കൊച്ചി: സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടിന്റെ മുഖ്യആസൂത്രക മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയെന്നു സീരിയസ് ഫ്രോഡ് ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ). സി.എം.ആര്‍.എല്‍. കമ്പനിയില്‍നിന്ന് വീണയ്‌ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും അവരുടെ ഉടമസ്‌ഥതയിലുള്ള എക്‌സാലോജിക് കമ്പനിയുടെപേരില്‍ മൂന്നുലക്ഷവും എത്തിയതായും കണ്ടെത്തല്‍. കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് ഏഴാം നമ്പര്‍ കോടതിയില്‍ എസ്.എഫ്.ഐ.ഒ. സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരങ്ങളുള്ളത്. എക്‌സാലോജിക് കമ്പനി തുടങ്ങിയശേഷം വളര്‍ച്ച താഴേക്കായിരുന്നെന്ന് കുറ്റപത്രത്തിലുണ്ട്. പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് …
Read More »അൻവർ – കോൺഗ്രസ് ധാരണ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സഹകരിക്കും
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പരസ്പരം സഹകരിക്കാന്‍ പി.വി.അന്‍വര്‍ കോണ്‍ഗ്രസ് ചര്‍ച്ചയില്‍ ധാരണ. തൃണമൂലിനെ യുഡിഎഫിലെടുക്കാനാവില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ്, അക്കാര്യം അന്‍വറിനെ അറിയിച്ചു. തൃണമൂലിനെ കൈവിടുന്നതില്‍ തനിക്കു ബുദ്ധിമുട്ടുണ്ടെന്നും തന്നെയും പാര്‍ട്ടിയെയും യുഡിഎഫിലെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവരോട് തൃണമൂല്‍ സംസ്ഥാന കണ്‍വീനറായ അന്‍വര്‍ ആവശ്യപ്പെട്ടു. തൃണമൂലിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുക പ്രായോഗികമല്ലെന്ന നിലപാടാണു കോണ്‍ഗ്രസ് സ്വീകരിച്ചത്. തൃണമൂലിനെ മുന്നണിയിലെടുക്കാതെയുള്ള സഹകരണത്തിന്റെ മാര്‍ഗങ്ങള്‍ മുസ്‌ലിം …
Read More »‘മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം’
കോഴിക്കോട്: മത്സ്യസമ്പത്തിന്റെ കുറവ് കാരണം സാമ്പത്തിക പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കോഴിക്കോട് ജില്ല മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രഥമ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറിയും, കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലറുമായ എസ്.കെ. അബൂബക്കര്‍ യോഗം ഉദ്ഘാടനം ചെയ്തു. ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ ഡ്രഡ്ജിങ് നടത്തി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും അല്ലാത്തപക്ഷം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും യോഗം പ്രസ്താവിച്ചു. …
Read More »കോഴിക്കോട് ബീച്ചിൽ 90 കച്ചവടക്കാരെ മാറ്റും ; വെൻഡിങ് സോൺ ഒരുമാസത്തിനകം
കോഴിക്കോട് : ബീച്ചിലെ വെൻഡിങ് സോൺ നിർമാണത്തിലെ തടസ്സം പരിഹരിച്ചു, പ്രവൃത്തി പുരോഗമിക്കുന്നു. ജലവിതരണത്തിനുള്ള പ്രത്യേക പൈപ്പ് ലഭിക്കാതെ വന്നതായിരുന്നു നിർമാണത്തിലെ തടസ്സം. പൈപ്പ് ലഭ്യമാക്കി പ്രവൃത്തി പുനരാരംഭിച്ചു. ബീച്ചിൽ നേരത്തെ ഉണ്ടായിരുന്ന ഉന്തുവണ്ടി കച്ചവടക്കാരെയാണു വെൻഡിങ് സോണിലേക്കു മാറ്റുന്നത്.നേരത്തെ റോഡരികത്തു കച്ചവടം ചെയ്തിരുന്നവരെ താഴെ ബീച്ചിലേക്കു മാറ്റിയിട്ടുണ്ട്. 90 കച്ചവടക്കാരെയാണു വെൻഡിങ് സോണിലേക്കു മാറ്റുക. അതിനായി 90 ജലവിതരണ കണക്‌ഷൻ എടുക്കണം. അതുപോലെ 90 വൈദ്യുതി കണക്‌ഷനും എടുക്കണം. …
Read More »കോട്ടയം ഇരട്ടക്കൊലപാതകം പ്രതി പിടിയിൽ
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അസം സ്വദേശി അമിത് പിടിയിൽ. തൃശൂർ മാളയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ തെളിവായി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാർന്ന് മരിച്ച നിലയിൽ ഇരുമുറികളിലായി കണ്ടെത്തിയത്. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. അമിത് ഒറ്റയ്ക്കാണ് അതിക്രൂര കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
Read More »കോട്ടയത്ത് ഇരട്ടക്കൊലപാതകം;വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ടു.
കോട്ടയം: കോട്ടയം തിരുവാതുക്കലില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.വിജയ കുമാര്‍, ഭാര്യ മീര എന്നിവരാണ് മരിച്ചത്. രക്തം വാര്‍ത്ത നിലയിൽ രണ്ട് ഇടങ്ങളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒരു മൃതദേഹം കിടപ്പ് മുറിയിലും മറ്റൊരെണ്ണം ഹാളിലുമായിരുന്നു. മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വെസ്റ്റ് പൊലീസ് സംഭവസ്ഥലത്തെത്തി. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം.സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. ഇരുനില വീട്ടില്‍ വിജയകുമാറും മീരയും മാത്രമാണ് താമസിച്ചുവരുന്നത്. വിദേശത്ത് ആയിരുന്ന …
Read More »വയനാട് പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് ; പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും. വയനാട് ചുരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ് നിര്‍മാണത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമി ഇന്നലെ സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തതിന് പിന്നാലെയാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. കോടതി നിര്‍ദ്ദേശപ്രകാരം 17 കോടി രൂപയും സര്‍ക്കാര്‍ കോടതിയില്‍ കെട്ടി വച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും …
Read More »എക്‌സാലോജിക്: രാഷ്‌ട്രീയമായി നേരിടാന്‍ സി.പി.എം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രിയെ ആക്രമിക്കുക എന്ന ഗൂഢലക്ഷ്യമാണ് അതിനു പിന്നിലെന്നും സി.പി.എം. കേസിനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടാനും ഇന്നലെ ചേര്‍ന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടുള്ള രാഷ്‌ട്രീയഗൂഢാലോചനയാണ് ഈ കേസിനു പിന്നിലെന്നു യോഗതീരുമാനങ്ങള്‍ വിശദീകരിച്ച സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. നിയമപരമായി രണ്ടു കമ്പനികള്‍ തമ്മില്‍ നടന്ന ഇടപാടാണ്. ആ …
Read More »സിപിഎമ്മിനെ നയിക്കാന്‍ ഇനി എം.എ. ബേബി: ഇംഎംഎസിന് ശേഷം കേരളത്തിൽനിന്നുള്ള ജനറൽ സെക്രട്ടറി
മധുര: സിപിഎമ്മിനെ നയിക്കാന്‍ എംഎ ബേബി. എംഎ ബേബിയെ സിപിഎം ജനറല്‍ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പുണ്ടാകില്ല. ബംഗാള്‍ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. ഇഎംഎസിനുശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി.
Read More »