പാലക്കാട്: കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ട പൈപ്പിലൂടെ വെള്ളം വരുന്നതിന് മുമ്പ് വലിയ തുക ബില്ലായി വന്നെന്ന പരാതിയുമായി ജനങ്ങള്‍. പാലക്കാട് വാണിയംകുളത്തെ ജനങ്ങളാണ് പരാതിയുമായി വാട്ടര്‍ അതോറിറ്റിയെ സമീപിച്ചത്. 15,000 മുതല്‍ 85,000 രൂപ വരെയാണ് ബില്ലായി ലഭിച്ചതെന്ന് ജനങ്ങള്‍ പരാതിയില്‍ പറയുന്നു. മെയ് മാസത്തില്‍ പൈപ്പ് കണക്ഷന്‍ എടുത്ത കുടുംബങ്ങളെ തേടിയാണ് വാട്ടര്‍ അതോറിറ്റിയുടെ ഭീമന്‍ ബില്ല് വന്നിരിക്കുന്നത്. ഇതില്‍ 12 കുടുംബങ്ങള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന തുക ബില്ലായി …
Read More »ദലിത് യുവതിക്കെതിരായ വ്യാജമോഷണക്കുറ്റം; എ.എസ്.ഐക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: വ്യാജമോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ യുവതി മാനസിക പീഡനത്തിന് ഇരയായ സംഭവത്തില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എ.എസ്.ഐ പ്രസന്നന് സസ്‌പെന്‍ഷന്‍. മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയ നടപടിയില്‍ തന്നോട് ഏറ്റവും മോശമായി പെരുമാറിയത് എ.എസ്.ഐ പ്രസന്നന്‍ ആയിരുന്നെന്ന് ബിന്ദു നേരത്തേ പ്രതികരിച്ചിരുന്നു. അമിതാധികാര പ്രയോഗം നടത്തിയെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് എ.എസ്.ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തത്. വാര്‍ത്ത ചര്‍ച്ചയായതിന് പിന്നാലെ സ്റ്റേഷന്‍ എസ്.ഐ പ്രസാദിനെയും സസ്പെന്റ് …
Read More »സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു; ILDM സമർപ്പിച്ച SOPക്ക് റവന്യു വകുപ്പിന്റെ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് വർഷത്തിന് ശേഷം വീണ്ടും നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു. ഐ.എൽ.ഡി.എം സമർപ്പിച്ച എസ്.ഒ.പി യ്ക്ക് റവന്യു വകുപ്പ് അംഗീകാരം നൽകി. സാൻഡ് ഓഡിറ്റിംഗിൽ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളിൽ നിന്ന് മണൽ വാരാനാണ് ശിപാർശ നൽകിയത്. മണൽവാരാനുള്ള പാരിസ്ഥിതിക അനുമതി നിബന്ധനകൾ ഏർപ്പെടുത്തിയ 2016 ന് ശേഷം സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽ വാരാൻ അനുമതിയുണ്ടായിരുന്നില്ല. തുടർന്ന് മാറ്റിയ കേന്ദ്ര മാർഗനിർദ്ദേശം അനുസരിച്ചാണ് വീണ്ടും …
Read More »കോഴിക്കോട്ട് കനത്ത മഴ, പലയിടത്തും നാശനഷ്ടം, നഗരത്തിൽ വെള്ളക്കെട്ട്; മത്സ്യത്തൊഴിലാളി മരിച്ചു
കോഴിക്കോട്: കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടം. കൊയിലാണ്ടി തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. നടക്കാവ് നാലുകുടിപ്പറമ്പ് ഹംസക്കോയ (65) ആണ് മരിച്ചത്. മൃതദേഹം ബീച്ച് ആശുപത്രിയിൽ. രണ്ടു പേർക്കു പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് ജില്ലയിൽ മഴ കനത്തത്. രാത്രിയിലുടനീളം പലയിടത്തും നിർത്താതെ മഴ പെയ്തതോടെ മഴക്കെടുതികളുടെ റിപ്പോർട്ടുകളും പുറത്തുവന്നു. മലയോരമേഖലകളിൽ കനത്ത മഴയാണ് ഉണ്ടായത്. മുക്കം, താമരശ്ശേരി മേഖലകളിലും മഴയിൽ നാശനഷ്ടമുണ്ടായി. പലയിടത്തും …
Read More »ഗൂഗിൾ പേ, ഫോൺ പേ ആപ്പുകൾക്കും വ്യാജൻ; വ്യാപരികൾക്ക് മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യു.പി.ഐ പേയ്മെന്‍റ് ആപ്പുകൾക്കും വ്യാജൻ. ഇത്തരം തട്ടിപ്പുകൾക്കെതിരെ വ്യാപരികൾ ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴിയാണ് വ്യാജ പേയ്‌മെന്റ് ആപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡിജിറ്റൽ പേയ്മെന്‍റുകളിൽ പണം അക്കൗണ്ടിൽ എത്തിയെന്ന് വ്യാപാരികൾ ഉറപ്പ് വരുത്തണമെന്ന് പൊലീസ് അറിയിച്ചു. സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തി പണം അയച്ചതായി …
