Tuesday , March 3 2026, 9:47 am

slider

ഇടുക്കിയിലും ഇരട്ട വോട്ടെന്ന് കോണ്‍ഗ്രസ്; ഉടുമ്പന്‍ചോല മണ്ഡലത്തില്‍ പതിനായിരത്തിലധികം ഇരട്ട വോട്ടെന്ന് ആരോപണം

ഇടുക്കി: തൃശൂരിന് പുറമെ ഇടുക്കിയിലും വോട്ടര്‍പട്ടികയില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ പതിനായിരത്തിലധികം ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം. കേരളത്തില്‍ താമസിക്കാത്തവര്‍ക്കും സ്വന്തമായി റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പോലും ഉടുമ്പന്‍ചോലയില്‍ വോട്ടുണ്ട് എന്ന ഗുരുതര ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ഇതേ ആളുകള്‍ക്ക് തമിഴ്നാട്ടിലും വോട്ടുണ്ടെന്നും കെപിസിസി മീഡിയ വക്താവ് സേനാപതി വേണു വ്യക്തമാക്കി. ഇലക്ഷന്‍ കമ്മീഷന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്ന് സേനാപതി വേണു ആവശ്യപ്പട്ടു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 1109 …

Read More »

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്നാട് ഓവേലി പഞ്ചായത്തിലെ ന്യൂ ഹോപ്പിൽ താമസിക്കുന്ന മണി (62) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെ ന്യൂ ഹോപ്പിലെ ഏലത്തോട്ടത്തിലാണ് സംഭവം. തോട്ടത്തിൽ ജോലി ചെയ്യവേ മണിയെ കാട്ടാനയെത്തി ആക്രമിക്കുകയായിരുന്നു. കൂടെയുള്ളയാൾ ഓടി രക്ഷപ്പെട്ടു. പാലക്കാട് ഷൊർണൂരിൽനിന്ന് ഗൂഡല്ലൂരിലേക്കു കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് മണി. 20 ദിവസത്തിലേറെയായി പ്രദേശത്ത് മണിയെ ആക്രമിച്ച ആനയുടെ ശല്യം ഉണ്ടായിരുന്നതായി നാട്ടുകാർ …

Read More »

ഓഗസ്റ്റ് 14 ‘വിഭജന ഭീകരതാ ദിന’മായി ആചരിക്കണം: സര്‍വകലാശാലകള്‍ക്ക് ഗവര്‍ണറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: ഓഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലകള്‍ക്ക് ഗവര്‍ണറുടെ സര്‍ക്കുലര്‍. ഇതു സംബന്ധിച്ച് ഔദ്യോഗികമായി രാജ്ഭവന്‍ നിര്‍ദേശം നല്‍കി. സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കാന്‍ വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കണം. എല്ലാ വൈസ് ചാന്‍സലര്‍മാറും വിദ്യാര്‍ത്ഥികളും ദിനാചരണത്തില്‍ പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യാവിഭജനം എത്രത്തോളം ഭീകരമായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നതാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാര്‍ 2021 മുതല്‍ വിഭജന ഭീകരതാ ദിനം ആചരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം യുജിസിയും സമാന …

Read More »

‘പിടിവിട്ട പോക്ക്’: വെളിച്ചെണ്ണ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; ഇന്നുമുതല്‍ സപ്ലൈകോ വഴി ഒരുലിറ്റര്‍ 457 രൂപയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പിടിവിട്ട് വെളിച്ചെണ്ണ വില കുതിച്ചുയരവേ വില നിയന്ത്രണ നടപടികളുമായി സര്‍ക്കാര്‍. ഇന്നുമുതല്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി ലിറ്ററിന് 457 രൂപ നിരക്കില്‍ വെളിച്ചെണ്ണ വില്‍പന ആരംഭിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പ്രഖ്യാപിച്ചു. ഒരു കാര്‍ഡിന് ഒരു ലിറ്റര്‍ മാത്രമായിരിക്കും ലഭിക്കുക. സപ്ലൈക്കോയില്‍ ശബരി വെളിച്ചെണ്ണയും ലഭ്യമാക്കുമെന്നും് മന്ത്രി വ്യക്തമാക്കി. അധിക ലാഭം ഒഴിവാക്കാന്‍ സംരംഭകരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം കഴിഞ്ഞ ദിവസമാണ് …

Read More »

വോട്ട് തിരിമറി: തൃശൂര്‍ പൂങ്കുന്നത്ത് ഫ്‌ളാറ്റുടമയുടെ വിലാസത്തില്‍ ചേര്‍ത്തത് 10 പേരെ

തൃശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലും വോട്ട് ക്രമക്കേട് നടന്നു എന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞതിനു തൊട്ടുപിന്നാലെ തെളിവുമായി കോണ്‍ഗ്രസ്. പൂങ്കുന്നം ഒന്നിന്റെ (ബൂത്ത് നമ്പര്‍ 30) വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേടിന്റെ തെളിവുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ വോട്ടെടുപ്പ് കേന്ദ്രത്തില്‍ വോട്ടറായ 52-കാരി പ്രസന്ന അശോകന്റെ ഫ്‌ളാറ്റ് വിലാസത്തില്‍ പത്തു വോട്ടുകളാണ് അവസാനഘട്ടത്തില്‍ കൂട്ടിച്ചേര്‍ത്തത്. പൂങ്കുന്നം ആശ്രമം ലെയിന്‍ ക്യാപിറ്റല്‍ വില്ലേജ് ഫ്‌ളാറ്റ് കോംപ്ലക്‌സില്‍ 4 …

