കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടല്‍. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ വീഴ്ച വന്നതോടെയാണ് ഹൈക്കോടതിയുടെ നടപടി. ദേശീയ പാതയില്‍ അടിപ്പാത നിര്‍മ്മാണം നടക്കുന്നത് മൂലം ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ അഡ്വ. ഷാജി നല്‍കിയ ഹര്‍ജിയിലാണ് വിധി. നാല് ആഴ്ചത്തേക്ക് ടോള്‍ പിരിക്കരുതെന്നാണ് ഉത്തരവ്. അടിപ്പാത നിര്‍മ്മാണം നടക്കുന്നതുമൂലം റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. പ്രദേശത്ത് ഗതാഗത കുരുക്കും രൂക്ഷമാണ്. ദേശീയ …
Read More »‘കരിവേടന്മാര്‍, കരിങ്കുരങ്ങിനെ പോലെ ഇരിക്കുന്നു. പുലയന്മാര്‍’: നാലാംക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തി പ്രധാനാധ്യാപിക
ആലപ്പുഴ: എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ സ്‌കൂള്‍ പ്രധാന അധ്യാപികയ്‌ക്കെതിരെ കേസ്. പേര്‍കാട് എംഎല്‍സി എല്‍പി സ്‌കൂളിലെ പ്രധാന അധ്യാപിക ഗ്രേസിക്കെതിരെയാണ് ആരോപണം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ കരിങ്കുരങ്ങെന്നും കരിവേടനെന്നും വിളിച്ച് ആക്ഷേപിക്കുകയും കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് പരാതിയില്‍. കുട്ടിയുടെ അമ്മ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. ജൂണ്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ രണ്ടുമക്കള്‍ ഇതേ സ്‌കൂളിലാണ് പഠിക്കുന്നത്. …
Read More »എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടം: ഒരു രൂപപോലും നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി കോടതിയില്‍
കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കപ്പല്‍ കമ്പനി കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 9531 കോടി രൂപയായിരുന്നു സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കാനാവില്ലെന്നാണ് കമ്പനി ഹൈക്കോടതിയെ അറിയിച്ചത്. പ്ലാസ്റ്റിക് മാലിന്യം തീരത്തടിഞ്ഞത് മാത്രമാണ് പരിസ്ഥിതി പ്രശ്നമെന്നാണ് കമ്പനിയുടെ വാദം. അപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ലെന്നും കേരളം സമര്‍പ്പിച്ചത് അതിശയോക്തി കലര്‍ത്തിയ കണക്കാണെന്നും കമ്പനി കോടതിയില്‍ …
Read More »ഗാന്ധി പ്രതിമയെ അവഹേളിച്ചെന്ന കേസ് : അധാർമികം, പക്ഷേ നിയമവിരുദ്ധമല്ല-ഹൈക്കോടതി
കൊച്ചി: ഗാന്ധി പ്രതിമയെ അവഹേളിച്ചെന്ന കേസിൽ നിയമനടപടി നേരിടുന്ന വിദ്യാർത്ഥിക്കെതിരായ കേസും മറ്റ് നിയമ നടപടികളും ഹൈക്കോടതി റദ്ദാക്കി. ആലുവ ചൂണ്ടി ഭാരത്മാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ 2023 ഡിസംബർ 21 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോളേജിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ കുറ്റാരോപിതൻ ഗാന്ധി പ്രതിമയ്ക്ക് കൂളിംഗ് ഗ്ലാസും റീത്തും ചാർത്തി അപമാനിച്ചു എന്നാണ് കേസ്. ഗാന്ധിജി മരിച്ചുപോയി എന്ന് വിദ്യാർത്ഥി വിളിച്ചു പറയുകയും ചെയ്തിരുന്നു. ഇത് …
Read More »തൃശൂരിൽ കനത്ത മഴയത്ത് ടാറിങ്: കരാറുകാരെ ഓടിച്ച് നാട്ടുകാർ
തൃശൂർ: കനത്ത മഴയത്ത് ടാറിങ് നടത്തുക എന്നത് കേരളത്തിൽ മാത്രം നടക്കുന്ന കാര്യമാകും. തൃശൂരിൽ കോർപറേഷൻ പരിധിയിൽ ഇന്ന് അത്തരമൊരു സംഭവമുണ്ടായി. മാരാർ റോഡിൽ കോർപറേഷൻ പരിധിയിലുള്ള റോഡിലാണു മഴയ്ക്കിടെ ടാറിടാൻ തുടങ്ങിയത്. സംഭവം കണ്ട നാട്ടുകാർ ചിത്രങ്ങൾ സഹിതം ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ കോർപറേഷൻ പണി നിർത്തിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു.
