Tuesday , March 3 2026, 11:32 am

slider

കുവൈത്ത് വ്യാജ മദ്യ ദുരന്തം: മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും; കൂടുതല്‍ മലയാളികള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്ന് സൂചന

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും. ഇരിണാവിലെ പൊങ്കാരന്‍ സച്ചിന്‍ (31) ആണ് മരിച്ചത്. വ്യാജമദ്യ ദുരന്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 23 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന സച്ചിന്‍ ഏതാനും മാസം മുന്‍പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. അതേസമയം മരിച്ചവരില്‍ അഞ്ച് മലയാളികളുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നാല് തമിഴ്നാട് സ്വദേശികള്‍ക്കും ആന്ധ്രാപ്രദേശില്‍ നിന്നുള്ള രണ്ട് പേര്‍ക്കും ഉത്തര്‍പ്രദേശില്‍ നിന്നുള്ള …

Read More »

നിര്‍മാതാക്കളുടെ സംഘടനയെ ഇനി ലിസ്റ്റിന്‍ സ്റ്റീഫനും ബി രാകേഷും നയിക്കും; തിരഞ്ഞെടുപ്പില്‍ സാന്ദ്ര തോമസിനും വിനയനും തോല്‍വി

കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും ജയം. പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനും തിരഞ്ഞെടുക്കപ്പെട്ടു. വിനയന്‍, കല്ലിയൂര്‍ ശശി എന്നിവരായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. സജി നന്ത്യാട്ടിനെയാണ് രാകേഷ് പരാജയപ്പെടുത്തിയത്. എന്‍പി സുബൈറാണ് ട്രഷറര്‍. അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസ് പരാജയപ്പെട്ടപ്പോള്‍ ഷെര്‍ഗ സന്ദീപ് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. 110 വോട്ടുകളാണ് …

Read More »

നിമിഷ പ്രിയയുടെ മോചനം: കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി

ന്യൂഡല്‍ഹി: യമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് നല്‍കിയ ഹരജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്ന് സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചിരുന്നു. അപ്പോഴാണ് അടിയന്തര സാഹചര്യമുണ്ടായാല്‍ അറിയിക്കാമെന്നും ഹരജി പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയത്. സേവ് നിമിഷ പ്രിയ ആക്ഷന്‍ …

Read More »

പാലിയേക്കര ടോള്‍പിരിവ്: ദേശീയപാത അതോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് മരവിപ്പിച്ചതിനെതിരെ നല്‍കിയ അപ്പീലില്‍ ദേശീയപാത അതോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കുപ്പിക്കഴുത്ത് പോലെയാണ് ദേശീയപാതയിലെ ഗതാഗത സൗകര്യമെന്നും ആംബുലന്‍സിന് പോലും എളുപ്പം കടന്നുപോകാനാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പാലിയേക്കര വഴി താനും യാത്ര ചെയ്തിട്ടുണ്ടെന്നും തനിക്ക് എസ്‌കോര്‍ട്ട് ഉണ്ടായിട്ടു പോലും യാത്രാ തടസ്സം നേരിട്ടിരുന്നു. ഇത്രയും മോശം സാഹചര്യത്തിലുള്ള റോഡില്‍ എങ്ങനെയാണ് …

Read More »

അനധികൃത സ്വത്ത് സമ്പാദനക്കേസ്: എംആര്‍ അജിത് കുമാറിന് വിജിലന്‍സ് നല്‍കിയ ക്ലീന്‍ചിറ്റ് കോടതി തള്ളി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് തിരിച്ചടി. അജിത്കുമാറിന് വിജിലന്‍സ് നല്‍കിയ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജു നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് അപൂര്‍ണമാണെന്നു കണ്ടെത്തി. പരാതിക്കാരന്റെ മൊഴി ഈ മാസം 30ന് നേരിട്ട് രേഖപ്പെടുത്തുമെന്നും കോടതി അറിയിച്ചു. നാഗരാജു നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടയിലാണ്് വിജിലന്‍സ് നേരത്തേ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി …

Read More »

കോതമംഗലത്തെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: റമീസിന്റെ മാതാപിതാക്കളെ പ്രതിചേര്‍ക്കും

