കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ച് ഒന്‍പതുകാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് രാസ പരിശോധന ഫലം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ അമീബിക് സാന്നിധ്യം കണ്ടെത്തിയത്. താമരശ്ശേരി ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) വ്യാഴാഴ്ചയാണ് പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്. പനിയും ഛര്‍ദ്ദിയും വന്നതിനെ തുടര്‍ന്ന് കുട്ടിയെ ബുധനാഴ്ച താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യം …
Read More »‘സുഭാഷ് ചന്ദ്രബോസ് ബ്രിട്ടനെ ഭയന്ന് ജര്‍മനിയിലേക്ക് പലായനം ചെയ്തു’ അധ്യാപകര്‍ക്കുള്ള എസ്.സി.ഇ.ആര്‍.ടി കൈപ്പുസ്തകത്തിലെ ഗുരുതര പിഴവ് ഒഴിവാക്കി
തിരുവനന്തപുരം: ബ്രിട്ടനെ ഭയന്ന് സുഭാഷ് ചന്ദ്രബോസ് ജര്‍മനിയിലേക്ക് പലായനം ചെയ്തു എന്ന ചരിത്രവസ്തുതകള്‍ക്കു വിരുദ്ധമായ പരാമര്‍ശവുമായി എസ്.സി.ഇ.ആര്‍.ടിയുടെ കൈപ്പുസ്തകം. സംസ്ഥാന സിലബസിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി അധ്യാപകര്‍ക്ക് നല്‍കുന്ന കൈപ്പുസ്തകത്തിലാണ് പിഴവ് കണ്ടെത്തിയത്. പിഴവ് ശ്രദ്ധയില്‍ പെട്ട അധ്യാപകര്‍ വകുപ്പിനെ അറിയിക്കുകയും തുടര്‍ന്ന് തെറ്റുതിരുത്തി പുറത്തിറക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്ന സുഭാഷ് ചന്ദ്രബോസ് പിന്നീട് ആ സ്ഥാനം രാജിവെച്ച് ഫോര്‍വേഡ് ബ്ലോക്ക് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചുവെന്ന ഭാഗത്തിനുശേഷമാണ് പിഴവ്. …
Read More »‘നീയും മക്കളും പോയി മരിക്ക്’: വീടു വിട്ടിറങ്ങിയിട്ടും നോബി ഷൈനിയേയും മക്കളേയും നിരന്തരം ഉപദ്രവിച്ചെന്ന് കുറ്റപത്രം
കോട്ടയം: ഏറ്റുമാനൂരില്‍ രണ്ടു മക്കളേയും കൊണ്ട് അമ്മ ട്രെയിനിനു മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്ത കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു. മൂന്നുപേരുടേയും ആത്മഹത്യയിലേക്ക് നയിച്ചത് ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ ക്രൂര പീഡനമെന്നാണ് കുറ്റപത്രത്തില്‍. സംഭവം നടന്ന് 170ാമത്തെ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ നോബി മാത്രമാണ് പ്രതി. ‘നോബിയുടെ ഉപദ്രവമാണ് ആത്മഹത്യയിലേക്ക് പ്രേരണയായത്. ഷൈനിയും മക്കളും വീട് വിട്ട് ഇറങ്ങിയിട്ടും പിന്തുടര്‍ന്ന് ഉപദ്രവിച്ചു. മരിക്കുന്നതിന് തലേന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ‘നീയും …
Read More »‘കേരള പോലീസില്‍ 60 ശതമാനം പേരും മോദി ഫാന്‍സാണ്’; ശോഭ സുരേന്ദ്രന്‍ പറഞ്ഞ പോലീസിലെ ചാരന്മാരെ കണ്ടെത്താന്‍ ആഭ്യന്തര അന്വേഷണം
തൃശ്ശൂര്‍: തൃശ്ശൂര്‍ കമ്മിഷണര്‍ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ ശോഭ സുരേന്ദ്രന്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. പ്രതിഷേധത്തിനിടെ ബിജെപിക്കാരെ കൈകാര്യം ചെയ്യുമെന്ന് ശോഭ സുരേന്ദ്രന് മുന്നറിയിപ്പ് നല്‍കിയ പോലീസുകാരനെ കണ്ടെത്താനാണ് അന്വേഷണം. ”വീട്ടില്‍ നിന്നിറങ്ങും മുന്‍പു ഫോണ്‍ വന്നു. ബിജെപിക്കാരെ കൈകാര്യം ചെയ്യാന്‍ തയാറായി നില്‍ക്കുകയാണ്. പനിയോ ചെവിയില്‍ അസുഖം ഉണ്ടെങ്കിലോ മുന്നില്‍ നില്‍ക്കേണ്ട. വെള്ളം ചീറ്റിക്കും. കേരള പോലീസില്‍ 60 ശതമാനം …
Read More »മുറ്റമടിക്കുമ്പോള്‍ വൈദ്യുത ലൈന്‍ മുറ്റത്തേക്ക് പൊട്ടിവീണു; വടകരയില്‍ 53കാരി ഷോക്കേറ്റ് മരിച്ചു
കോഴിക്കോട്: മുറ്റമടിക്കുന്നതിനിടെ വൈദ്യുത ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടിവീണ് ഷോക്കേറ്റ് 53കാരിക്ക് ദാരുണാന്ത്യം. തോടന്നൂര്‍ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്. രാവിലെ മുറ്റമടിക്കുമ്പോള്‍ മരക്കൊമ്പിനൊപ്പം വൈദ്യുതി ലൈനും മുറ്റത്തേക്ക് പൊട്ടിവീഴുകയായിരുന്നു. മരകൊമ്പില്‍ നിന്നാണ് ഉഷയ്ക്ക് ഷോക്കേറ്റത്. ഉഷയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനില്‍ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More »കൊടി സുനിയെ പോലുള്ളവര്‍ക്ക് ജയില്‍ വിശ്രമകേന്ദ്രം; കുറ്റവാളികള്‍ക്ക് സംരക്ഷണം കിട്ടുന്നു: സര്‍ക്കാരിനെതിരെ സിപിഐ
