കോഴിക്കോട്: അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും സജ്ജരാക്കാന്‍ കര്‍മ്മപദ്ധതിയുമായി വിദ്യഭ്യാസ വകുപ്പ്. പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ 12 അംഗ സുരക്ഷ ഉപദേശക സമിതി രൂപീകരിച്ച് കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ വിദ്യഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കും. വര്‍ഷത്തില്‍ 2 തവണ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി മോക്ഡ്രില്‍ നടത്തും. കൊല്ലം തേവലക്കര സ്‌കൂളില്‍ 8ാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് …
Read More »ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടുലിറ്റര്‍ വെളിച്ചെണ്ണ; സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയും: മന്ത്രി
കോഴിക്കോട്: ഓണത്തിന് സബ്‌സിഡി നിരക്കില്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും രണ്ടുലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോ വഴി നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. പിടിവിട്ട് മുന്നേറുന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഒരു ലിറ്റര്‍ വെളിച്ചെണ്ണ 349 രൂപ സബ്‌സിഡി നിരക്കിലാണ് നല്‍കുക. അടുത്ത മാസം 4ന് മുന്‍പ് ഒരു ലിറ്റര്‍ കൂടെ ലഭിക്കും. ഇതുപ്രകാരം ഓണത്തിന് കാര്‍ഡ് ഉടമകള്‍ക്ക് രണ്ടുലിറ്റര്‍ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ …
Read More »രാജ്യത്ത് ക്രൈസ്തവര്‍ രണ്ടരശതമാനമേ ഉള്ളൂ; പക്ഷേ അവര്‍ സംഘടിതരും വോട്ടുബാങ്കുമാണെന്ന് തെളിഞ്ഞു: വെള്ളാപ്പള്ളി നടേശന്‍
ചെങ്ങന്നൂര്‍: കന്യാസ്ത്രീകളുടെ അറസ്റ്റോടെ ക്രൈസ്തവര്‍ സംഘടിതരും വോട്ടുബാങ്കുമാണെന്ന് തെളിഞ്ഞെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കന്യാസ്ത്രീകളുടെ വിഷയം വന്നപ്പോള്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും ബിജെപിയും ഛത്തീസ്ഗഡിലേക്ക് കത്തിച്ചുവിടുകയായിരുന്നു. ശിവഗിരി മഠത്തിനു നേരെ അതിക്രമമുണ്ടായപ്പോള്‍ ഒരാളേയും കണ്ടില്ല. മതം പ്രസംഗിച്ചവര്‍ കേമന്മാരും മതേതരത്വം പ്രസംഗിച്ചവര്‍ തൊഴിലുറപ്പുകാരുമായെന്നും മതംപറഞ്ഞവര്‍ സംഘടിതരും വോട്ടുബാങ്കുമാണെന്ന് തെളിഞ്ഞുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂര്‍ യൂണിയന്‍ സംഘടിപ്പിച്ച ശാഖാ നേതൃസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വെള്ളാപ്പള്ളി. രാജ്യത്ത് ക്രൈസ്തവര്‍ രണ്ടര …
Read More »‘വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല; ഹൃദയ വികാസമുണ്ടാകണം’; അടൂരിനെ പരോക്ഷമായി വിമര്‍ശിച്ച് ഉന്നത വിദ്യഭ്യാസ മന്ത്രി
കോഴിക്കോട്: സിനിമാ കോണ്‍ക്ലേവിലെ ചലച്ചിത്ര പ്രവര്‍ത്തകന്‍ അടൂരിന്റെ അധിക്ഷേപകരമായ പരാമര്‍ശത്തിനെതിരെ ഉന്നത വിദ്യഭ്യാസ മന്ത്രി. ‘വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല; ഹൃദയ വികാസമുണ്ടാകണം. മനുഷ്യനാകണം’ എന്നായിരുന്നു മന്ത്രി ബിന്ദുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ് കൊടുക്കണമെന്ന് അടൂര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് …
Read More »ഡോ.ഹാരിസിനെതിരായ പ്രതികാര നടപടികളെ ചെറുക്കും: ഐഎംഎ
തിരുവനന്തപുരം: ഡോ.ഹാരിസ് ചിറക്കലിനെതിരായ ആരോഗ്യ വകുപ്പിന്റെ നടപടികള്‍ക്കെതിരെ ഡോക്ടര്‍ക്ക് പിന്തുണയുമായി ഡോക്ടര്‍മാരുടെ സംഘടന. പ്രതികാര നടപടികള്‍ സ്വീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഐഎംഎ അറിയിച്ചു. പ്രതികാര നടപടികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ തകര്‍ക്കുമെന്നും ഐഎംഎ വ്യക്തമാക്കി. ഹാരിസിനെതിരെയുള്ള നീക്കങ്ങള്‍ പാവപ്പെട്ട രോഗികളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഡോക്ടര്‍ ഹാരിസ് സദുദ്ദേശത്തോടെയാണ് വെളിപ്പെടുത്തലുകള്‍ നടത്തിയത്. ആരോഗ്യവകുപ്പിന്റെ സിസ്റ്റം തകരാറില്‍ ആണെന്ന് മന്ത്രി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. സ്വന്തം വകുപ്പിലെ തകരാറുകള്‍ പരിഹരിക്കാന്‍ നടപടികള്‍ …
Read More »ദളിതര്‍ക്കും സ്ത്രീകള്‍ക്കും സിനിമയ്ക്ക് പണം നല്‍കും മുമ്പ് പരിശീലനം നല്‍കണം: അധിക്ഷേപ പരാമര്‍ശവുമായി അടൂര്‍
തിരുവനന്തപുരം: സിനിമ നിര്‍മാണത്തിനായി സ്ത്രീകള്‍ക്കും ദളിതര്‍ക്കും പണം നല്‍കും മുന്‍പ് പരിശീലനം നല്‍കണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. ‘സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണം. തുടങ്ങിയവയായിരുന്നു അടൂരിന്റെ പരാമര്‍ശം. തിരുവനന്തപുരത്ത് നടക്കുന്ന സിനിമ …
Read More »എന്‍ഡിപിഎസ് കേസുകളില്‍ 80 ശതമാനവും യുവാക്കളും വിദ്യാര്‍ത്ഥികളും; കുട്ടിക്കുറ്റവാളികള്‍ 1822
തിരുവനന്തപുരം: കഴിഞ്ഞ 5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് എന്‍ഡിപിഎസ് കേസുകളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതികളാകുന്നതില്‍ 80 ശതമാനവും യുവാക്കളും കുട്ടികളുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം എക്‌സൈസ് കേസുകളില്‍ കുറവുണ്ടായിട്ടുണ്ട്. സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രതികളാകുന്ന കേസുകളും കൂടുതലാണ്. വിവിധ എക്‌സൈസ് സ്‌റ്റേഷനുകളിലായി 1822 കുട്ടികള്‍ക്കെതിരെയാണ് മയക്കുമരുന്ന് കേസുകളുളളത്. കേസുകളില്‍ കുട്ടികള്‍ അകപ്പെട്ടാല്‍ ചെറിയ കേസുകളില്‍ പലപ്പോഴും കേസുകള്‍ എടുക്കാറില്ല. ഗുരുതരമായ കുറ്റകൃത്യങ്ങളാണെങ്കില്‍ ഡീ അഡിക്ഷന്‍ സെന്ററുകളിലേക്കോ കൗണ്‍സിലിങിനോ വിടാറും …
Read More »രണ്ട് ദിവസം കൊണ്ട് അഞ്ചരക്കോടിയിലധികം കളക്ഷന്‍; സൂപ്പര്‍ ഹിറ്റിലേക്ക് ‘സുമതി വളവ്’
ഹൊറര്‍ ഫാമിലി തീമില്‍ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ‘സുമതി വളവ്’ സൂപ്പര്‍ ഹിറ്റിലേക്ക്. ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസം കഴിയുമ്പോള്‍ അഞ്ചരക്കോടിക്ക് മുകളിലാണ് സിനിമയുടെ കളക്ഷന്‍. കേരളത്തില്‍ നിന്നുമാത്രം രണ്ടു കോടിയിലധികം രൂപ കളക്ഷനുണ്ട്. രണ്ടാംദിവസവും ഹൗസ് ഫുള്‍ ആയാണ് ചിത്രം ഓടിയത്. അഡീഷണല്‍ ഷോകളും ഹൗസ് ഫുള്‍ ആയിരുന്നു. അര്‍ജുന്‍ അശോകന്‍, മാളവിക മനോജ്, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് …
Read More »ചേര്‍ത്തു നിര്‍ത്താം നല്ല സൗഹൃദങ്ങളെ; ഇന്ന് സൗഹൃദ ദിനം
കോഴിക്കോട്: മദേര്‍സ് ഡേ, ഫാദേഴ്‌സ് തുടങ്ങി പ്രിയപ്പെട്ടവരെ ഓര്‍ക്കാന്‍ നമുക്ക് കുറച്ചു ദിനങ്ങളുണ്ട്. അതുപോലെ സൗഹൃദത്തിന്റെ ഊഷ്മളതയെ ഓര്‍ക്കാനൊരു ദിനവുണ്ട്. രക്തബന്ധങ്ങളോളം തന്നെ, അല്ലെങ്കില്‍ അതിനേക്കാളൊക്കെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പലര്‍ക്കും സൗഹൃദങ്ങള്‍. ജീവിതത്തിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും താങ്ങും തണലുമാകുന്നവരാണ് ആത്മാര്‍ത്ഥ സൗഹൃദങ്ങള്‍.ഐക്യരാഷ്ട്ര സഭ ജൂലൈ 30നെ അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയില്‍ നമ്മള്‍ ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയെയാണ് സൗഹൃദ ദിനമായി ആഘോഷിക്കുന്നത്. എല്ലാവര്‍ക്കും സമാധാനവും ഐക്യവും പുരോഗതിയും കൊണ്ടുവരിക എന്ന …
Read More »ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല് വെട്ടും’ ; വയനാട് പാസ്റ്ററെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ബത്തേരി: വയനാട്ടില്‍ പാസ്റ്ററെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല് വെട്ടും എന്നായിരുന്നു ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ഭീഷണി. കലാപാഹ്വാനം, സംഘം ചേര്‍ന്നുള്ള ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ബത്തേരി പോലീസാണ് കേസെടുത്തത്. ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. വെക്കേഷന്‍ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റര്‍ പോയത്. തിരിച്ചുവരുന്ന സമയത്ത് വാഹനം തടഞ്ഞു നിര്‍ത്തി സംഘം ഭീഷണി മുഴക്കുകയായിരുന്നു. എന്തിനാണ് ഹിന്ദു …
Read More »
DeToor reflective wanderings…