Tuesday , March 3 2026, 2:28 pm

slider

സര്‍ക്കാരിന് തിരിച്ചടി; സ്ഥിരം വിസിമാരെ നിയമിക്കുന്നത് വരെ നിലവിലുള്ളവര്‍ക്ക് തുടരാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കുന്നത് വരെ താല്‍ക്കാലിക വിസിമാര്‍ക്ക് തുടരാമെന്ന് സുപ്രീംകോടതി. സ്ഥിരം വിസിമാരെ ഉടന്‍ നിയമിക്കണമെന്നും വിസി നിയമനത്തില്‍ സര്‍ക്കാരുമായി ചാന്‍സലര്‍ സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി ചാന്‍സലര്‍ക്ക് വിജ്ഞാപനമിറക്കാമെന്നും കോടതി പറഞ്ഞു. എപിജെ അബ്ദുല്‍ കലാം യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കൊണ്ടാണ് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാര്‍ വേണം. അല്ലെങ്കില്‍ അത് …

Read More »

കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്ഭവനിലേക്ക് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. രാജ്യത്ത് ന്യൂനപക്ഷങ്ങല്‍ക്ക് നേരെ നടക്കുന്ന ന്യൂനപക്ഷ വേട്ടകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കെപിസിസി ആസ്ഥാനത്ത് നിന്നാണ് പ്രതിഷേധ നടത്തം തുടങ്ങിയത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ബിന്ദുകൃഷ്ണ, പി.സി വിഷുണുനാഥ് തുടങ്ങിയവരുള്‍പ്പെടെ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

Read More »

സംസ്ഥാനത്ത് നാല് ജില്ല കലക്ടര്‍മാര്‍ ഉള്‍പ്പെടെ 25 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിലെ കലക്ടര്‍മാര്‍ ഉള്‍പ്പെടെ 25 ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പൊതുവിദ്യഭ്യാസ ഡയറക്ടറും സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരില്‍ പെടും. എറണാകുളം കലക്ടറായിരുന്ന എന്‍.എസ്.കെ ഉമേഷാണ് പുതിയ പൊതു വിദ്യഭ്യാസ ഡയറക്ടര്‍. എറണാകുളം കലക്ടറായി ജി.പ്രിയങ്കയെ നിയോഗിച്ചു. കോട്ടയം കലക്ടറായി ചേതന്‍ കുമാര്‍ മീണയെയും ഇടുക്കി കലക്ടറായി ഡോ.ദിനേശന്‍ ചെറുവത്തിനെയും പാലക്കാട് കലക്ടറായി എം.എസ് മാധവിക്കുട്ടിയേയും നിയമിച്ചു. എസ്.ഷാനവാസിനെ തൊഴില്‍ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായും കെ.വാസുകിയെ പൊതുവിദ്യഭ്യാസ സെക്രട്ടറിയായും …

Read More »

തിരുവാഭരണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം ദേവിക്ക് ചാര്‍ത്തി; പരവൂരില്‍ ശാന്തിക്കാരന്‍ അറസ്റ്റില്‍

കൊല്ലം: പരവൂര്‍ പെരുമ്പുഴ യക്ഷിക്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ശാന്തിക്കാരന്‍ അറസ്റ്റില്‍. പാരിപ്പള്ളി സ്വദേശി ഈശ്വരന്‍ നമ്പൂതിരിയാണ് അറസ്റ്റിലായത്. തിരുവാഭരണം മോഷ്ടിച്ച ശേഷം മുക്കുപണ്ടമാണ് ദേവിക്ക് ചാര്‍ത്തിയത്. 20 പവന്‍ സ്വര്‍ണാഭരണമാണ് മോഷണം പോയതെന്ന് ക്ഷേത്ര ഭരണസമിതി വ്യക്തമാക്കി.  

Read More »

‘മലപ്പുറം ,പാലക്കാട്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ വിഭജിക്കണം’: പി വി അന്‍വര്‍

കോഴിക്കോട്: മലബാറിനെതിരെയുള്ള അവഗണനക്ക് എതിരെ പ്രതിഷേധം നടത്തുമെന്ന് നേതാവ് പി.വി അന്‍വര്‍. തൃണമൂലി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മലബാര്‍ വികസന മുന്നേറ്റ മുന്നണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുക. 1984 ല്‍ കാസര്‍ഗോഡ് ഉണ്ടായ ശേഷം 40 വര്‍ഷം കഴിഞ്ഞിട്ടും ഒരു ജില്ലാ രൂപീകരണം നടന്നിട്ടില്ലെന്നും ജനസംഖ്യ ആനുപാതികമായി ജില്ലാ വിഭജനം കേരളത്തില്‍ നടക്കുന്നില്ലെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി. 1981 ല്‍ 14 ജില്ല ഉണ്ടായിരുന്ന തമിഴ്‌നാട് ഇപ്പോള്‍ 39 ജില്ല …

