »