കോഴിക്കോട്: സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില. ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75040 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3427 ഡോളറിലെത്തി. 40 ദിവസത്തെ ഇടവേളയ്ക്കിടയിലാണ് സ്വര്‍ണവിലയില്‍ മറ്റൊരു റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയത്. ജൂണ്‍ 14ന് ഗ്രാമിന് 9320 രൂപയും പവന് 74560 രൂപയും കൂടി റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ന്നിങ്ങോട്ട് ഗ്രാമിന് 9000 രൂപയില്‍ താഴോട്ടു പോകാതെ …
Read More »വി.എസ്; ആയിരങ്ങളുടെ അന്ത്യാഭിവാദ്യമേറ്റ് പിറന്ന മണ്ണിലേക്ക്
തിരുവനന്തപുരം: ആയിരങ്ങളുടെ അന്ത്യാഭിവാദ്യമേറ്റ് വി.എസിന്റെ ഭൗതികദേഹം ആലപ്പുഴയിലേക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നിന്നു തുടങ്ങിയ വിലാപയാത്ര രാത്രി 9 മണിയാകുമ്പോള്‍ തലസ്ഥാനത്തു നിന്നും മുന്നോട്ട് പോയിട്ടില്ല. ആയിരക്കണക്കിന് ആളുകളാണ് വിലാപയാത്ര കടന്നുപോകുന്ന പാതയോരങ്ങളില്‍ അവസാന യാത്ര പറയാന്‍ കാത്തുനില്‍ക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ 45 മിനിറ്റോളമാണ് സമയമെടുക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ പുന്നപ്രയിലേക്ക് 151 കിലോമീറ്റര്‍ ദൂരമാണുള്ളത്. രാത്രി ഏറെ വൈകിയാകും വിലാപയാത്ര പുന്നപ്രയിലെത്തുക. …
Read More »അട്ടപ്പാടിയില്‍ 40കാരനെ കാട്ടാന ചവിട്ടിക്കൊന്നു
അട്ടപ്പാടി: പശുവിനെ മേയ്ക്കാന്‍ പോയ 40 കാരന് കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. അട്ടപ്പാടി പുതൂര്‍ ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരിയാണ് (40) മരിച്ചത്. തിങ്കളാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. പശുവിനെ മേയ്ക്കാനായി തിങ്കളാഴ്ച വീട്ടില്‍ നിന്നും പോയ വെള്ളിങ്കിരി വൈകീട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. ചൊവ്വാഴ്ച വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് ഉന്നതിയില്‍ നിന്നും രണ്ടുകിലോമീറ്റര്‍ ഉള്ളില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച നിലയില്‍ വെള്ളിങ്കിരിയുടെ മൃതദേഹം …
Read More »കേരള യൂണിവേഴ്‌സിറ്റി വിസിയെ അനുകൂലിച്ച് പ്രൊ.രാജന്‍ഗുരുക്കള്‍; സിന്‍ഡിക്കേറ്റിനെതിരെ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയില്‍ വിസിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള അസ്വാരസ്യം നിലനില്‍ക്കേ നിലപാട് വ്യക്തമാക്കി ഉന്നത വിദ്യഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ.രാജന്‍ ഗുരുക്കള്‍. വിഷയത്തില്‍ സിന്‍ഡിക്കേറ്റിന്റെ നിലപാടുകളെ തള്ളിയും വിസിയെ അനുകൂലിച്ചും ദി ഹിന്ദുവിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സര്‍വകലാശാലയിലെ വിസി അധ്യക്ഷനായ എക്‌സിക്യൂട്ടീവ് സമിതിയാണ് സിന്‍സിഡിക്കേറ്റ്. വിസിയില്ലാതെ സിന്‍ഡിക്കേറ്റിന് നിയമപരമായോ പ്രാവര്‍ത്തികമായോ നിലനില്‍പില്ല. യൂണിവേഴ്‌സിറ്റി നിയമങ്ങളേയും സ്റ്റാറ്റിയൂട്ടുകളേയും കുറിച്ച് സിന്‍ഡിക്കേറ്റിനുള്ള ധാരണക്കുറവുകളാണ് സര്‍വകലാശാലയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും …
Read More »ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ച വിജയം: ബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ 22ന് തുടങ്ങാനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ബസുടമകള്‍ മുന്നോട്ട് വച്ചിരുന്ന പ്രധാന ആവശ്യങ്ങളിലൊന്നായ വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധനക്കാര്യത്തില്‍ 29ന് വിദ്യാര്‍ത്ഥി സംഘടന നേതാക്കളുമായി ചര്‍ച്ച ചെയ്താകും അന്തിമ തീരുമാനം. യോഗത്തില്‍ ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയും പങ്കെടുക്കും. തുടര്‍ന്നാകും വിഷയത്തില്‍ തീരുമാനമെടുക്കുക. പിസിസി ഒരു മാസത്തേക്ക് …