Read More »

ഫ്രീഡം സെയിലു’മായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ആഭ്യന്തര യാത്ര ടിക്കറ്റുകള്‍ 1279 രൂപ മുതല്‍

കൊച്ചി: 79ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ ഓഫറുകളുമായി എയര്‍ ഇന്ത്യ എക്‌സപ്രസ്. ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങുന്നത് 1279 രൂപ നിരക്കിലും അന്താരാഷ്ട്ര സര്‍വീസുകള്‍ 4279 രൂപ നിരക്കിലുമാണ് തുടങ്ങുന്നത്. ഫ്രീഡം സെയിലിലൂടെ 50 ലക്ഷം സീറ്റുകളാണ് ലഭ്യമാക്കുന്നത്. ഓഫറുകള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴി ലഭ്യമാകും. ഓഗസ്റ്റ് 11 മുതല്‍ എല്ലാ പ്രധാന ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റുകളിലും ഇത് ലഭ്യമാകും. 2025 ഓഗസ്റ്റ് 19 …

Read More »

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ച് കത്തിയമര്‍ന്നു; യാത്രക്കാരെല്ലാവരും സുരക്ഷിതര്‍

കൊണ്ടോട്ടി: കൊണ്ടോട്ടിക്കടുത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച് ബസ് പൂര്‍ണമായി കത്തി നശിച്ചു. പാലക്കാട് – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സന എന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ നിന്നും പുക ഉയര്‍ന്ന ഉടന്‍തന്നെ ജീവനക്കാര്‍ യാത്രക്കാരെ മാറ്റിയിരുന്നു. കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജങ്ഷനു സമീപം കൊളത്തൂരില്‍വെച്ചാണ് അപകടമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്ന് പോലീസും അഗ്നിരക്ഷാ സംഘവും അറിയിച്ചു. നാട്ടുകാരും അഗ്‌നിരക്ഷാ സേനാ അംഗങ്ങളും ചേര്‍ന്നാണ് തീ അണച്ചത്. …

Read More »

അമിത ലാഭമെന്ന പ്രലോഭനത്തില്‍ വീണു; ഡോക്ടര്‍ ദമ്പതികള്‍ക്ക് നഷ്ടമായത് നാലരക്കോടിക്കടുത്ത്; പ്രതികള്‍ പോലീസ് പിടിയില്‍

കണ്ണൂര്‍: അമിത ലാഭം ലഭിക്കുമെന്ന പ്രലോഭനത്തില്‍ വീണ ഡോക്ടര്‍ ദമ്പതികള്‍ക്ക് നഷ്ടപ്പെട്ടത് 4 കോടി 43 ലക്ഷം രൂപ. വ്യാജ ഷെയര്‍ ട്രേഡിങ് ആപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. പ്രതികളെ കണ്ണൂര്‍ സൈബര്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. തമിഴ്‌നാട് കാഞ്ചിപുരം സ്വദേശി മെഹബൂബും എറണാകുളം സ്വദേശി റിജാസുമാണ് പിടിയിലായത്. ഇരുവരെയും ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. 2 മാസം മുന്‍പാണ് അമിത ലാഭം കിട്ടുമെന്ന വാഗ്ദാനവുമായി മട്ടന്നൂര്‍ സ്വദേശികളായ ഡോക്ടര്‍ ദമ്പതികളെ ഒരു …

Read More »

‘സുരേഷ് ഗോപിയെ കാണാനില്ല, കണ്ടെത്തണം’ പോലീസില്‍ പരാതി നല്‍കി കെഎസ്‌യു

തൃശൂര്‍: കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‌യു നേതാവ്. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തില്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ പൊലീസില്‍ പരാതി നല്‍കി. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു മുന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. സുരേഷ് ഗോപിയെ കാണാനില്ലെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി കെ ശിവന്‍കുട്ടിയും പ്രതികരിച്ചിരുന്നു. …

Read More »

ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാന്‍ വീണ്ടും അനുവാദം ചോദിച്ച് ബവ്‌കോ; സ്വിഗ്ഗി വഴിയും മദ്യം വീട്ടിലെത്തുന്ന സമയം വിദൂരമല്ല

കോട്ടയം: ഇഷ്ടപ്പെട്ട ബ്രാന്റ് ക്യൂ നില്‍ക്കാതെ മൊബൈല്‍ വഴി ഓര്‍ഡര്‍ ചെയ്യാന്‍ സാധിച്ചാലോ? ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന പോലെ. ഇത്തരമൊരു കാര്യത്തെ കുറിച്ച് സജീവ ചര്‍ച്ചകളിലാണ് ബവ്‌റിജസ് കോര്‍പറേഷന്‍. ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ബവ്‌കോ സര്‍ക്കാരിന് ശുപാര്‍ശയും നല്‍കിക്കഴിഞ്ഞു. ഓണ്‍ലൈന്‍ മദ്യ വില്‍പനയ്ക്കുള്ള ആപ് നിര്‍മ്മാണത്തിലാണ് ബവ്‌കോ. ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായ സ്വിഗ്ഗി പദ്ധതിയോട് താല്‍പര്യം അറിയിച്ചിട്ടുണ്ട്. 3 വര്‍ഷമായി സര്‍ക്കാരിന് ഇതു സംബന്ധിച്ച് ബവ്‌കോ …

Read More »