Read More »വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണം: തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വി.ഡി സതീഷന്‍ കത്ത് നല്‍കി. ജൂലൈ 23-ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഓഗസ്റ്റ് 7 വരെ, 15 ദിവസം മാത്രമാണ് പേര് ചേര്‍ക്കാനുള്ള സമയം അനുവദിച്ചിരുന്നത്. പേര് ചേര്‍ക്കാന്‍ 15 ദിവസം കൂടി അധികമായി നല്‍കണമെന്നാണ് കത്തിലെ ആവശ്യം. ഓണ്‍ലൈന്‍ വഴി ചെയ്യേണ്ട …
Read More »മരിയനാട് ഭൂമിയില്‍ റവന്യൂ ഉദ്യോഗസ്ഥരെ ആദിവാസി കുടുംബങ്ങള്‍ തടഞ്ഞു
ഇരുളം: മരിയനാട് റവന്യു ഭൂമി അളക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ കുടില്‍കെട്ടി താമസിക്കുന്ന കുടുംബങ്ങള്‍ തടഞ്ഞു. സ്ഥലത്തെത്തിയ ജില്ല സര്‍വേയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലം അളക്കുന്നത് നിര്‍ത്തിവെച്ചു. മൂന്നര വര്‍ഷമായി ഭൂമിയില്‍ കുടില്‍കെട്ടി താമസമാരംഭിച്ച കുടുംബങ്ങള്‍ക്ക് സ്ഥലം നല്‍കാതെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 15 പേര്‍ക്ക് മാത്രം ഭൂമി നല്‍കുന്നതിന് വേണ്ടി ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനായി എത്തിയ ഉദ്യോഗസ്ഥരെയാണ് ഇരുളം -മരിയനാട് സമരസമിതിയുടെ …
Read More »വയനാട്ടില്‍ കടന്നല്‍ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം
കല്‍പ്പറ്റ: കടന്നല്‍ കുത്തേറ്റ് വയനാട്ടില്‍ വയോധികന് ദാരുണാന്ത്യം. തരിയോട് എട്ടാം മൈല്‍ ചെറുമലയില്‍ ജോയ് പോള്‍ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു ജോയിക്ക് കുത്തേറ്റത്. തേങ്ങ പറിക്കുന്നതിനിടെ തെങ്ങിലുണ്ടായിരുന്ന കടന്നല്‍ക്കൂടിളകി ജോയിയെ ആക്രമിക്കുകയായിരുന്നു. കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട് തരിയോട് സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ നടക്കും.
Read More »പ്രംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
തിരുവനന്തപുരം: പ്രംനസീറിന്റെ മകനും നടനുമായ ഷാനവാസ് (70) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.50ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 5ന് പാളയം മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. മലയാള സിനിമ രംഗത്ത് നായക- വില്ലന്‍ വേഷങ്ങളില്‍ സജീവ സാന്നിധ്യമായി തിളങ്ങിയിരുന്ന നടനായിരുന്നു ഷാനവാസ്. മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1981 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന …
Read More »നിമിഷപ്രിയയുടെ വധശിക്ഷ വേഗത്തില്‍ നടപ്പാക്കണം; പ്രോസിക്യൂഷനോട് തലാലിന്റെ സഹോദരന്‍
കോഴിക്കോട്: യെമനിലെ ജയിലില്‍ വധശിക്ഷ വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് തലാലിന്റെ സഹോദരന്‍. ശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്നും ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്നും തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദിയാണ് വ്യക്തമാക്കിയത്. വധശിക്ഷ നടപ്പിലാക്കാന്‍ പുതിയ തിയ്യതി തീരുമാനിക്കണമെന്നും പ്രോസിക്യൂഷന് നല്‍കിയ കത്തിലൂടെ മഹ്ദി ആവശ്യപ്പെട്ടു. ഇത് രണ്ടാംതവണയാണ് സഹോദരന്‍ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുന്നത്. ജൂലൈ 16നായിരുന്നു ആദ്യം ശിക്ഷ …
Read More »
DeToor reflective wanderings…