Read More »വിഎസ് അച്യുതാനന്ദന്‍ ഇനി ഓര്‍മ്മ
തിരുവനന്തപുരം: സി.പി.എം സ്ഥാപക നേതാക്കളിലൊരാളും മുന്‍മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ (102) അന്തരിച്ചു. തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 3.20ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന ജൂണ്‍ 23ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. വി.എസിന്റെ ഭൗതികദേഹം രാത്രിയോടെ തിരുവനന്തപുരത്തെ വസതിയിലെത്തിക്കും. ചൊവ്വാഴ്ച രാവിലെ ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കും. വ്യാഴാഴ്ച രാവിലെ പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ആലപ്പുഴ …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ നിന്ന് 9.78 ലക്ഷം പേര്‍ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ നിന്ന് അപ്രത്യക്ഷരായത് 9.78 ലക്ഷം പേര്‍. 2020 തദ്ദേശ തിരഞ്ഞെടുപ്പിനായി കമ്മീഷന്‍ തയ്യാറാക്കിയ പട്ടികയില്‍ 2,76,56,579 (2.76 കോടി) വോട്ടര്‍മാരുണ്ടായിരുന്നു. ഇക്കൊല്ലം വാര്‍ഡ് വിഭജനത്തിനു ശേഷം പുതിയ പോളിങ് സ്‌റ്റേഷനുകളെ അടിസ്ഥാനമാക്കി ജൂണ്‍ 30 നു തയ്യറാക്കിയ പട്ടികയില്‍ 2,66,78,256 (2.66 കോടി) വോട്ടര്‍മാരാണുള്ളത്. പുതിയ കണക്കുകള്‍ പ്രകാരം നാലര വര്‍ഷത്തിനിടെ പട്ടികയില്‍ നിന്നും അപ്രത്യക്ഷരായത് …
Read More »മുംബൈ ട്രെയിന്‍ സ്‌ഫോടനം: പ്രതിപ്പട്ടികയിലുണ്ടായിരുന്ന 12 പേരേയും ഹൈക്കോടതി കുറ്റവിമുക്തരാക്കി
മുംബൈ: 2006 മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 12 പേരേയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രതിപ്പട്ടികയിലുണ്ടായിരുന്നവര്‍ക്കെതിരെ കുറ്റകൃത്യം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് കേസുകളില്‍ ഇവര്‍ പ്രതികളല്ലെങ്കില്‍ എത്രയും വേഗം ഇവരെ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 180ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണം …
Read More »പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധവും വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട യു.എസ് അവകാശവാദങ്ങള്‍, ബീഹാറിലെ വോട്ടര്‍ പട്ടിക വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയും സര്‍ക്കാരും വിശദീകരണം നല്‍കണമെന്ന നിലപാടിലാണ് ഇന്ത്യസഖ്യം. ഇതോടെ ചൂടേറിയ ചര്‍ച്ചകള്‍ക്കാകും പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം സാക്ഷിയാകുക. ഓഗസ്റ്റ് 21 വരെയാണ് സമ്മേളനം. 21 ദിവസം ചേരുന്ന സമ്മേളനത്തില്‍ എട്ട് പുതിയ ബില്ലുകള്‍ കൂടി സഭയില്‍ അവതരിപ്പിക്കും. പ്രധാനവിഷയങ്ങളില്‍ …
Read More »എ. ഡി.പി .ജി അജിത് കുമാറിനെതിരെ ഹൈക്കോടതി
കൊച്ചി :ട്രാക്ടറിൽ ശബരി മല യാത്ര ചെയ്ത എ .ഡി.ജി. പി അജിത് കുമാറിൻ്റെ നടപടി കോടതി വിരുദ്ധമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് .ഈ മാസം 12 നാണ് പമ്പയിൽ നിന്ന് പൊലീസ് മേധാവി സാധനങ്ങൾ കടത്തുന്ന ട്രാക്ടറിൽ സന്നിധാനത്തേക്കും തിരിച്ചും യാത്ര ചെയ്തത്. സ്വാമി അയ്യപ്പൻ റോഡ് വഴി യാത്ര നേരത്തെ കോടതി വിലക്കിയതാണ്. എ ഡിജിപിയുടെ യാത്രയെക്കുറിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണറാണ് കോടതിക്ക് റ്റപ്പോർട്ട ചെയ്തത്. ഇക്കാര്യത്തിൽ …
Read More »
DeToor reflective wanderings…