Read More »

ഇനി ഇഷ്ടം പോലെ യുപിഐ സേവനങ്ങളെല്ലാം സൗജന്യമായി ഉപയോഗിക്കാനാകില്ല; പുതിയ മാറ്റങ്ങളിയാം

മുംബൈ: ഓഗസ്റ്റ് ഒന്നുമുതല്‍ യുപിഐ സേവനങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. യുപിഐ സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ലഭിക്കാനായാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഓട്ടോ പേ സേവനങ്ങള്‍ക്കും, ബാലന്‍സ് പരിശോധനകള്‍ക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാണ് പുതിയ മാറ്റം. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസുമായി (യുപിഐ) ബന്ധപ്പെട്ട നിയമങ്ങളിലെ വരാന്‍ പോകുന്ന പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഇവയാണ്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴി ഇനി പരിധിയില്ലാതെ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍ …

Read More »

കന്യാസ്ത്രീകളുടെ അറസ്റ്റ്: ചര്‍ച്ചയ്ക്കായി പ്രതിപക്ഷ എംപിമാര്‍ ഛത്തീസ്ഗഡില്‍

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തീസ്ഗഡിലെത്തി. എന്‍.കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍ എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗയിലെത്തിയത്. ഉപമുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സംഘം ചര്‍ച്ചകള്‍ നടത്തും. അതേസമയം അറസ്റ്റിലായ കന്യാസ്ത്രീകള്‍ പ്രലോഭനത്തിലൂടെ മനുഷ്യക്കടത്തിനും മതപരിവര്‍ത്തനത്തിനും ശ്രമം നടത്തിയെന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഇന്നലെ എക്‌സിലൂടെ പ്രതികരിച്ചത്. ഇത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയമാണ്. അതിന് രാഷ്്ട്രീയ നിറം നല്‍കരുത്. …

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാകാനുള്ള വഴിയൊരുങ്ങുന്നു; തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറായി

കോട്ടയം: യെമനിലെ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ വിജയം. വധശിക്ഷ ഒഴിവാക്കാന്‍ തത്വത്തില്‍ ധാരണ ആയതായി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രന്‍ അറിയിച്ചു. നിമിഷപ്രിയ കൊലപ്പെടുത്തിയ തലാലിന്റെ കുടുംബം ചര്‍ച്ചകളോട് അനുകൂലമായി പ്രതികരിച്ചതായും ദയാധനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. തലാലിന്റെ മാതാപിതാക്കളും മക്കളും ജീവിച്ചിരിപ്പുണ്ട്. യമനിലെ നിയമപ്രകാരം മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണ് തീരുമാനമെടുക്കേണ്ടത്. സഹോദരനേക്കാള്‍ …

Read More »

കന്യാസ്ത്രീകളുടെ മോചനം നീളും; പാര്‍ലമെന്റിന്റെ പുറത്ത് ശക്തമായ പ്രതിഷേധം

ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് മുദ്രാവാക്യമെഴുതിയ പേപ്പര്‍ ആന്റോ ആന്റണി എംപി പാര്‍ലമെന്റില്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. പാര്‍ലമെന്റ് കവാടത്തില്‍ ഇടത്, യുഡിഎഫ് എംപിമാര്‍ വെവ്വേറെ പ്രതിഷേധങ്ങളും നടത്തി. ഛത്തീസ്ഗഢ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും വെവ്വേറെ മറുപടി പറയണമെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഒറീസയില്‍, മധ്യപ്രദേശില്‍, ഛത്തീസ്ഗഢില്‍, മണിപ്പൂരിലെല്ലാമായി …

Read More »

‘കേരളത്തില്‍ ക്രൈസ്തവ പ്രീണനവും പുറത്ത് കൈവിലങ്ങും’ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രൂക്ഷപ്രതികരണവുമായി സഭ

കൊച്ചി: കേരളത്തില്‍ ക്രൈസ്തവ പ്രീണനവും പുറത്ത് കൈവിലങ്ങുമെന്ന അവസ്ഥയാണെന്ന് സിബിസിഐ വക്താവ്. ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കവേയാണ് സിബിസിഐ പ്രസിഡന്റ് മാര്‍. ആന്‍ഡ്രൂസ് താഴത്ത് പ്രതികരിച്ചത്. മതസ്വാതന്ത്യം തടസ്സപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഏറെ ആശങ്കയുണ്ടെന്നും ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് സഭ വക്താവ് പറഞ്ഞു. മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള നാടാണ് ഭാരതം. 2000 വര്‍ഷം പാരമ്പര്യമുള്ള ക്രൈസ്തവ മതത്തിനും വിശ്വാസികള്‍ക്കും ജീവിക്കാനുള്ള സാഹചര്യം …

Read More »