Tuesday , March 3 2026, 8:23 am

slider

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്ന കേസില്‍ കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കൊമ്മേരി സ്വദേശി കാട്ടികുളങ്ങര വീട്ടില്‍ ഹരിദാസനെ (64) പോക്‌സോ നിയമപ്രകാരം നടക്കാവ് പോലീസാണ് അറസ്റ്റ് ചെയ്തത്. 15 വയസ്സുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ കയറിപ്പിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്.

Read More »

പാലിയേക്കര ടോള്‍ പിരിവിനുള്ള വിലക്ക് തുടരും

കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും. കലക്ടര്‍ അധ്യക്ഷനായ ഇടക്കാല മാനേജ്‌മെന്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ സുപ്രധാന നീക്കം. മുരിങ്ങൂരില്‍ കഴിഞ്ഞ ദിവസം സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. സമാന രീതിയില്‍ മറ്റിടങ്ങളിലും റോഡ് തകരാന്‍ സാധ്യതയുണ്ടെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍. തുടര്‍ന്നാണ് ടോള്‍പിരിവ് തല്‍ക്കാലം പുനരാരംഭിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 6നാണ് ഹൈക്കോടതി പാലിയേക്കരയില്‍ ടോള്‍ പിരിവിന് വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് ദേശീയപാത അതോറിറ്റി സുപ്രീംകോടതിയെ …

Read More »

എയിംസുമായി ബന്ധപ്പെട്ട് ബിജെപിയില്‍ തര്‍ക്കം; സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി

തിരുവനന്തപുരം: കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയില്‍ അഭിപ്രായ ഭിന്നത. എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്നാണ് സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട്. മന്ത്രിയുടെ നിലപാടിനെതിരെ സംസ്ഥാന ജന.സെക്രട്ടറി അനൂപ് ആന്റണി ദേശീയ നേതൃത്വത്തില്‍ പരാതി നല്‍കി. എയിംസ് തുടങ്ങാന്‍ യോഗ്യമായ പ്രദേശം ആലപ്പുഴയാണെന്നും വികസനത്തില്‍ ഏറെ പിന്നോക്കം നല്‍ക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. മാത്രമല്ല രാഷ്ട്രീയ ലക്ഷ്യത്തോടെ എയിംസ് ആലപ്പുഴയില്‍ വേണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ …

Read More »

”ബിന്ദുവിനെ കൊന്നു’ ബിന്ദു പത്മനാഭന്‍ കൊലക്കേസില്‍ പ്രതി സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയതായി ക്രൈംബ്രാഞ്ച്

ആലപ്പുഴ: ചേര്‍ത്തല ബിന്ദു പത്മനാഭന്‍ കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി സി.എം സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയതായി ക്രൈംബ്രാഞ്ച്. ബിന്ദുവിനെ കൊലപ്പെടുത്തിയത് താനാണെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായി അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു. കസ്റ്റഡി അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജൈനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് സെബാസ്റ്റ്യന്‍ ബിന്ദുവിനേയും താനാണ് കൊന്നതെന്ന് കുറ്റസമ്മതം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിന്ദു പത്മനാഭന്‍ കൊലക്കേസില്‍ സെബാസ്റ്റ്യനെ പ്രതി ചേര്‍ത്തത്. ജൈനമ്മ കൊലപാതകക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന …

Read More »

ഇനി ഖത്തറിലും യുപിഐ വഴി പേയ്മെന്റ് ചെയ്യാം

കോഴിക്കോട് : ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ഖത്തറിലും ഇനി യുപിഐ വഴി പേയ്‌മെന്റുകള്‍ ചെയ്യാം. ഖത്തര്‍ നാഷണല്‍ ബാങ്കുമായി (QNB) സഹകരിച്ച് എന്‍പിസിഐ ‘ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡ് (NIPL), ക്യു ആര്‍ കോഡ് വഴിയുള്ള പേയ്മെന്റുകള്‍ ആരംഭിച്ചു. QNB ഏറ്റെടുത്ത POS ടെര്‍മിനലുകളും NETSTARS-ല്‍ നിന്നുള്ള പേയ്മെന്റ് സൊല്യൂഷനുമുള്ള കച്ചവടക്കാരാണ് ഈ സൗകര്യം നല്‍കുന്നത്. ഖത്തറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഖത്തര്‍ ഡ്യൂട്ടി ഫ്രീ പോലുള്ള ഔട്ട്ലെറ്റുകളിലും …

Read More »

‘ദിനോസര്‍ മരം; ഏറ്റവും ഭാരമുള്ള വിത്ത്; ഏറ്റവും ചെറിയ പൈനാപ്പിള്‍’ അത്ഭുതങ്ങളുടെ കാഴ്ചയൊരുക്കി പാലക്കാട് വിക്ടോറിയ കോളജ്

