Tuesday , March 3 2026, 8:07 am

slider

മട്ടന്നൂരില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവച്ച് പിടികൂടി

കണ്ണൂര്‍: മട്ടന്നൂരില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവച്ച് പിടികൂടി. വ്യാഴാഴ്ച രാത്രി മുതലാണ് കിളിയങ്ങാട്, മേറ്റടി മേഖലകളില്‍ കാട്ടുപോത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ കൂടാളി പഞ്ചായത്തിലെ ചിത്രാരിയിലെ കാടുപിടിച്ച സ്ഥലത്ത് പോത്ത് നിലയുറപ്പിച്ചിരുന്നു. പിന്നീട് വെള്ളിയാംപറമ്പില്‍ കിന്‍ഫ്ര പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലത്തേക്ക് മാറി. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പോത്തിനെ തിരികെ കാട്ടിലേക്ക് വിടാനുള്ള നടപടികള്‍ ആരംഭിച്ചു. സമീപത്ത് വനപ്രദേശമില്ലാത്തത് പ്രതിസന്ധിയായിരുന്നു. തുടര്‍ന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ …

Read More »

എലപ്പുള്ളി ബ്രൂവറി: ഡിജിറ്റല്‍ സര്‍വേക്കായി പ്രദേശം വൃത്തിയാക്കാനുള്ള കമ്പനിയുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍

പാലക്കാട്: എലപ്പുള്ളിയിലെ നിര്‍ദ്ദിഷ്ട ബ്രൂവറി പ്രദേശം വൃത്തിയാക്കാനുള്ള കമ്പനിയുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍. നാട്ടുകാരും ജനകീയ സമരസമിതിയും, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രതിഷേധം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച ജെസിബി ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ഒയാസിസ് കമ്പനിയുടെ പ്രതിനിധികളേയും പ്രതിഷേധക്കാര്‍ തടഞ്ഞു. ഡിജിറ്റല്‍ സര്‍വേ നടപടികള്‍ക്കായി പ്രദേശം കാടുവെട്ടിത്തെളിച്ച് പ്രദേശം വൃത്തിയാക്കുക മാത്രമാണ് ചെയ്തതെന്നാണ് കമ്പനിയുടെ വാദം. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കാട് വെട്ടിത്തെളിക്കാന്‍ എത്തിച്ചതാണ് …

Read More »

20രൂപയ്ക്ക് ഭക്ഷണം; ജനതാ ഖാന പദ്ധതി വ്യാപിപ്പിക്കാന്‍ റെയില്‍വേ

ചെന്നൈ: യാത്രക്കാര്‍ക്ക് അമിത നിരക്കിലല്ലാതെ ഭക്ഷണം നല്‍കുന്ന ‘ജനതാ ഖാന’ പദ്ധതി കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ദക്ഷിണ റെയില്‍വേ. 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്നതാണ് പദ്ധതി. തമിഴ്‌നാട് രീതിയിലുള്ള ലെമണ്‍ റൈസ്, പുളിസാദം, തൈര് സാദം തുടങ്ങിയവയാണ് സ്റ്റേഷനുകളില്‍ വിതരണം ചെയ്യുക. ‘വണ്‍ സ്റ്റേഷന്‍ വണ്‍ പ്രൊഡക്റ്റ്’ പദ്ധതിയുടെ വിജയത്തിന് ശേഷമാണ് ‘ജനതാ ഖാന’ പദ്ധതി അവതരിപ്പിച്ചത്. സ്‌റ്റേഷനുകളിലെ പ്രത്യേക സ്റ്റാളുകള്‍ വഴിയാണ് ഭക്ഷണ വിതരണം. നിലവില്‍ തിരഞ്ഞെടുത്ത 27 …

Read More »

യുഎൻ പൊതുസഭയിൽ നെതന്യാഹുവിന് നേരെ കൂക്കി വിളി; പ്രതിഷേധിച്ച് അംഗങ്ങൾ ഇറങ്ങിപ്പോയി

ജനീവ: യുഎൻ  പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നേരെ കൂക്കി വിളിച്ച്  സഭാംഗങ്ങൾ.  പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് നെതന്യാഹു സഭയെ അഭിസംബോധന ചെയ്യുന്നതിന് മുൻപ് 50 ലധികം രാജ്യങ്ങളിലെ അംഗങ്ങൾ ഇറങ്ങിപ്പോയി. അതേസമയം ഹമാസിനെ വെല്ലുവിളിച്ചും ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ ന്യായീകരിച്ചുമാണ് സഭയിൽ  നെതന്യാഹു പ്രസംഗിച്ചത്. ചില അംഗങ്ങൾ നെതന്യാഹുവിൻ്റ പ്രസംഗത്തെ കൈയ്യടികളോടെ സ്വീകരിക്കുന്ന കാഴ്ചയും സഭയിൽ ഇന്ന് അരങ്ങേറി. ഹമാസ് ആയുധം താഴെ വയ്ക്കണമെന്നും …

Read More »

പൂജവയ്പ്പ് : സെപ്തംബർ 30ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സെപ്തംബർ 30ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ട് പ്രകാരം പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാകും. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. തിങ്കളാഴ്ച വൈകിട്ടാണ് പൂജ വെക്കുക. ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചതോടെ തുടർച്ചയായി മൂന്ന് ദിവസമാണ് അവധി ലഭിക്കുക. ഒക്ടോബർ 1, 2 ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു …

Read More »

പഞ്ചായത്തിൻ്റെ മാലിന്യ പ്ലാൻ്റിൽ നിന്നും മാലിന്യം പുഴയിലേക്ക് ഒഴുക്കി; വാർത്തയാക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകർക്ക് മർദ്ദനം

കോഴിക്കോട്: പഞ്ചായത്തിൻ്റെ മാലിന്യ പ്ലാന്റിൽ നിന്നും മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കിവിടുന്നത് ചിത്രീകരിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം. വടകര ഏറാമല പഞ്ചായത്തിലെ മാലിന്യ പ്ലാന്‍റിലേക്ക് മാലിന്യം ശേഖരിക്കുന്ന വാഹനത്തിൻ്റെ ഡ്രൈവർ ആണ് മാധ്യമ പ്രവർത്തകരെ ആക്രമിച്ചത്. ഓൺലൈൻ മാധ്യമ പ്രവർത്തകരായ അക്ഷയ്, ആര്യ രവീന്ദ്രൻ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ ഇരുവരും ഓർക്കാട്ടേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

Read More »

വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കൽ: 75 ലക്ഷം സ്ത്രീകൾക്ക് 10000 രൂപ നൽകുന്ന പദ്ധതിയുമായി ബീഹാർ

പാറ്റ്ന: ബീഹാറിലെ സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും ലക്ഷ്യമിട്ടുള്ള ‘മുഖ്യമന്ത്രി മഹിളാ റോസ്‌ഗർ’ പദ്ധതിക്ക് ഇന്ന് തുടക്കമാകും. കുടുംബത്തിലെ ഒരു സ്ത്രീയ്ക്ക് സ്വയംതൊഴിൽ തുടങ്ങാനായി 10,000 രൂപ നേരിട്ട് ലഭിക്കുന്നതാണ് പദ്ധതി. സംരംഭം വിജയിച്ചാൽ തുടർ സഹായമായി രണ്ട് ലക്ഷം രൂപ വരെ ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നടത്തുക. വനിതാ ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് സർക്കാർ വിശദീകരിച്ചു. …

Read More »

ഇത് പെരുവള്ളൂർ പെരുമ:  വനിതകൾക്ക് സൗജന്യ യാത്രയൊരുക്കാൻ പഞ്ചായത്തിൻ്റെ ഷീ ബസ്സ് എത്തി

പെരുവള്ളൂർ/ മലപ്പുറം: വനിതകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന പെരുവള്ളൂർ പഞ്ചായത്തിൻ്റെ ഷീ ബസ്സ് പദ്ധതി യാഥാർത്ഥ്യമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൽ കലാം, വൈസ് പ്രസിഡന്റ് ആയിഷ ഫൈസൽ എന്നിവരുടെ സാന്നിധ്യത്തിൽ ഷീ ബസ്സിൻ്റെ പരീക്ഷണ സർവീസ് വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കി. പഞ്ചായത്ത് പരിധിയിൽ സ്ത്രീകൾക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം. പഞ്ചായത്തിലെ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ദിവസവും 6 ട്രിപ്പുകൾ വീതമാണുണ്ടാകുക. ഉച്ചയ്ക്ക് 3 മണിക്കൂർ ബസ് സർവീസ് ഉണ്ടാകില്ല. ഈ സമയത്ത് …

Read More »

സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ വര്‍ധിക്കുന്നു; സെപ്തംബറില്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ടത് 30 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഈ മാസം ഇതുവരെ രോഗബാധമൂലം ജീവന്‍ നഷ്ടപ്പെട്ടത് 30 പേര്‍ക്കാണ്. 26 മരണങ്ങളില്‍ എലിപ്പനി സംശയിക്കുന്നുണ്ട്. ബുധനാഴ്ച മാത്രം സംസ്ഥാനത്ത് 23 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്തംബര്‍ 24വരെയുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മാത്രം എലിപ്പനി മൂലം സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത് 156 പേര്‍ക്കാണ്. ഇതിനു പുറമെ 122 മരണങ്ങള്‍ എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നുമുണ്ട്. 2455 പേര്‍ക്ക് രോഗബാധ …

Read More »

ഇന്ത്യയിലെ ക്യാന്‍സര്‍ മരണങ്ങളില്‍ ഭൂരിഭാഗവും സ്തനാര്‍ബുദം മൂലമെന്ന് പഠനം

  ക്യാന്‍സര്‍ രോഗം ബാധിച്ചുള്ള മരണങ്ങള്‍ ഇന്ത്യയില്‍ കൂടി വരുന്നതായാണ് അടുത്തിടെയുള്ള പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്ത് ക്യാന്‍സര്‍ മരണങ്ങളില്‍ ഏറിയ പങ്കും സ്തനാര്‍ബുദം മൂലമാണെന്നാണ് ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ഡിസീസ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാമതായി ശ്വാസകോശ അര്‍ബുദവും തൊട്ടുപിന്നില്‍ അന്നനാളത്തിലെ ക്യാന്‍സറുമാണ്. ലാന്‍സെറ്റ് ജേണലില്‍ ഇതുസംബന്ധിച്ച വിശദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 204 രാജ്യങ്ങളില്‍ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. മുപ്പത് വര്‍ഷത്തിനിടെ ഇന്ത്യയിലെ ക്യാന്‍സര്‍ കേസുകളില്‍ …

Read More »