Thursday , July 31 2025, 6:27 am

slider

പാളയം മാര്‍ക്കറ്റ്‌ കല്ലുത്താന്‍കടവിലേക്ക്‌ മാറ്റുന്നതില്‍ പ്രതിഷേധം വ്യാപാരികള്‍ ഇന്ന്‌ കടയടച്ച്‌ നഗരസഭ ഓഫീസ്‌ ഉപരോധിക്കും

കോഴിക്കോട്‌: പാളയം പച്ചക്കറി മാര്‍ക്കറ്റ്‌ കല്ലുത്താന്‍കടവിലേക്ക്‌ മാറ്റുന്നതില്‍ പ്രതിഷേധിച്ച്‌ കടയടപ്പ്‌ സമരം തുടങ്ങി. കോഴിക്കോട്‌ വെജിറ്റബിള്‍ മാര്‍ക്കറ്റ്‌ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ്‌ സമരത്തിന്‌ ആഹ്വാനം ചെയ്‌തത്‌. ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടുമണിവരെ സമരം തുടരുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കടകള്‍ അടച്ചിട്ട വ്യാപാരികള്‍ ഇന്ന്‌ രാവിലെ എട്ടിന്‌ പാളയത്ത്‌ നിന്ന്‌ മാര്‍ച്ച്‌ നടത്തി കോഴിക്കോട്‌ നഗരസഭ ഓഫീസ്‌ ഉപരോധിക്കും. ഉച്ചയ്‌ക്ക് 12 മണിവരെ ഉപരോധം തുടരും. 1962 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന പാളയത്തെ …

Read More »

തൃശൂർ പൂരം: ഹെൽപ്‌ലൈൻ നമ്പറുകൾ അറിയാം; പ്രത്യേക സർവീസുമായി കെഎസ്ആർടിസി

തൃശൂർ : പൂരത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഇന്നും നാളെയും 65 സ്പെഷൽ സർവീസുകൾ നടത്തും. ഇന്നു വൈകിട്ടും നാളെ പുലർച്ചെ വെടിക്കെട്ടിനു ശേഷവും സ്വകാര്യ ബസ് സർവീസുകൾ കുറവുള്ള സ്ഥലങ്ങളിലേക്ക് അടക്കം കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകളുണ്ടാകും. സ്ഥിരം സർവീസുകൾ കൂടാതെ ജില്ലയിലെ ഉൾ പ്രദേശങ്ങളിലേക്കും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.   സ്വകാര്യ ബസ് സർവീസ്: ഒറ്റപ്പാലം, ഷൊർണൂർ, മെഡിക്കൽ കോളജ്, ചേലക്കര, പഴയന്നൂർ, ചേറൂർ, വരടിയം, മുണ്ടൂർ ഭാഗങ്ങളിൽ നിന്നുള്ള …

Read More »

പൊന്നാനിയിൽ ബിവറേജ് ഔട്ട്ലെറ്റിനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞു;  3 പേര്‍ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ പുതിയ ബിവറേജ് ഔട്ട്ലെറ്റിന് നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ പ്രായപൂർത്തിയാവാത്ത മൂന്ന് പേർ പൊലീസ് പിടിയിൽ. പൊന്നാനിയിൽ ചമ്രവട്ടം ജംഗ്ഷനിൽ ഉണ്ടായിരുന്ന ബിവറേജസ് ഔട്ട് ലെറ്റ് പുഴമ്പ്രത്തേക്ക് മാറ്റിയതിൽ ജനകീയ പ്രതിഷേധം തുടരുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയിലാണ് മൂന്ന് അംഗ സംഘം ബിവറേജ് ഷോപ്പിലേക്ക് പെട്രോൾ ബോംബ് എറിയുകയും ഷോപ്പിന്‍റെ മുൻവശത്തെ ചില്ലുകൾ എറിഞ്ഞ് തകർക്കുകയും സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും ചെയ്തത്. ബെവ്‌കോ മാനേജരുടെ …

Read More »

ലക്ഷങ്ങള്‍ വിലയുള്ള മക്കൗ ഇനത്തില്‍പ്പെട്ട തത്ത തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് പറന്നുപോയി

തിരുവനന്തപുരം: ലക്ഷങ്ങള്‍ വിലയുള്ള മക്കൗ ഇനത്തില്‍പ്പെട്ട തത്ത തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് പറന്നുപോയി. കഴിഞ്ഞദിവസം രാവിലെയാണ് തത്തയെ കൂട്ടില്‍ നിന്ന് കാണാതായത്. കൂട്ടിലുണ്ടായിരുന്ന ആകെ മൂന്നെണ്ണത്തില്‍ ഒന്നാണ് പറന്നു പോയത്. തത്തയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മക്കൗ തത്തകള്‍ വളരെ ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ളവരാണ്. അതുകൊണ്ടുതന്നെ എളുപ്പത്തില്‍ കണ്ടെത്താനാവില്ലെന്നാണ് മൃഗശാലാ അധികൃതര്‍ പറയുന്നത്. തത്തയെ കണ്ടെത്താനായി മൃഗശാല അധികൃതര്‍ തെരച്ചില്‍ തുടരുകയാണ്.  

