തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവര്‍ണറുമായി സമവായത്തിന് സര്‍ക്കാര്‍. ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍.ബിന്ദുവും നിയമമന്ത്രി പി. രാജീവും രാവിലെ 10ന് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സ്ഥിരം വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. വിസി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി ബിന്ദുവിനെയും ആര്‍ രാജീവിനെയും ചുമതലപ്പെടുത്തിയതായി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിമാരുടെ രാജ്ഭവന്‍ സന്ദര്‍ശനം. ഡിജിറ്റല്‍, കെടിയു സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തിലെ സര്‍ക്കാരിന്റെ അതൃപ്തി …
Read More »പ്രൊഫ. എം.കെ സാനു അന്തരിച്ചു
കൊച്ചി: എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു (99) അന്തരിച്ചു. വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വൈകീട്ട് 5.35നായിരുന്നു അന്ത്യം. എഴുത്തുകാരന്‍, അധ്യാപകന്‍, ചിന്തകന്‍, ജനപ്രതിനിധി എന്നീ നിലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച സാനു മാഷിന് വലിയൊരു ശിഷ്യ സമ്പത്തുണ്ട്. 1928 ഒക്ടോബര്‍ 27നു ആലപ്പുഴയിലെ തുമ്പോളിയില്‍ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഒന്നാം …
Read More »ഓണം: സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; അറിയാം കൂടുതല്‍ വിവരങ്ങള്‍
ചെന്നൈ: ഓണക്കാലത്ത് കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്ര ബാലികേറാ മല എന്ന് സംസ്ഥാനത്തിന് പുറത്തും അകത്തും ജീവിക്കുന്ന പലരും പറയുന്ന കാര്യമാണ്. കേരളത്തില്‍ ഓണാവധി കൂടി ആരംഭിക്കുന്നതോടെ കേരളത്തിന് പുറത്തേക്കും ആളുകള്‍ ധാരാളമായി പോകുന്ന സമയം കൂടെയാണിത്. ദീര്‍ഘയാത്രയ്ക്ക് ചിലവു കുറഞ്ഞ വഴി എന്ന നിലയിലാണ് റെയിലേയെ സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്നതും. എന്നാല്‍ ഓണക്കാലത്തെ ദുരിതയാത്ര കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. ഇത്തവണ ഓണക്കാലത്തെ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുകയാണ് …
Read More »മതപരിവര്‍ത്തന കേസ്: കന്യാസ്ത്രീകള്‍ക്ക് ജാമ്യം
റായ്പൂര്‍: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂരിലെ എന്‍ഐഎ കോടതിയുടേതാണ് വിധി. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ജസ്റ്റിസ് സിറാജുദ്ദീന്‍ ഖുറൈഷിയാണ് വിധി പ്രഖ്യാപിച്ചത്. കന്യാസ്ത്രീകള്‍ ഇന്ന് തന്നെ ജയില്‍ മോചിതരാകും. 50000 രൂപയുടെ 2 ആള്‍ജാമ്യം, പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റിലായതിന് ശേഷം 9ാം ദിവസമാണ് കന്യാസ്ത്രീകളുടെ മോചനം സാധ്യമായത്. കേസ് ഇന്നലെ പരിഗണിച്ചപ്പോള്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ …
Read More »നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു
കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ്(51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ വെള്ളിയാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോട്ടല്‍ ജീവനക്കാര്‍ ബോധമറ്റ നിലയില്‍ നടനെ റൂമില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയായി നടന്‍ ചോറ്റാനിക്കരയിലുണ്ടായിരുന്നു. സിനിമയിലെ മുഴുവന്‍ ഭാഗവും അഭിനയിച്ചു തീര്‍ത്തതിന് ശേഷം വെള്ളിയാഴ്ച വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം. മൃതദേഹം …
Read More »വിവാദ ചിത്രം ‘കേരള സ്റ്റോറിക്ക്’ ദേശീയ പുരസ്‌കാരം; ഉര്‍വശിക്കും വിജയരാഘവനും പുരസ്‌കാരങ്ങള്‍