Read More »കണ്ണില്ലാ ക്രൂരത: ആലുവയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി;അമ്മക്കെതിരെ കൊലക്കുറ്റം
കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസ്സുകാരി കല്യാണിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. എട്ടര മണിക്കൂർ നീണ്ട തി രച്ചിലിന് ഒടുവിൽ പുലർച്ചെ രണ്ടരയോടെയാണ് ചാലക്കുടി പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അമ്മയോടൊപ്പം യാത്ര ചെയ്ത കുട്ടിയെ കാണാനില്ലെന്ന വാർത്ത പുറത്ത് വന്നത്. യാത്രക്കിടെ കുട്ടിയെ നഷ്ടമായെന്നാണ് അമ്മ തുടക്കത്തിൽ മൊഴി നൽകിയത്. പിന്നീട് പലതവണ മൊഴി മാറ്റിയെങ്കിലും ഒടുവിൽ കുട്ടിയെ പാലത്തിന് മുകളിൽ നിന്ന് …
Read More »ദളിത് യുവതിക്കെതിരായ പൊലീസ് അതിക്രമം; പേരൂര്‍ക്കട എസ് ഐക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: ദളിത് യുവതിക്കെതിരായ പൊലീസ് അതിക്രമത്തില്‍ പേരൂര്‍ക്കട എസ്ഐ പ്രസാദിന് സസ്പെന്‍ഷന്‍. ആഭ്യന്തരവകുപ്പാണ് ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ എസ് ഐയെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണമാല കാണാതെയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തന്നെ സ്റ്റേഷനില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്. ക്രൂരതയാണ് തന്നോട് പൊലീസ് കാണിച്ചതെന്നും …
Read More »‘സർക്കാരിനോട് പറയുന്നതിനെക്കാൾ ഫലം, കടുവയോടും പുലിയോടും പറഞ്ഞാൽ കിട്ടും’; ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
വന്യജീവി ആക്രമണത്തിൽ സർക്കാരിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് സീറോ മലബാർ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സ൪ക്കാരിനോട് പറയുന്നതിനേക്കാൾ ഫലം, ആക്രമിക്കാൻ വരുന്ന കടുവയോടും പുലിയോടും പറഞ്ഞാൽ കിട്ടുമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ഇന്നലെ കത്തോലിക്കാ കോൺഗ്രസിന്റെ രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് വിമർശനം. സ൪ക്കാ൪ മലയോര ജനതയെ കാണുന്നത് വന്യ മൃഗങ്ങളുടെ ഭക്ഷണമായാണ്. 924 പേ൪ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതിൻറെ ഉത്തരവാദി നിഷ്ക്രിയത്വം …
Read More »കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് വ്യാപാര സമുച്ചയത്തിലെ തീപിടിത്തം; കാരണം കണ്ടെത്താൻ ഇന്ന് ഫയർഫോഴ്സ് പരിശോധന
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തതിന്‍റെ കാരണം അറിയാൻ ഫയർഫോഴ്‌സ് ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റിപ്പോർട്ട് ഇന്ന് തന്നെ കളക്ടർക്ക് സമർപ്പിക്കും. തീപിടിത്തം സംബന്ധിച്ച വിശദ റിപ്പോർട്ട് രണ്ടു ദിവസത്തിനകം സമർപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലർച്ചെയോടെ തീ പൂർണമായി അണച്ചത്. കെട്ടിട പരിപാലന ചട്ടം പാലിക്കാതെയാണ് …
Read More »അനിയന്ത്രിത ടൂറിസം: പഠനത്തിന് വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി
കല്‍പറ്റ: അനിയന്ത്രിത ടൂറിസത്തിനെതിരേ വയനാടന്‍ ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും വനത്തിനും വന്യജീവികള്‍ക്കും വിരുദ്ധമായ ടൂറിസം പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. നിയമവിരുദ്ധ ടൂറിസം കേന്ദ്രങ്ങള്‍ മനുഷ്യരുടെ കുരുതിക്കളങ്ങളായി മാറുകയാണ്. ഏറ്റവും ഒടുവില്‍ മേപ്പാടി തൊള്ളായിരംകണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് ടെന്റിനു മുകളില്‍ വീണ് മലപ്പുറത്തുനിന്നുള്ള 24കാരി മരിച്ചു. ഇതിന്റെ പേരില്‍ ജനപ്രതിനിധികളടക്കം ഒഴുക്കുന്നത് മുതലക്കണ്ണീരാണ്. ജില്ലയിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ സംവിധാനം മണ്ണിനെയും മനുഷ്യരെയും …
Read More »
DeToor reflective wanderings…