പാലക്കാട്: ദിനോസറുകളേക്കാള്‍ പഴക്കമുള്ള വിത്ത് കാണണോ? ലോകത്തിലെ ഏറ്റവും ഭാരമേറിയ വിത്തോ? കാണണമെങ്കില്‍ പാലക്കാട് ഗവ. വിക്ടോറിയ കോളജിലേക്ക് പോയാല്‍ മതി. അത്ഭുതങ്ങളുടെ കലവറ തുറന്ന് പ്രകൃതി സ്‌നേഹികളേയും ഗവേഷകരേയുമെല്ലാം കാത്തിരിക്കുകയാണ് ബോട്ടണി ഡിപാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന ‘ബോട്ടണി ഫിയസ്റ്റ 75’ എന്ന സസ്യപ്രദര്‍ശനം. ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചപ്പോഴും അതിജീവിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള സസ്യവര്‍ഗ്ഗമായ വോളെമി (Wollemia) മരത്തിന്റെ തൈകള്‍ പ്രദര്‍ശനത്തിലുണ്ട്. 10 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭൂമിയിലുണ്ടായിരുന്ന സസ്യമാണ് വോളെമി. …

Read More »

വിഴിഞ്ഞത്ത് മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ കവര്‍ച്ച; മോഷണം പോയത് 90 പവന്‍ സ്വര്‍ണം

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും മോഷ്ടിച്ചു. വെണ്ണിയൂരില്‍ താമസിക്കുന്ന മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഗില്‍ബര്‍ട്ടിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സംഭവ സമയം വീട്ടുകാര്‍ ബന്ധുവീട്ടിലായിരുന്നു. രാവിലെ തിരിച്ചെത്തിയപ്പോഴാണ് രണ്ടാംനിലയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും സ്വര്‍ണവും മോഷണം പോയത് അറിയുന്നത്. മുന്‍വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ വീടിനകത്ത് കയറിയത്. സഹോദരിയുടെ മകന്റെ മരണത്തെ തുടര്‍ന്ന് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു കുടുംബം രാത്രി കഴിഞ്ഞിരുന്നത്. ഇവയെല്ലാം അറിയാവുന്ന ആളാണ് …

Read More »

പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ ഗവര്‍ണറുടെ അധികാരപരിധിയും

തിരുവനന്തപുരം: ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി എസ്.സി.ഇ.ആര്‍.ടി. പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിലാണ് ‘ജനാധിപത്യം; ഒരു ഇന്ത്യന്‍ അനുഭവം’ എന്ന ഭാഗത്തില്‍ ഗവര്‍ണറുടെ അധികാര പരിധിയെ കുറിച്ച് പരാമര്‍ശിക്കുന്നത്. ‘സംസ്ഥാനത്തിന്റെ നാമമാത്ര തലവനാണ് ഗവര്‍ണര്‍’ എന്ന് പാഠഭാഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. യഥാര്‍ത്ഥ കാര്യനിര്‍വഹണ അധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലാണ്. ആയതിനാല്‍ ഗവര്‍ണര്‍ അധികാരങ്ങള്‍ നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണമെന്ന് പാഠഭാഗത്തില്‍ പറയുന്നു. ഗവര്‍ണര്‍ എന്നത് തിരഞ്ഞെടുക്കപ്പെട്ട ഒരു …

Read More »

വോട്ടര്‍പട്ടികയില്‍ തിരുത്തലുകള്‍ വരുത്താന്‍ ഇ സൈന്‍ നിര്‍ബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടലും ആപ്പും ഉപയോഗിച്ച് പേര് തിരുത്തലുകള്‍ വരുത്താന്‍ ഇനി ‘ഇ സൈന്‍’ നിര്‍ബന്ധം. പട്ടികയില്‍ പേര് ചേര്‍ക്കാനും നീക്കം ചെയ്യാനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും ഇനിമുതല്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാണ്. ഓണ്‍ലൈനിലൂടെ വ്യാപകമായി വോട്ടര്‍പട്ടികയില്‍ ക്രമക്കേടുകള്‍ കാണിക്കുന്നു എന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും പേര് നീക്കം ചെയ്യുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും …

Read More »

ഭൂട്ടാനില്‍ നിന്ന് സംസ്ഥാനത്ത് ഇറക്കുമതി ചെയ്തത് ഇരുന്നൂറോളം വാഹനങ്ങള്‍, ദുല്‍ഖറിന്റെ അടക്കം 36ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് ഇരുന്നൂറോളം ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയതെന്ന് കസ്റ്റംസ്. ഓപ്പറേഷന്‍ നുംകോര്‍ എന്ന പേരില്‍ രാജ്യത്തുടനീളം നടന്ന പരിശോധനയില്‍ നിരവധി ക്രമക്കേടുകളാണ് കസ്റ്റംസ് കണ്ടെത്തിയത്. കേരളത്തില്‍ നിന്ന് 36 വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും ഉള്‍പ്പെടും. വാഹന ഉടമകളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് കസ്റ്റംസ് കമ്മീഷ്ണര്‍ ടി.ടിജു വ്യക്തമാക്കി. നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലും ഇത്തരത്തിലൊരു വാഹനമുണ്ടെന്ന് …

Read More »