Read More »

കല്ലായിയില്‍ ക്ഷണിക്കാത്ത കല്യാണത്തിന് കയറി് മദ്യം ആവശ്യപ്പെട്ട് യുവാവിന്റെ അക്രമം

കോഴിക്കോട്: പന്നിയങ്കരയിലെ കല്യാണ വീട്ടില്‍ മദ്യം ചോദിച്ച് ലഭിക്കാത്തതിനെ ചൊല്ലിയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. മുബീര്‍ എന്നയാളാണ് ബാര്‍ബര്‍ ഷോപ്പില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് ഇന്‍സാഫ് എന്നയാളെ ആക്രമിച്ചത്. വിഷ്ണു പാലാരി എന്നയാളുടെ വിവാഹത്തിനാണ് മുബീര്‍ ക്ഷണിക്കാതെ എത്തിയത്. രാത്രി ഇയാള്‍ വിഷ്ണുവിന്റെ വീടിനുള്ളിലേക്ക് കയറുകയും മദ്യം ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ മദ്യം നല്‍കാതെ എല്ലാവരും ചേര്‍ന്ന് ഇയാളെ പുറത്താക്കുകയും ചെയ്തു. പോകാന്‍ കൂട്ടാക്കാതെ വന്നതോടെ ഇന്‍സാഫ് ഇയാളെ വീട്ടിലേക്ക് കൊണ്ടുവിടുകയായിരുന്നു. വിവാഹ …

Read More »

ഗൂഡല്ലൂരിൽ വീടുകൾക്ക് മുകളിൽ കയറി ആന 

ഗൂഡല്ലൂർ: ഗൂഡല്ലൂരിലെ നെലാക്കോട്ട ടൗണിൽ ഇറങ്ങിയ കൊമ്പൻ വീടുകൾക്ക് മുകളിലേക്ക് കയറി. വീടുകളുടെ ടെറസിന് മുകളിലൂടെ നീങ്ങിയ ആന പ്രദേശത്ത് ഏറെ നേരം ഭീതി പരത്തി. വ്യാപക നാശവുമുണ്ടാക്കി. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ഒരു വീടിൻറെ ശുചിമുറി തകർത്താണ് ആന ടെറസിലേക്ക് കയറിയത്. തിരികെ ഇറങ്ങാനാവാതെ പിന്നീട് പടിക്കെട്ടിലൂടെ ഇറങ്ങി വിലങ്ങൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. ഇതിനിടെ ഗൂഡല്ലൂർ-പാട്ടവയൽ-സുൽത്താൻബത്തേരി സംസ്ഥാനപാതയിൽ ഗാഡികുന്ന് ഷൗക്കത്തിന് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇയാളെ ഗൂഡല്ലൂർ …

Read More »

നിലമ്പൂർ : ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത മങ്ങുന്നു

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്‌ നടക്കുമോയെന്ന സംശയത്തില്‍ വിവിധ രാഷ്‌ട്രീയകക്ഷികള്‍. അടുത്തവര്‍ഷം ഏപ്രില്‍-മേയില്‍ സംസ്‌ഥാനത്തു നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കേ, വെറും ഒന്‍പതുമാസത്തേക്കായി നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ്‌ നടത്താന്‍ കേന്ദ്രസര്‍ക്കാരും കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷനും തയാറാകുമോയെന്നാണ്‌ രാഷ്‌ട്രീയകേരളം ഉറ്റുനോക്കുന്നത്‌. ജമ്മു കശ്‌മീരിലെ രണ്ട്‌ നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്‌ നടക്കേണ്ടതുണ്ട്‌. എന്നാല്‍, നിലവിലെ സുരക്ഷാസാഹചര്യം പരിഗണിച്ചാകും ഇക്കാര്യത്തില്‍ തീരുമാനം. അഞ്ചുവര്‍ഷം മുമ്പ്‌ ചവറ ഉപതെരഞ്ഞെടുപ്പ്‌ ഒഴിവാക്കിയതു പുതിയ എം.എല്‍.എയ്‌ക്ക് ഒരുവര്‍ഷം തികച്ച്‌ കിട്ടില്ലെന്ന കാരണത്താലാണ്‌. അന്ന്‌ …

Read More »

കോഴിക്കോട് നഗരത്തിൽ കത്തികാട്ടി കവർച്ച : മുഴുവൻ പ്രതികളെയും പിടികൂടി

കോഴിക്കോട് :നഗരത്തിൽ ഒരാഴ്ച മുൻപ് 3 ഇടങ്ങളിൽ ബൈക്കിൽ എത്തി യാത്രക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം സംഭവത്തിൽ പ്രധാന പ്രതി ആനമാട് സ്വദേശി ഷംസീറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നു ലഭിച്ച വിവരത്തെ തുടർന്ന് കസബ പൊലീസും ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് 5 പേരെയും പിടികൂടിയത്. കായലം സ്വദേശി …

Read More »

വേടൻ ഇന്ന് ഇടുക്കിയിൽ പാടും, വൻ സുരക്ഷയൊരുക്കി പോലീസ്

ഇടുക്കി: വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ ഇന്ന് പാടും. സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി. ഉദ്ഘാടന ദിവസമായ 29ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. 28ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു. സിപിഐഎമ്മും സിപിഐയും വേടന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയിൽ പരിപാടി അവതരിപ്പിക്കാൻ വേദി നൽകാൻ തീരുമാനിച്ചത്. വൈകിട്ട് ഏഴുമണിക്ക് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ …

Read More »

സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ വി റാബിയ അന്തരിച്ചു

മലപ്പുറം:സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ ജേതാവ് കെ വി റാബിയ വിടവാങ്ങി. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. 59 വയസായിരുന്നു. 2022ലാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ശരീരത്തോടൊപ്പം മനസും വീണുപോകുന്ന സാഹചര്യങ്ങളില്‍ നിന്നും അതിജീവനത്തിന്റെ അമ്പരിപ്പിക്കുന്ന ജീവിതകഥയാണ് റാബിയയുടേത്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരക്ക് താഴേക്ക് തളര്‍ന്ന് പോകുന്നത്. തുടര്‍ന്ന് വീല്‍ചെയറിലായിരുന്നു ഇവരുടെ ജീവിതം. …

Read More »