Tuesday , March 3 2026, 10:01 am

slider

കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുക ഭരണകൂടങ്ങളുടെ മൗലിക കടമ: അന്താരാഷ്ട്ര നീതിന്യായ കോടതി

കോഴിക്കോട്: കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി സംഭവിക്കാന്‍ പോകുന്ന ദുരിതങ്ങളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും ഭൂമിയേയും ജീവജാലങ്ങളേയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ക്കെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഇത് ഭരണകൂടങ്ങളുടെ മൗലിക കടമയാണെന്ന് പറഞ്ഞ കോടതി വരും തലമുറകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ എടുക്കണമെന്നും ഓര്‍മ്മിപ്പിച്ചു. മാറ്റത്തിനായി പോരാടിയ യുവത്വത്തിന്റെയും നമ്മുടെ ഗ്രഹത്തിന്റെയും കാലാവസ്ഥാ നീതിക്കായുള്ള പോരാട്ടത്തിന്റേയും വിജയമാണിതെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിധിയെ സ്വാഗതം ചെയ്ത് കൊണ്ട് പ്രതികരിച്ചത്. …

Read More »

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍; കണ്ടെത്തിയത് വീട്ടുവളപ്പിലെ കിണറ്റില്‍ നിന്ന്

കണ്ണൂര്‍: ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്ന് പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ കണ്ടെത്തിയത്. റോയി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. പോലീസ് വീടു വളഞ്ഞാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഇന്ന് രാവിലേയാണ് ഇയാള്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട വിവരം ജയില്‍ അധികൃതര്‍ മനസ്സിലാക്കിയത്. സെല്ലിന്റെ അഴികള്‍ മുറിച്ചുമാറ്റിയാണ് ഇയാള്‍ പുറത്തെത്തിയത്. പുലര്‍ച്ചെ 1.15ഓടെ …

Read More »

ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ഫൈനല്‍; മെഡലുറപ്പിച്ച് ഇന്ത്യ

ജോര്‍ജിയ: ഫിഡെ വനിത ലോകകപ്പില്‍ ഇന്ത്യയ്ക്കിത് ചരിത്ര നിമിഷം. ഫൈനലില്‍ മാറ്റുരയ്ക്കുക രണ്ട് ഇന്ത്യക്കാര്‍. ദിവ്യ ദേശ്മുഖിന് പിന്നാലെ കൊനേരു ഹംപിയും കലാശപ്പോരിന് യോഗ്യത നേടിയതോടെ ഇന്ത്യയിലേക്ക് സ്വപ്‌ന കിരീടം എത്തുമെന്നുറപ്പായി. ഇതാദ്യമായാണ് രണ്ട് ഇന്ത്യക്കാര്‍ ചെസ് ഫൈനലില്‍ മാറ്റുരയ്ക്കുന്നത്. ചൈനയുടെ ലി ടിങ്ജിയെ ടൈബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് കൊനേരു ഹംപി സെമിയില്‍ നിന്ന് ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. ചൈനയുടെ തന്നെ ടാന്‍ സോംഗിയെ തോല്‍പിച്ചാണ് ദിവ്യ ദേശ്മുഖ് ഫൈനലിലെത്തിയത്. …

Read More »

ആലപ്പുഴ മുതൽ ആലപ്പുഴ വരെ വി എസ്

ജെയ്ക് തോമസ് ആലപ്പുഴ സംസ്ഥാനസമ്മേളനമായിരുന്നു ശത്രുസംഹാര ക്യാമ്പ് . വി എസി നെ ജന്മനാട്ടിൽ ശരിപ്പെടുത്തുകയെന്ന മട്ടിലായിരുന്നു കാര്യങ്ങൾ . പൗരപ്രമുഖരെ ആദരിക്കുന്ന പരിപാടി ആദ്യം.പുറത്തെടുത്തു . ചാനൽ ചർച്ചകളിൽ വി എസ് വിരോധം വിളമ്പിയിരുന്ന മുൻനിരക്കാരെ ആദരിച്ചു. തലയും താടിയും നരച്ച പത്രപ്രവർത്തകരും റിട്ടയർ ചെയ്ത വിപ്ളവകാരികളും വരെ ആദരിക്കപ്പെട്ടു . സ്വാഗത പ്രസംഗത്തിൽ ആദ്യവെടി പൊട്ടി. ജി സുധാകരൻ വക . അഭിനവ ഗോർബച്ചുമാരെ ശരിയാക്കുമെന്ന പ്രഖ്യാപനം. …

Read More »

വി.എസിന്‍റെ വിയോഗത്തോടെ ചരിത്രത്തിന്‍റെ ഒരു താൾ മറിഞ്ഞുവീഴുന്നു- ബെന്യാമിൻ

ആലപ്പുഴ: വി.എസിന്റെ വിയോഗത്തോടെ ചരിത്രത്തിന്റെ ഒരു താൾ മറിഞ്ഞുവീഴുകയാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ. എഴുത്തുകാരെക്കാൾ സാധാരണക്കാരുടെ വേദന അറിയാൻ പൊതു പ്രവർത്തകന് കഴിയും. വി.എസിന് അത് കഴിഞ്ഞിരുന്നുവെന്നും ബെന്യാമിൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി താരത്യപ്പെടുത്തുമ്പോൾ മതേതരത്വ പുരോഗമന സ്വഭാവമുള്ള കേരളത്തെ രൂപീകരിക്കുന്നതിൽ വി.എസ് വഹിച്ച പങ്ക് ഓർക്കേണ്ടതുണ്ട്. ഒരു പ്രസ്ഥാനം വളർന്ന് വന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു വി.എസ്. അദ്ദേഹത്തിന്റെ ഓർമകളെ പങ്കുവെക്കുമ്പോൾ ഈ ചരിത്രത്തെയാണ് ഓർക്കേണ്ടതെന്നും ബെന്യാമിൻ പറഞ്ഞു. ഇടതുപക്ഷപ്രസ്ഥാനങ്ങൾ നിരോധിക്കപ്പെട്ട …