ന്യൂഡല്‍ഹി: 2023ലെ 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മിസിസ് ചാറ്റര്‍ജി V/S നോര്‍വേ എന്ന സിനിമയിലെ പ്രകടനത്തിന് റാണി മുഖര്‍ജി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ജവാന്‍ എന്ന സിനിമയിലെ അഭിനയത്തിന് ഷാരൂഖ് ഖാനും 12Th ഫെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസിയും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. ഷാരൂഖ് ഖാന്റേയും റാണി മുഖര്‍ജിയുടേയും ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരമാണ് ഇതെന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തെ പുരസ്‌കാരത്തിനുണ്ട്. ’12TH …
Read More »കളറായി സ്‌കൂള്‍ ഭക്ഷണ മെനു; ബിരിയാണിയും പായസവും ഉള്‍പ്പെടെ മെനുവില്‍
തിരുവനന്തപുരം: പഠനത്തിലെ വൈവിധ്യങ്ങളോടൊപ്പം ഭക്ഷണത്തിലും വൈവിധ്യങ്ങളുമായി സംസ്ഥാനത്തെ സ്‌കൂളുകളിലെ പുതുക്കിയ ഭക്ഷണ മെനു നിലവില്‍ വന്നു. ബിരിയാണിയും പായസവും ചമ്മന്തിയും ഉള്‍പ്പെടെ കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളാണ് മെനുവില്‍ ഉള്‍പ്പെടുത്തിയത്. ആഗസ്റ്റ് ഒന്നുമുതലാണ് പുതുക്കിയ മെനു നിലവില്‍ വന്നത്. കുട്ടികളില്‍ വിളര്‍ച്ചയും പോഷകാഹാരക്കുറവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ വിഭവങ്ങളുള്‍പ്പെടുത്തി മെനു പരിഷ്‌കരിച്ചത്. ആഴ്ചയില്‍ ഒരിക്കല്‍ വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിലേതെങ്കിലും …
Read More »മെഡിക്കല്‍ കോളജില്‍ ജീവന്‍രക്ഷാ ഉപകരണം കാണാതായെന്ന് ആരോഗ്യമന്ത്രി; ഡോ.ഹാരിസിനെ കുടുക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശശി തരൂര്‍ എംപിയുടെ ഫണ്ടുപയോഗിച്ച് വാങ്ങിയ ഉപകരണം കാണാനില്ലെന്ന് ആരോഗ്യമന്ത്രി. 20 ലക്ഷം രൂപ വിലവരുന്ന ഓസിലോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണത്തിന്റെ ഭാഗം കാണാനില്ലെന്നും ഇത് വകുപ്പുതല അന്വേഷണത്തില്‍ മാത്രം ഒതുങ്ങില്ലെന്നും മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഡോക്ടറെ മോഷണക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് അന്വേഷണമെന്ന പേരില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍ പറഞ്ഞു. സത്യം പറഞ്ഞ ഡോക്ടറെ ക്രൂശിക്കുകയാണ്. ആരോഗ്യമന്ത്രിക്ക് പറഞ്ഞ …
Read More »കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; ജാമ്യാപേക്ഷയില്‍ എന്‍ഐഎ കോടതി വിധി നാളെ
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്ത് പ്രോസിക്യൂഷന്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസില്‍ കോടതി വാദം കേള്‍ക്കുന്നത് പൂര്‍ത്തിയാക്കി. വിധി നാളെയാണ് പ്രഖ്യാപിക്കുക. നേരത്തേ കേസ് കോടതിയില്‍ പരിഗണിക്കുമ്പോള്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. എന്നാല്‍ തെളിവുകല്‍ സമാഹരിക്കുന്ന സമയം പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ ഒരു വാദം. സാധാരണ ജാമ്യാപേക്ഷ …
Read More »സര്‍ക്കാര്‍ പാനല്‍ തള്ളി ഗവര്‍ണര്‍; ഡോ.സിസ തോമസിനും ഡോ.ശിവപ്രസാദിനും വിസിമാരുടെ ചുമതല
തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കും സാങ്കേതിക സര്‍വകലാശാലയിലേക്കുമുള്ള താല്‍ക്കാലിക വിസി നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കിയ പാനലിനെ തള്ളി ഗവര്‍ണര്‍. ഡോ.സിസ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായും ഡോ.ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാല വിസിയായും നിയമിച്ച് കൊണ്ട് രാജ്ഭവന്‍ ഉത്തരവിറക്കി. ആറ് മാസത്തേക്കാണ് നിയമനം. രണ്ട് സര്‍വകലാശാലകളിലും പുതുതായി നിയമിതരായ വിസിമാര്‍ ചുമതലയേറ്റിട്ടുണ്ട്. ഏറെ നാള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് രണ്ട് സര്‍വകലാശാലകളിലും വിസിമാരെ നിയമിക്കുന്നത്. സര്‍ക്കാര്‍ പാനലിനെ പൂര്‍ണമായി തള്ളിക്കൊണ്ട് സ്വന്തം …
Read More »
DeToor reflective wanderings…