പത്തനംതിട്ട: പത്തനംതിട്ട ജില്ല സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം. സംസ്ഥാനത്ത് കൊടുംകുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുന്നെന്നും കൊടി സുനിയെ പോലുള്ളവര്‍ക്ക് ജയില്‍ വിശ്രമകേന്ദ്രമാണെന്നും സമ്മേളനത്തിന്റെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കാപ്പാ പോക്‌സോ കേസ് പ്രതികള്‍ക്ക് രാഷ്ട്രീയ സ്വീകരണം കിട്ടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസുകാര്‍ അമിതാധികാരം ഉപയോഗിക്കുന്നതായും എഡിജിപി എം ആര്‍ അജിത് കുമാറിനെപ്പോലെയുള്ളവര്‍ മന്ത്രിമാരെപ്പോലും അംഗീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സര്‍ക്കാര്‍ വകുപ്പുകളില്‍ കുടുംബ ശീ അംഗങ്ങളെ തിരുകിക്കയറ്റുകയാണെന്നും ഇത് പി.എസ.്സിയേയും എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിനേയും …
Read More »താരസംഘടനയെ ഇനി വനിതകള്‍ നയിക്കും; ശ്വേത മേനോന്‍ പുതിയ പ്രസിഡന്റ്
കൊച്ചി: താരസംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. വാശിയേറിയ മത്സരത്തില്‍ നടന്‍ ദേവനെ പരാജയപ്പെടുത്തി നടി ശ്വേത മേനോന്‍ പുതിയ പ്രസിഡന്റായി. മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു വനിത അമ്മയുടെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. നടന്‍ രവീന്ദ്രനെ പരാജയപ്പെടുത്തി നടി കുക്കു പരമേശ്വരന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ലക്ഷ്മി പ്രിയയും ജയന്‍ ചേര്‍ത്തലയുമാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. നേരത്തേ അന്‍സിബ ഹസന്‍ …
Read More »താമരശ്ശേരിയില്‍ പനിബാധിച്ച് 9 വയസ്സുകാരി മരിച്ച സംഭവം: ചികിത്സ പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്ത്
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ച് ഒമ്പതു വയസുകാരി മരിച്ച സംഭവത്തില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ ആരോപണങ്ങളുമായി കുടുംബം. കുട്ടിക്ക് കഴിഞ്ഞ ദിവസം വരേ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെന്ന് കുട്ടിയുടെ അച്ഛന്‍ സനൂപ് പറഞ്ഞു. ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും വ്യാഴാഴ്ച രാവിലെ താമരശ്ശേരി ആശുപത്രിയില്‍ കാണിച്ചിരുന്നുവെന്നും സനൂപ് പറഞ്ഞു. പിന്നീട് കുട്ടിയുടെ ആരോഗ്യാവസ്ഥ മോശമാകുകയായിരുന്നു. വൈകുന്നേരത്തോടെയാണ് കുട്ടി മരിച്ചത്. പനി വരുന്നതിന് മുമ്പ് കുട്ടിക്ക് യാതൊരുവിധ പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും …
Read More »ആരോഗ്യ മന്ത്രിയോട് മുടങ്ങിയ ശമ്പളം ചോദിച്ച കരാര്‍ ജീവനക്കാര്‍ക്കെതിരെ കേസ്
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ കേസ്. സംഘം ചേര്‍ന്ന് ബഹളം വെച്ചെന്നും സംഘര്‍ഷ സാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് മഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.കെ അനില്‍ രാജിന്റെ പരാതിയിലാണ് നടപടി. ചൊവ്വാഴ്ച ഗവ.മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടാനം ചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജ് എത്തിയിരുന്നു. എച്ച്ഡിസിക്ക് കീഴില്‍ ജോലി ചെയ്യുന്ന …
Read More »ആലപ്പുഴ ഇരട്ടക്കൊലപാതകം: മദ്യപിക്കാന്‍ മാതാപിതാക്കള്‍ 100 രൂപ നല്‍കാത്തത് കൊലപാതക കാരണമെന്ന് പ്രതി
ആലപ്പുഴ: ആലപ്പുഴയില്‍ വൃദ്ധമാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍. മാതാപിതാക്കളോട് മദ്യപിക്കാന്‍ പ്രതി 100 രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നല്‍കിയിരുന്നില്ല. പ്രകോപിതനായ പ്രതി തുടര്‍ന്ന് മാതാപിതാക്കളെ കുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രിയാണ് മന്നത്ത് പനവേലി പുരയിടം വീട്ടില്‍ തങ്കരാജ് (70), ഭാര്യ ആഗ്നസ് (65) എന്നിവര്‍ മകന്‍ ബാബുവിന്റെ കുത്തേറ്റ് മരിക്കുന്നത്. ആലപ്പുഴ പോപ്പി പാലത്തിന് സമീപമാണ് …
Read More »
DeToor reflective wanderings…