Read More »

വി എസിനെതിരെ അധിക്ഷേപ പോസ്റ്റ്; താമരശ്ശേരി സ്വദേശിക്കെതിരെ കേസ്

കോഴിക്കോട്: വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ താമരശ്ശേരി പൊലീസ് കേസ് എടുത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും അഭിഭാഷകനുമായ പി പി സന്ദീപ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. മലേഷ്യയില്‍ വെച്ചാണ് ആബിദ് ഫേസ്ബുക്കില്‍ അധിക്ഷേപകരമായ പോസ്റ്റിട്ടത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് പോസ്റ്റ് ആബിദ് പിന്‍വലിച്ചിരുന്നെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. വി എസിനെ ഇസ്ലാം മതവിരോധിയായി ചിത്രീകരിക്കുന്ന രൂപത്തിലുള്ളതായിരുന്നു പോസ്റ്റ്. അതേസമയം, …

Read More »

ഗൂഗിൾ മാപ്പ് നോക്കി പോയി; കോട്ടയത്ത് ദമ്പതികൾ സഞ്ചരിച്ച കാർ തോട്ടിൽ വീണു

കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത വാഹനം തോട്ടില്‍ വീണു. കടുത്തുരുത്തി കുറുപ്പുന്തറ കടവിലായിരുന്നു സംഭവം. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശികളായ ജോസി ജോസഫ്, ഭാര്യ ഷീബ ജോസ് എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് തോട്ടില്‍ വീണത്. ഗൂഗിള്‍ മാപ്പ് നോക്കി കുറുപ്പന്തറ ഭാഗത്ത് നിന്നും വന്ന വാഹനം വളവ് തിരിയുന്നതിനു പകരം നേരെ കടവിലേക്ക് ഇറക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം കുഴിയില്‍ വീണതിനെ തുടര്‍ന്ന് നിര്‍ത്തിയതിനാല്‍ വാഹനം ഒഴുക്കില്‍പ്പെട്ടില്ല. സമീപവാസികള്‍ ഓടിയെത്തി …

Read More »

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു: സംസ്ഥാനത്ത് 2.66 കോടി വോട്ടര്‍മാര്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ആകെ 2.66 കോടി വോട്ടര്‍മാരാണുള്ളത്. ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫീസുകളിലും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിന്മേലുള്ള ആക്ഷേപങ്ങളും പരാതികളും ഓഗസ്റ്റ് 7 വരെ സ്വീകരിക്കും. പട്ടികയില്‍ 1.26 കോടി പുരുഷന്മാരും 1.40 കോടി സ്ത്രീകളും 233 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വോട്ടര്‍മാരുമുണ്ട്. ഓഗസ്റ്റ് 29ന് തിരുത്തലുള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 30ന് …

Read More »

ബക്കറ്റിലെ വെള്ളമല്ല കടലലയായിരുന്നു വി എസ്

ജെയ്ക് തോമസ് കൃഷ്ണപിള്ളയും എ.കെ.ജിയുമായിരുന്നു രാഷ്ട്രീയ ഗുരുക്കൾ. കയർത്തൊഴിലാളികളെ സംഘടിപ്പിക്കാൻ കൃഷ്ണപിള്ള പറഞ്ഞു. കർഷകത്തൊഴിലാളികളെ കൂട്ടാൻ എ.കെ.ജിയും . 14-ാം വയസ്സിൽ കൃഷ്ണപിള്ളയുടെ കൈപിടിച്ചാണ് പാർട്ടിയിലെത്തിയത്. 1937 ൽ പാർട്ടിയുണ്ടാവും വരെ കോൺഗ്രസിലായിരുന്നു. അകമേ വളർന്ന് പുറത്തേക്ക് വിടരാനായിരുന്നു കോൺഗ്രസിൽ സോഷ്യഷിലിസ്റ്റ് ചേരിയുടെ സ്ട്രാട്ട്ജി . അങ്ങനെയാണ് കണ്ണൂർ പാറപ്രത്ത് പാർട്ടിയുണ്ടാവുന്നത്. പിന്നെ പുന്നപ്ര വയലാറുണ്ടായി . ബയണറ്റ് കയറിയ കാലുമായി വീണ്ടും പാർട്ടി പ്രവർത്തനത്തിനിറങ്ങി . 47 ൽ …

Read More »

ശിവഗംഗയിലെ കസ്റ്റഡി മരണം: സര്‍ക്കാര്‍ 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

ചെന്നൈ: ശിവഗംഗയില്‍ ക്ഷേത്ര ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ 25ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. മദപുരം ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന അജിത് (27)നെ മോഷണക്കുറ്റം ചുമത്തി ജൂണ്‍ 28ന് പോലീസ് നിയമവിരുദ്ധമായി ചോദ്യം ചെയ്തിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിനു ശേഷം 28ന് അജിത് മരണത്തിന് കീഴടങ്ങി. സെഷന്‍സ് കോടതി ജഡ്ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത് കസ്റ്റഡി മരണമാണെന്ന് ഹൈക്കോടതി സ്ഥിരീകരിച്ചിരുന്നു. …

Read More »