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ കേസില്‍ പ്രതിചേര്‍ക്കും. റമീസിന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു. ഇവരെ കസ്റ്റഡിയില്‍ എടുത്താലുടന്‍ കേസില്‍ പ്രതിചേര്‍ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരാണ് അറിയിച്ചത്. റമീസിന്റെ പിതാവ് റഹീം, മാതാവ് ഷെരീഫ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാകുമെന്നാണ് സൂചന. ആത്മഹത്യ പ്രേരണക്കുറ്റമാണ് മാതാപിതാക്കള്‍ക്കെതിരെ ചുമത്തുക. ഇവര്‍ക്കു പുറമെ റമീസിന്റെ ഒരു സുഹൃത്തിന് എതിരെയും പ്രേരണ കുറ്റം ചുമത്തുമെന്നും …

Read More »

‘വിഭജന ഭീതി ദിനം’: ഗവര്‍ണറുടെ സര്‍ക്കുലറിനെ തള്ളി ഉന്നതവിദ്യഭ്യാസ വകുപ്പ്; പരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ വിഭജന ഭീതി ദിനാചരണം പാടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പരിപാടി സാമുദായിക സൗഹാര്‍ദം തര്‍ക്കുന്നതിനും സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതിനും കാരണമാകുമെന്ന് വകുപ്പ് ഇമെയില്‍ വഴി വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് മുഴുവന്‍ കോളേജുകള്‍ക്കും അടിയന്തിരമായി അറിയിപ്പ് നല്‍കണമെന്ന് സര്‍വ്വകലാശാല ഡീന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് കാണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം …

Read More »

മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളല്‍: കേന്ദ്ര സര്‍ക്കാര്‍ സെപ്തംബര്‍ 10നകം തീരുമാനം അറിയിക്കണം- ഹൈക്കോടതി

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ സെപ്തംബര്‍ 10നകം തീരുമാനം അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി. തീരുമാനമെടുക്കാന്‍ അന്തിമമായി ഒരവസരം കൂടി നല്‍കുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ കടുത്ത നിലപാട്. മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നാലാഴ്ച …

Read More »

കോതമംഗലത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രിമാര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍; കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് കുടുംബം

കൊച്ചി: കോതമംഗലത്ത് ആത്മഹത്യ ചെയ്ത ടിടിസി വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് കേന്ദ്ര സഹമന്ത്രിമാരായ ജോര്‍ജ്ജ് കുര്യനും സുരേഷ് ഗോപിയും. കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. ലൗ ജിഹാദ് നടന്നു എന്ന ആരോപണത്തെ മന്ത്രി ജോര്‍ജ്ജ് കുര്യന്‍ തള്ളിയിട്ടുണ്ട്. കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രിമാര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് കുടുംബം മന്ത്രിമാരോടും …

Read More »

വി.സി നിയമനം: സെര്‍ച്ച് കമ്മിറ്റിയെ സുപ്രീം കോടതി നിയമിക്കും; സര്‍ക്കാരും ഗവര്‍ണറും പേരുകള്‍ നല്‍കണം

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ സേര്‍ച്ച് കമ്മിറ്റിയെ സുപ്രീംകോടതി നിയമിക്കും. കമ്മിറ്റിയിലേക്ക് സര്‍ക്കാരിനും ഗവര്‍ണര്‍ക്കും നാല് പേരുകള്‍ വീതം നല്‍കാം. ഒരാളെ യുജിസിക്കും നിര്‍ദേശിക്കാം. നാളെ കോടതി ചേരുമ്പോള്‍ പേരുകള്‍ നല്‍കണം. നാളെ കോടതി ചേരുമ്പോള്‍ പേരുകള്‍ നല്‍കണം. ഇതില്‍ നിന്നും സെര്‍ച്ച് കമ്മിറ്റിയെ സുപ്രീംകോടതി നിയമിക്കും. തുടര്‍ന്ന് സേര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ നിന്നും ഗവര്‍ണര്‍ക്ക് തിരഞ്ഞെടുപ്പ് നടത്താം. നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും യോജിപ്പിലെത്താത്ത …

Read More »